പരസ്യമായോ, രഹസ്യമായോ ‘ഇവര്‍ എന്താണ് ഈ കാണിക്കുന്നത് എന്ന് ചോദിക്കാത്തവര്‍ ഈ കൊച്ചു കേരളത്തിൽ ഉണ്ടാകില്ല ! ഹണിയെ വിമർശിച്ച് ഫറ ഷിബില

സമൂഹ മാധ്യമങ്ങയിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒന്നാണ് ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കൊടുത്തിരിക്കുന്ന പരാതി. പൊതു സ്ഥലത്ത് വെച്ച് തന്നെ മോശമായ വാക്കുകൾ കൊണ്ട് അപമാനിച്ചു എന്ന കാരണത്താൽ ഹണി നിയമപരമായി തന്നെ മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ ഹണി റോസിനെ വിമര്‍ശിച്ച് നടി ഫറ ഷിബ്‌ല പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സൈബര്‍ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതെല്ലെന്നും എന്നാല്‍ ഹണി റോസിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ അത്രയും നിഷ്‌കളങ്കമാണെന്ന് തോന്നുന്നില്ലെന്നും ഫറ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ഫറയുടെ ആ വാക്കുകൾ ഇങ്ങനെ, സൈബര്‍ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും, ബോഡി ഷെയ്മിങ് ചെയ്യുന്നതും, മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരായി മിസ് ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. പക്ഷെ ‘എന്റെ മേഖല ഇതായത് കൊണ്ട്, ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്നു, ഞാന്‍ പോയി ഉദ്ഘാടനം ചെയ്യുന്നു’-അത്രയും നിഷ്‌കളങ്കമാണ് കാര്യങ്ങള്‍ എന്ന് തോന്നുന്നില്ല.

മിസ്സ്, ഹണി റോസ് വളരെ ബുദ്ധിപരമായി, മെയില്‍ ഗെയ്സ്നെയും ഈ നാടിന്റെ ലൈം,ഗി,ക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍ റി ഷെയര്‍ ചെയ്യുന്നത് എന്ത് മാതൃകയാണ് നല്‍കുന്നത്.. സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയല്‍, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീര്‍ച്ചയായും ബാധിക്കും. മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ‘ഇവര്‍ എന്താണ് ഈ കാണിക്കുന്നത്.. എന്ന് എങ്കിലും പരാമര്‍ശികാത്തവര്‍ ഈ കൊച്ച് കേരളത്തില്‍ ഉണ്ടോ.. ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാന്‍ കാണുന്നു.

ഒരു പക്ഷെ അവര്‍ കോണ്‍ഷ്യസ് ആയി ഒരു ട്രെന്‍ഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ സര്‍വൈവല്‍ ആണ് അവര്‍ക്ക് ഉദ്ഘാടന പരിപാടികള്‍ എന്നും മനസിലാക്കുന്നു. ഉദേശിച്ചിട്ടുമുണ്ടാവില്ല. എന്നാല്‍ ഉദ്ദേശ്യത്തേക്കാള്‍ പ്രധാനം അതുണ്ടാക്കുന്ന സ്വാധീനമാണ്. ധാര്‍മികമായി ശരിയല്ലാത്തതൊന്നും പൊളിറ്റിക്കലായും ശരിയല്ല എന്നും ഫറ കുറിച്ചു…. ഫറയുടെ വാക്കുകൾ ശെരിവെക്കുന്ന കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *