
ഞാൻ ആദ്യമായിട്ട് ഒരു ഗ്ലാമർ വേഷം ചെയ്തതും അദ്ദേഹത്തിനൊപ്പമാണ്, ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ! കമൽ ഹാസനെ കുറിച്ച് അംബിക പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന മുൻ നിര നായികയായിരുന്നു അംബിക. മലയാളത്തിൽ ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു അംബിക. അംബിക ഇപ്പോൾ നടൻ കമൽ ഹാസനൊപ്പം അഭിനയിച്ചതിന്റെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഹിറ്റ് നായികയായിരുന്നു അംബിക. നടിയ്ക്ക് തമിഴില്‍ അവസരം നല്‍കിയത് കമല്‍ ഹാസന് ആയിരുന്നു. ഇപ്പോഴിത തന്നെ സഹായിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അംബിക. നടന്റെ സാന്നിധ്യത്തില്‍ ഫ്ലവേഴ്സ് വേദിയില്‍ വെച്ചായിരുന്നു മനസ് തുറന്ന്.
നടിയുടെ വാക്കുകൾ ഇങ്ങനെ, എന്റെ സിനിമ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരാളാണ് കമൽ സാർ. എന്റെ കരിയറിൽ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തികൂടിയാണ് അദ്ദേഹം. ഇതിനുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ഒരിക്കല്‍ കൂടി പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തില്‍ വെച്ചാണ് നടനെ ആദ്യമായി കണ്ടതെന്ന് പറഞ്ഞു കൊണ്ടാണ് ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. മലയാള സിനിമ ലോകത്ത് അദ്ദേഹം തിളങ്ങി നില്ക്കുന്ന സമയമായിരുന്നു അത്. ‘കാത്തിരുന്ന നിമിഷം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. ആലപ്പുഴ ഉദയയില്‍ വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത് സേമേട്ടനും( എംജി സോമന്) അന്ന് സെറ്റിലുണ്ടായിരുന്നു’..

അങ്ങനെ ഞാൻ, ആ ഷൂട്ടിംഗ് കണ്ട്കൊണ്ട് നിന്നപ്പോള്‍ കമൽ സാർ എന്നെ അടുത്തേയ്ക്ക് വിളിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു. ആ ചോദ്യം ലോട്ടറി അടിച്ചത് പോലെയായിരുന്നു എനിക്ക്. പഠിത്തമൊക്കെ കഴിഞ്ഞ് തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ പറയുവെന്ന് പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് പോയി. പിന്നെ ഞാന്‍ മലയാളത്തില്‍ നിന്ന് തമിഴില്‍ എത്തി. പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹം എന്നെ പേര് നിർദ്ദേശിച്ചു’ എന്നും അംബിക പറയുന്നു.
എന്റെ കരിയറിൽ മറക്കാൻ, കഴിയാത്ത മറ്റൊരു അനുഭവം ഞാൻ ആദ്യമായിട്ട് ഒരു ഗ്ലാമർ വേഷം ചെയ്തതും അദ്ദേഹത്തിനൊപ്പമാണ്. അന്ന് ഞാൻ കമൽ ചേട്ടന്റെ കോട്ട് മാത്രമായിരുന്നു ഇട്ടിരുന്നത്. കാല് കാണാതിരിക്കാന്‍ കോട്ട് താഴേയ്ക്ക് വലിക്കുമ്പോള്‍ അത് പാവാടയല്ല കോട്ടാണെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി’ എന്നും അംബിക ഓർത്ത് പറയുന്നു. വളരെ മികച്ച അഭിനേത്രിയാണ് അംബിക എന്നും ഈ വേളയില്‍ കമല്‍ ഹാസന് പറഞ്ഞു. എന്ത് വേഷവും ചെയ്യാന്‍ അംബിക തയ്യാറാണെന്നും കമൽ ഹാസനും പ്രതികരിച്ചു.
Leave a Reply