
എന്റെ ആരാധ്യ പുരുഷന് ഒരായിരം ജന്മദിനാശംസകൾ ! എനിക്ക് 13 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തെ ദൂരെ നിന്ന് ആദ്യമായി കാണുന്നത് ! ഉണ്ണി മുകുന്ദൻ !
മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ഒരു നടൻ എന്നതിലുപരി ഉണ്ണി എപ്പോഴും തന്റെ മതത്തെയും വിശ്വാസത്തെയും മുറുകെ പിടിക്കുന്ന ആളുകൂടിയാണ്. പ്രധാനമത്രി നരേന്ദ്രമോദിയോടുള്ള തന്റെ ആരാധന അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മോദിജിക്ക് ജന്മദിനാ ആശംസകൾ അറിയിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, ഈ മഹത്തായ രാജ്യത്തിന്റെ ബഹുമാന്യനായ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ. നിങ്ങളുടെ നല്ല ആരോഗ്യത്തിനായുള്ള പ്രാർത്ഥനകളും G20 യുടെ മഹത്തായ വിജയത്തിന് അഭിനന്ദനങ്ങളും എന്നും അദ്ദേഹം കുറിച്ചു.
അദ്ദേഹത്തിന്റെ ഈ പോസ്റ്റിനു നിരവധി കമന്റുകൾ വന്നിരുന്നു, അതിൽ ഒന്ന്, ബിജെപിയില്‍ ഒരു പാര്‍ലമെന്റ് സീറ്റ് അതാണ് ഉണ്ണിയുടെ ലക്ഷ്യം എന്നായിരുന്നു കമന്റ്. എന്റെ മൂന്ന് വേറെ ലക്ഷ്യം അതും കൂടി പബ്ലിക്ക് ആക്കി തരണം സാര്‍ എന്നായിരുന്നു ഇയാള്‍ക്ക് ഉണ്ണി മുകുന്ദന് നല്കിയ മറുപടി. അതുപോലെ ഇതിനുമുമ്പ് മോദിയെ കാണാൻ അവസരം ലഭിച്ചപ്പോൾ എടുത്ത ചിത്രത്തിന് ഒപ്പമാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
അതുപോലെ അന്ന് അദ്ദേഹം മോദിജിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ.. തന്റെ ജീവിതം സഫലമായി എന്ന് പറഞ്ഞുകൊണ്ട് ഉണ്ണി മുകുന്ദൻ കുറിച്ച വാക്കുകൾ ഇങ്ങനെ, ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സര്. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മോചിതനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ എന്നതിന്റെ ഗുജറാത്തി) ആണ് എന്നെ ആദ്യം തട്ടിയുണര്‍ത്തിയത്. അങ്ങനെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു.

അങ്ങ് എന്നോട് പ,റഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്താ രെഹ്ജോ സര് (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്ണന് എന്നും ഉണ്ണി മുകുന്ദന് കുറിച്ചു.. എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടുസംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു സി.എമ്മായി കണ്ട ആളെ ഇന്ന് പി.എമ്മായി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദിജി സംസാരിച്ചു. അതുമാത്രമല്ല ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചു എന്നും അദ്ദേഹം കുറിച്ചു…
എന്നാൽ അതേസമയം ഉണ്ണി മുകുന്ദൻ ഇനി വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് ദേശിയ മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
Leave a Reply