
അച്ഛനെ അല്ല ഇനി മരിച്ചുപോയ അപ്പൂപ്പനെ ചീത്ത പറഞ്ഞാലും ഹണി റോസ് എന്ന ഞാൻ ഇങ്ങനെയാണ് ! ആരാധികയുടെ കമന്റിന് പ്രതികരണവുമായി ഹണി റോസ് !
ഇന്ന് മലയാള സിനിമ യുവ നടിമാർക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് നടി ഹണി റോസ്. അഭിനയം എന്നതിലുപരി ഇന്ന് ഉത്ഘടനങ്ങളിൽ കൂടി പ്രശസ്തയായിമാറുന്നു എന്ന രീതിയിലും അതുപോലെ നടിയുടെ വസ്ത്രധാരണത്തിന്റെ പേരിലും ഇന്ന് സമൂഹ മാധ്യമങ്ങളിൽ പല രീതിയിലുള്ള ബോഡി ഷെയിമിങ്ങ് ഹണിക്ക് നേരിടേണ്ടി വരുന്നുണ്ട്. മോശം കമന്റുകൾ താൻ ശ്രദ്ധിക്കാറില്ല എന്ന് പറയുമ്പോഴും ചില കമന്റുകൾ തന്നെ ഏറെ വേദനിപ്പിക്കാറുണ്ടെന്നു ഹണി റോസ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഹണിയുടെ ഒരു ചിത്രത്തിന് താഴെ ഒരു ആരാധിക നൽകിയ കമന്റും അതിന് ഹണി റോസിന്റെ പ്രതികരണവുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സ്ഥിരം വിമർശകരിൽ നിന്നും വിഭിന്നയാണ് സുറുമി എന്ന ആരാധിക. ടോപ് കമന്റായി പിൻ ചെയ്ത ആ കമന്റ് സ്ക്രീൻഷോട്ട് അടിച്ചാണ് ഹണി റോസ് ഇട്ടിട്ടുള്ളത്, ഹണിയുടെ പ്രധാന സ്വഭാവ സവിശേഷതയാണ് ഈ ആരാധികയ്ക്ക് പറയാനുള്ളത്. ‘ആരെയും കൂസാത്ത ഭാവം, ഒരു വിവാദങ്ങൾക്കും പ്രതികരിക്കാത്ത മനസ്… ശത്രുക്കളോടു പോലും മനസ് തുറന്നുള്ള ചിരി. അച്ഛനെയല്ല, മരിച്ചു പോയ അപ്പൂപ്പനെ ചീത്ത പറഞ്ഞാലും ഹണി റോസ് എന്ന ഞാൻ ഇങ്ങനെയെന്നാണ് എന്നുള്ള ആറ്റിട്യൂട്, എന്ന് പറഞ്ഞ് തീനാളത്തിന്റെ ഇമോജി കൊണ്ട് ആ കമന്റ് അവസാനിപ്പിക്കുന്നു.
ഈ കമന്റിന് ലൈക്ക് ചെയ്യുകയും കയ്യടിച്ച് പ്രോത്സാഹനം നൽകിയിരിക്കുന്നു ഹണി റോസ് ചെയ്തത്. തനിക്കെതിരെ നടക്കുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് അടുത്തിടെ വനിതക്ക് നൽകിയ അഭിമുഖത്തിൽ ഹണി പ്രതികരിച്ചത് ഇങ്ങനെ, വളരെ മോശമായ രീതിയിലുളള കമന്റുകളാണ് എനിക്ക് ലഭിക്കുന്നത്, എന്താണ് ഞാൻ ഇവർക്ക് മുന്നിൽ തെളിയിക്കേണ്ടത്. ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്സ്ട്രീം ലെവല്‍. ഇതൊക്കെ എഴുതുന്നവര്‍ തന്നെ ചിന്തിക്കേണ്ടതാണ്. ഇത്രയൊക്കെ വേണമോ, കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലതെന്ന് എന്നാണ്.

ഞാന്‍ ഇന്ന് ഈ നിമിഷം വരെയും ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ലെന്നാണ് ഹണി റോസിന്റെ പ്രതികരണം. അതേസമയം, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കുന്നത്. ഈ രംഗത്ത് നില്‍ക്കുമ്ബോള്‍ അതൊക്കെ തീര്‍ച്ചയായും വേണമെന്നാണ് ഹണി റോസിന്റെ അഭിപ്രായം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് ഹണി പറയുന്നത്. എന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കേണ്ടത് ഞാനാണ്. അതുകൊണ്ട് തന്നെ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്റുകള്‍ നടത്താറുണ്ടെന്നും ഹണി റോസ് പറയുന്നു.
ഏത് വസ്ത്രം ധരിക്കണം എന്നത് എന്റെ ഇഷ്ടവും സ്വാതന്ദ്ര്യവുമാണ്. ആദ്യ സിനിമയില്‍ സ്ലീവ്ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണെന്നെന്നും ഹണി പറയുന്നു.
Leave a Reply