
അതെ പ്രണവ് പ്രണയത്തിലാണ് ! തന്റെ പ്രണയിനിയെ കണ്ടെത്തിയത് പ്രണവ് തന്നെയാണ് ! ആ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്
ഒരു താരപുത്രൻ എന്നതിനപ്പുറം ഏവർക്കും വളരെ പ്രിയങ്കരനായ ആളാണ് പ്രണവ് മോഹൻലാൽ. അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി തന്നെയാണ് ജന ഹൃദയങ്ങളിൽ പ്രണവിന് കൂടുതൽ സ്ഥാനം നേടിക്കൊടുത്തത്. പ്രണവും കല്യാണി പ്രിയദർശനും തമ്മിൽ പ്രണയമാണെന്ന രീതിയിൽ നിരവധി ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രണവിന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷറഫ്.
അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ കൂടിയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. വാക്കുകൾ ഇങ്ങനെ, ഒരു വിഭാഗം ആളുകൾക്ക് അറിയേണ്ടത് കല്യാണിയെ പ്രണവ് മോഹൻലാൽ വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആഗ്രഹിക്കുന്നുമുണ്ട്. ഞാൻ ഇക്കാര്യം ലിസിയോട് തുറന്ന് ചോദിച്ചു. അങ്ങനെ അവർക്ക് ഒരു ആഗ്രഹമുണ്ടെങ്കിൽ രണ്ട് വീട്ടുകാർക്കും സന്തോഷമുള്ള കാര്യമല്ലേ… പക്ഷെ അവർ തമ്മിൽ അങ്ങനൊരു റിലേഷൻഷിപ്പില്ല. സഹോദരബന്ധം മാത്രമാണ്. അപ്പു അവർക്കെല്ലാം ഒരു ഹീറോയെപ്പോലെയാണ്.

ഇതൊന്നും കൂടാതെ അപ്പുവിന് വേറൊരു പ്രണയമുണ്ട്. അത് ജർമ്മനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ് എന്നാണ് ലിസി പറഞ്ഞതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. പ്രണവിനെയെ കെട്ടൂവെന്ന് സോഷ്യൽമീഡിയയിലൂടെ വിലപിക്കുന്ന നടിയോട് ഇനി കാത്തിരിക്കേണ്ട പ്രതീക്ഷ വേണ്ട എല്ലാം കൈവിട്ട് പോയിയെന്നാണ് തനിക്ക് പറയാനുള്ളതെന്നും അഷ്റഫ് പറയുന്നു.
അതുപോലെ ലിസിയും പ്രിയദർശനും ചേർന്ന് തന്റെ മക്കളെ വളർത്തിയതിനെ കുറിച്ചും അഷറഫ് സംസാരിക്കുന്നുണ്ട്, വായിൽ സ്വർണ്ണ കരണ്ടിയുമായിട്ടാണ് ജനിച്ചതെങ്കിലും മക്കളെ പ്രിയദർശനും ലിസിയും വളർത്തിയത് ആർഭാടത്തോടെയായിരുന്നില്ല. സമ്പന്നതയുടെ നടുവിലാണെങ്കിലും അത് മാത്രമല്ല ജീവിതമെന്നും അശരണരുടേയും നിരാലംബരുടേയും മറ്റൊരു ലോകം ഇവിടെയുണ്ടെന്നും മക്കൾക്ക് ഇരുവരും മനസിലാക്കി കൊടുത്തത് വ്യത്യസ്തമായ രീതിയിലാണ്. മക്കൾക്ക് തിരിച്ചറിവായശേഷം വിയറ്റ്നാമിലെ ദരിദ്ര പ്രദേശത്തുള്ള ഒരു അനാഥാലയത്തിൽ അവരെ പ്രിയനും ലിസിയും താമസിപ്പിച്ചു. അവിടെയുള്ള കുട്ടികൾക്കൊപ്പം കല്യാണിയും സിദ്ധാർത്ഥും കളിച്ചും പഠിച്ചും ഉണ്ടും ഉറങ്ങിയും ജീവിച്ചു. അതുകൊണ്ട് തന്നെ അവർ ജീവിതം പഠിച്ചെന്നും അഷറഫ് പറയുന്നു.
Leave a Reply