വിസ്മയ ഓർമ്മയായിട്ട് ദിവസങ്ങൾ മാത്രം, ഒരു സഹോദരൻ എന്ന രീതിയിൽ ഇതിനൊക്കെ നിങ്ങൾക് എങ്ങനെ കഴിയുന്നു ! വിസ്മയയുടെ സഹോദരനെതിരെ രൂക്ഷ വിമർശനവുമായി ഷിയാസ് കരീം !

മലയാള ക്കരയാകെ  ആകെ ചിന്തിപ്പിച്ച, വേദനിപ്പിച്ച, വിസ്മയ ഓർമ്മയായിട്ട് ദിവസങ്ങൾ പിന്നടുമ്പോഴും ചർച്ചകൾ എങ്ങും അവസാനിക്കുന്നില്ല. അത് മാത്രമല്ല വീണ്ടും ഓരോ ദിവസം പിന്നിടുമ്പോഴും ഇത്തരം വാർത്തകൾ കൂടി വരുന്നതായും നാം കാണുന്നു, ഇനിയും എത്രപേർ…. ഇപ്പോൾ വിസ്മയയുടെ സഹോദരനെതിരെ നടനും മോഡലും ബിഗ് ബോസ് താരവുമായിരുന്ന ഷിയാസ് കരീം രംഗത്ത് വന്നിരിക്കുകകയാണ്.

സ്വന്തം പെങ്ങൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നിട്ട് ദിവസങ്ങൾ തികയുന്നതിനു മുമ്പ് നിങ്ങൾക്ക് എങ്ങനെ ഇതിന് സാധിക്കുന്നു എന്ന രീതിയിൽ വളരെ ശക്തമായ ഭാഷയിലാണ് ഷിയാസ് പ്രതികരിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ ഈ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഇനങ്ങനെയുള്ള വീഡിയോസ് ഒക്കെ എടുത്ത് ബിജിഎം ഒക്കെ ഇട്ടു പോസ്റ്റ് ചെയ്യാന്‍ ഒരു സഹോദരന് എങ്ങനെ കഴിയുന്നു?

അന്യരായ ഞങ്ങൾക്ക് തോന്നുന്ന സാമാന്യമായ ഒരു ബോധം പോലും സ്വന്തം സഹോദരനായ നിങ്ങൾക്ക് തോന്നുന്നില്ലേ, എന്നാണ് ഷിയാസ് ചോദിക്കുന്നത്. സഹോദരിക്ക് ഈ അവസ്ഥ വരുത്തിയവന്റെ മുഖത്ത് ഇമേജി വെച്ച് പോസ്റ്റ് ഇടുന്നതാണോ പ്രതിഷേധം ?. ഈ അവസ്ഥയിൽ കുറച്ച് പക്വത കാണിക്കുക എന്ന് മാത്രമേ എനിക്ക് പറയുവാനുള്ളു, എന്റെ സഹോദരിക്കോ അല്ലെങ്കിൽ അറിയുന്ന മറ്റേതെങ്കിലും കുട്ടിക്കോ ആയിരുന്നു ഇങ്ങനെയൊരു അവസ്ഥ വന്നിരുന്നത് എങ്കിൽ തീർച്ചയായും അവന്റെ മുഖത്ത് നാല് അടി കൊടുത്തിട്ട് എന്റെ പെങ്ങളെ വിളിച്ചുകൊണ്ട് വന്നേനെ.

ഒരു സഹോദരൻറെ സ്ഥാനത്ത് നിന്ന് നിങ്ങൾ  ചെയ്യേണ്ടത് പോലെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ആ കുട്ടിക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകില്ലായിരുന്നു, അവൾ  ഇന്നും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു.ഇത് കേൾക്കുമ്പോൾ പലർക്കും തോന്നിയേക്കാം ഇത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ ഏത് വീഡിയോ ഇടണം എന്നത്, അതെ ശരിയാണ് ഒരു വീഡിയോ പബ്ലിക്കായി ഇടുമ്പോൾ പല അഭിപ്രണയങ്ങൾ കേൾക്കേണ്ടി വരും, അത്തരത്തിൽ എന്റെ അഭിപ്രയം ഇതാണ് എന്നും ഷിയാസ് പറയുന്നു.

ഇത് വൈറലായതോടെ വിസ്മയുടെ സഹോദരൻ ഇതിന്റെ സത്യവാസ്ത തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു, അതായത് ആ വീഡിയോ താൻ ഇട്ടതല്ല എന്നും തന്റെ യുട്യൂബ് മാനേജ് ചെയുന്നത് ഒരു സുഹൃത്താണെന്നും അവൻ ഈ സംഭവത്തിൽ കൂടുതൽ ജനകീയ പിന്തുണ ലഭിക്കാൻ വേണ്ടി ഇട്ടതാണെനും, ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുന്നു എന്നും വിജിത്ത് പറയുന്നു.

തെറ്റായി എന്ന് മനസിലാക്കുന്നിടത്ത് അത് തിരുത്താനുള്ള മനസ്സ് കാണിക്കുന്നത് തന്നെ വലിയ കാര്യമാണ്. തുടക്കം മുതല്‍ വിസ്മയുടെ ഒപ്പമുണ്ട് ഇനി അങ്ങോട്ടും അത് തുടരുമെന്നും ഷിയാസ് പ്രതികരിച്ചു. ഇതുപോലെ വിസ്മയയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി പലരും സംസാരിച്ചിരുന്നു. നടി മൃദുല മുരളി രംഗത്ത് വന്നിരുന്നു, വീട്ടുകാർ അവളെ മനസിലാക്കി മാനസികമായി പിന്തുണ നൽകിയിരുന്നെങ്കിൽ അവൾക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നാണ് മൃദുല പറഞ്ഞത്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *