
ശോഭനക്ക് പകരം മേതിൽ ദേവികയെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത് ! പക്ഷെ അവർ സിനിമ വേണ്ടെന്ന് വെക്കേണ്ടി വന്നതിന് കാരണം !
തിയറ്ററിൽ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് ‘തുടരും’. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഇപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. ശോഭന-മോഹൻലാൽ കോംബോയും സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിച്ചു. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിച്ചിരിക്കുന്നത്.
എന്നാൽ ഈ സിനിമയിലേക്ക് ശോഭനയ്ക്ക് മുമ്പ് മറ്റ് നടിമാരെ പരിഗണിച്ചിരുന്നു. ആദ്യം ജ്യോതികയെയാണ് പരിഗണിച്ചത്. കഥ ജ്യോതികയ്ക്ക് ഇഷ്ടമായതാണ്. ജ്യോതികയുടെ ഡേറ്റ് ഇഷ്യൂ കാരണം ഈ കാസ്റ്റിംഗ് നടന്നില്ല. നർത്തകി മേതിൽ ദേവികയെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നു. പക്ഷെ മേതിൽ ദേവിക സിനിമ നിരസിച്ചു. അതിനു കാരണം മുമ്പും അവർ വ്യക്തമാക്കിയിരുന്നു..

തുടരും മാത്രമല്ല, ,മറിച്ച് മറ്റു നിരവധി അവസരങ്ങൾ ദേവിക നിരസിച്ചിട്ടുണ്ട്, നൃത്തത്തിലേക്കാണ് മേതിൽ ദേവികയുടെ പൂർണ ശ്രദ്ധ. സിനിമ ഒരിക്കലും മേതിൽ ദേവികയെ മോഹിപ്പിച്ചിട്ടില്ല. മുമ്പ് കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാബൂളിവാല ഉൾപ്പെടെയുള്ള സിനിമകളിലേക്ക് മേതിൽ ദേവികയെ പരിഗണിച്ചതാണ്. എന്നാൽ അന്നും നർത്തകി ഈ അവസരങ്ങൾ വേണ്ടെന്ന് വെച്ചു. കഥ ഇന്നുവരെ എന്ന സിനിമയിൽ മാത്രമാണ് മേതിൽ ദേവിക അഭിനയിച്ചിട്ടുള്ളത്.
എന്റേതായ പെർഫോമൻസ് ക്രിയേഷനിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നും മേതിൽ ദേവിക വ്യക്തമാക്കി.അതേസമയം അഭിനയ രംഗത്ത് ഇനി എക്സ്പ്ലോർ ചെയ്യാനുള്ള സാധ്യത താൻ മുന്നിൽ കാണുന്നുണ്ടെന്നും മേതിൽ ദേവിക പറയുന്നത്. സിനിമ തനിക്ക് ഒട്ടും കംഫർട്ടബിളല്ലാത്ത സ്ഥലമായാണ് ആദ്യമേ കണ്ടിരുന്നത്. പിന്നെ ‘കഥ ഇന്നുവരെ’ എന്ന സിനിമ ചെയ്യാനുണ്ടായ കാരണവും മേതിൽ ദേവിക അന്ന് വ്യക്തമാക്കി. ആൾക്കാർ അയ്യേ എന്ന് പറയില്ലെന്ന് ഉറപ്പായിരുന്നു. മാത്രമല്ല ആ സിനിമയുടെ അണിയറക്കാർ എനിക്ക് ഇഷ്ടമല്ലാത്തത് ഞാൻ ചെയ്യില്ല പറയില്ല എന്ന എന്റെ നിലപാടിന് ഒപ്പം നിന്നവരാണ്. അതുകൊണ്ട് അത് ചെയ്തു എന്നും മേതിൽ ദേവിക പറയുന്നു. മുകേഷുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ദേവിക ഇപ്പോൾ തന്റെ മകനുമൊത്ത് വിദേശത്താണ് താമസം.
Leave a Reply