
പരിഹസിച്ചിരുന്നവർക്ക് മുന്നിൽ ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് 18 വർഷം ! രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം ! ആശംസകൾ അറിയിച്ച് മലയാളികൾ !
നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന കലാകാരന്മാരിൽ ഒരാളാണ് നടനും സംവിധായകനുമായ അജയ് കുമാർ എന്ന ഗിന്നസ് പക്രു. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.
കുടുംബ ജീവിതത്തിലും വിജയിച്ചു നിൽക്കുന്ന അദ്ദേഹം ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷം അറിയിച്ചിരിക്കുകയാണ്. വിവാഹ വാര്ഷികമവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പക്രു. വിവാഹ ചിത്രവും, ഇപ്പോഴുള്ള ചിത്രവും പങ്കുവച്ചുകൊണ്ടാണ് പതിനെട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പക്രു എത്തിയത്. ‘ഒന്നിച്ചിട്ട് വര്‍ഷം 18, സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’ എന്നാണ് പക്രു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നിരവധി പേരാണ് തങ്ങളുടെ ഇഷ്ട താരത്തിന് ആശംസകൾ അറിയിക്കുന്നത്. 2006 ല്‍ ആയിരുന്നു അജയ് കുമാര്‍ എന്ന ഗിന്നസ് പക്രുവിന്റെയും ഗായത്രി മോഹന്റെയും വിവാഹം. 2008 ല്‍ ആയിരുന്നു ആദ്യത്തെ മകളുടെ ജനനം. ദീപ്ത കീര്‍ത്തി അച്ഛന്റെ ബെസ്റ്റ് ഫ്രണ്ടായി വളര്‍ന്നതിന് സോഷ്യല്‍ മീഡിയ സാക്ഷിയാണ്. 2023 ല്‍ രണ്ടാമത്തെ മകള്‍ പിറന്നു, ദ്വീജ കീര്‍ത്തി എന്നാണ് ഇളയകുട്ടിയ്ക്ക് പേരിട്ടത്.
അജയകുമാർ പലപ്പോഴും താൻ ജീവിതത്തിൽ നേരിട്ട പരിഹാസങ്ങൾ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്, ആ വാക്കുകൾ ഇങ്ങനെ, ഇങ്ങനെ ഒരു ജീവിതം തനിക്ക് ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് അദ്ദേഹം പറയണത്. അതിൽ പ്രത്യേകിച്ചും വിവാഹം മക്കൾ കുടുംബം… ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും അതിലും കൂടുതൽ പരിഹാസങ്ങൾ താൻ നേരിട്ടിട്ടുണ്ട്, അതിൽ ഏറ്റവും പരിഹാസം കേട്ടത് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ വന്നപ്പോഴായിരുന്നു, ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരുംപരിഹസിച്ചു, ഒരു കുഞ്ഞ് പോലും എനിക്ക് ഉണ്ടാകില്ല എന്നുവരെ പറഞ്ഞവരുണ്ട്. അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ ഞങ്ങൾ ജീവിച്ചു കാണിച്ചു കൊടുത്തത്.
Leave a Reply