
സ്വാമി, ഞാനൊന്ന് തൊടാമോ, ഒരു ഫോട്ടോ എടുത്തോട്ടെ, ഉണ്ണി മുകുന്ദനെ അയ്യപ്പനായി കണ്ടു ഭക്തിയോടെ ആരാധകർ !
മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ, മാളികപ്പുറം, മേപ്പടിയാൻ എന്നീ സിനിമകളോടെയാണ് ഉണ്ണി മുകുന്ദന്റെ കരിയർ ഏറെ തിളങ്ങിയത്. മാളികപ്പുറം സിനിമയിൽ അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദനെ ഇപ്പോഴും ആരാധകരിൽ ചിലർ അയ്യപ്പനായി തന്നെയാണ് കാണുന്നത് എന്നതിന്റെ തെളിവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോ, ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോൺ കർമം എന്നിവ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് നടന്നത്.
ഇതിന്റെ ഭാഗമായി ക്ഷേത്രത്തിൽ എത്തിയ ഉണ്ണി മുകുന്ദനെ വളരെ ഭക്തിയോടെയാണ് ഏവരും നോക്കികണ്ടത്. ഉണ്ണിയെ ഒന്ന് തൊടാനും ഒപ്പം ഫോട്ടോ എടുക്കാനും സംസാരിക്കാനുമെല്ലാമായി ക്ഷേത്രാങ്കണത്തിൽ ഭക്തർ തടിച്ച് കൂടിയിരുന്നു. പ്രായമായ അമ്മമാർ പോലും ഉണ്ണി മുകുന്ദനെ ഒന്ന് തൊടാനും സംസാരിക്കാനുമായി താരത്തിന് ചുറ്റും കൂടിയിരുന്നു. അതുമാത്രമല്ല അവരിൽ കൂടുതൽ പേരും ഉണ്ണിയെ അഭിസംബോധന ചെയ്തത് സ്വാമി എന്നായിരുന്നു. ആരെയും മുഷുപ്പിക്കാതെ സാധിക്കുന്നവർക്കെല്ലാം ഷേക്ക് ഹാന്റും സെൽഫിയും ഉണ്ണി മുകുന്ദൻ നൽകി. അമ്മമാരോട് സമയം കണ്ടെത്തി കുശലം പറയാനും ഉണ്ണി മുകുന്ദൻ ശ്രമിച്ചിരുന്നു.

പ്രായമായവരും കുട്ടികളും ഉണ്ണിയെ ഇപ്പോഴും അയ്യപ്പനായി തന്നെയാണ് കാണുന്നത്, ഇതിനെ കുറിച്ച് ഏറെ നാളുകൾക്ക് മുമ്പ് ഉണ്ണി തന്നെ പ്രവചിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ, എനിക്ക് അയ്യപ്പനായിട്ട് അഭിനയിക്കാൻ പറ്റി. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു.
ചെറുപ്പത്തിൽ ഞാൻ സ്വപ്നം കണ്ട ഒരു കാര്യമാണിത്, സത്യത്തിൽ ഇങ്ങനെയൊക്കെ വ്യക്തി,പരമായി ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. ‘ഇനി ഓരോ മണ്ഢലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ.., അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ് എന്നും ഉണ്ണി പറഞ്ഞിരുന്നു. ശെരിക്കും ഇപ്പോൾ അതാണ് സംഭവിച്ചിരിക്കുന്നത്.
അടുത്തിടെ സുഖമില്ലാത്ത ഒരു കോച്ച് കുട്ടി അയ്യപ്പൻറെ ചിത്രം വരക്കാൻ പറഞ്ഞപ്പിൽ മാളികപ്പുറം സിനിമയിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെയാണ് വരച്ചത്, ഈ സന്തോഷം ഉണ്ണി തന്നെ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അതുപോലെ അടുത്തിടെ നടൻ ജയറാമും പറഞ്ഞിരുന്നു, അയ്യപ്പനെ മനസ്സിൽ ഓർക്കുമ്പോൾ മനസ്സിൽ തെളിഞ്ഞുവരുന്നത് ഉണ്ണി മുകുന്ദന്റെ രൂപമാണെന്ന്.
Leave a Reply