
വിവാഹം മുടങ്ങി ! ഞാൻ വഞ്ചിക്കപ്പെട്ടു, പ്രണയം ഫേക്ക് ആണെന്ന് മനസിലാക്കുമ്പോള്‍ ആ സമയത്ത് തന്നെ അതില്‍ നിന്നും പിന്മാറണം ! തുറന്ന് പറഞ്ഞ് ഷിയാസ് കരീം !
സിനിമ ടെലിവിഷൻ രംഗത്തും മോഡൽ ആയും അതുപോലെ ബിഗ് ബോസ് മത്സരാർത്ഥിയായും മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് ഷിയാസ് കരീം. അടുത്തിടെ ഏറെ വിവാദമായ ആളായിരുന്നു ഷിയാസ്, ഷിയാസിനെതിരെ യുവതി പീഡനപരാതി നൽകിയതോടെ ഷിയാസ് പോലീസ് കേസും മറ്റും നേരിട്ടിരുന്നു, ആ സമയത്താണ് ഷിയാസ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു വാർത്ത പങ്കുവെച്ചതും. തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നടന് പുറത്തുവിട്ടത്. തനിക്കെതിരെ കേസ് വന്നിട്ടും തന്നെ വിശ്വസിച്ച് കൂടെ നില്ക്കുന്ന വധുവിനെ കുറിച്ച് നല്ല രീതിയില്‍ ഷിയാസ് അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുമുണ്ട്.
എന്നാൽ അടുത്തിടെ ഷിയാസ് തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തത് ശ്രദ്ധ നേടിയിരുന്നു, എന്നാൽ ഇപ്പോഴിതാ തന്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് തുറന്ന് പറയുകയാണ് ഷിയാസ് കരീം. ഈ അടുത്ത് നല്കിയ അഭിമുഖത്തിലാണ് തന്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് ഷിയാസ് സംസാരിച്ചത്. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന നിയമം ഇല്ലല്ലോ എന്നും എന്തായാലും തന്റെ വിവാഹം നടക്കുമെന്നുമൊക്കെ താരം പറഞ്ഞിരുന്നു.

അതുകൂടാതെ പ്രണയ പരാജയത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഷിയാസ് പങ്കുവെച്ച ഒരു വീഡിയോയും ഇതിനോടകം ശ്രദ്ധ നേടുകയാണ്. എന്നാല്‍ ഫേക്ക് റിലേഷന്‍ഷിപ്പിലായി പോയാല്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞ് കൊണ്ടുള്ള വീഡിയോയുമായിട്ടാണ് ഷിയാസ് വന്നിരിക്കുന്നത്. ജീവന് തുല്യമായി സ്നേഹിച്ചവരാല്‍ വഞ്ചിക്കപെടുമ്പോള് ഉണ്ടാവുന്ന അവസ്ഥ, എന്ന് പറഞ്ഞാണ് തന്റെ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോ ഷിയാസ് പങ്കുവെച്ചത്.
അതിൽ ഷിയാസിന്റെ വാക്കുകൾ ഇങ്ങനെ, പ്രണയം ഫേക്ക് ആണെന്ന് മനസിലാക്കുമ്പോള്‍ ആ സമയത്ത് തന്നെ അതില്‍ നിന്നും പിന്മാറണം. ഒരു റിലേഷന്‍ഷിപ്പ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തില്‍ വരുന്ന കാന്‍സര്‍ രോഗം പോലെയാണ്. ഒരു സ്ഥലത്ത് വന്നാല്‍ അവിടെ മൊത്തം അത ബാധിക്കും. എന്നാല്‍ അത് മുറിച്ചെടുത്ത് കളഞ്ഞാല്‍ പിന്നെ നമ്മള് സേഫ് ആണ്” എന്നാണ് ഷിയാസ് പറയുന്നത്. അവര്‍ക്ക് താല്പര്യമില്ലെന്ന് പറഞ്ഞാല്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍ വേറെ ആളെ കല്യാണം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലാതെ ചെമ്മീന്‍ സിനിമയില്‍ നടന് മധുവിനെ പോലെ ബീച്ചില്‍ പാട്ട് പാടി നടക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല എന്നും ഷിയാസ് കരീം പറഞ്ഞിരുന്നു.
Leave a Reply