
എന്റെ കുട്ടികൾ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല ! കുഞ്ഞ് എന്നെ കുഞ്ഞമ്മ എന്നോ ചിറ്റ എന്നോ വിളിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും ഇഷാനി
നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. നാലുപേരിൽ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ വിവാഹിതയും ഇപ്പോൾ അമ്മയാകാനുള്ള തയ്യാറെടുപ്പിലുമാണ്. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയ അഥിതി എത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മൂന്നാമത്തെ മകളായ ഇശാനി കൃഷ്ണ. താൻ ദിയയുടെ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണെന്നും, പക്ഷെ അമ്മയാവാൻ അതിയായി ആഗ്രഹിക്കുന്ന ആളല്ല താനെന്നും എന്നാൽ കുട്ടികളെ എടുക്കാനൊക്കെ ഇഷ്ടമാണെന്നും ഇഷാനി കൂട്ടിച്ചേർത്തു,.
ഇഷാനിയുടെ വാക്കുകൾ ഇങ്ങനെ, ഓസിയുടെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെങ്കിലും കുഞ്ഞ് തന്നെ കുഞ്ഞമ്മ എന്നോ ചിറ്റ എന്നോ വിളിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും ഇഷാനി പറയുന്നു. ”എനിക്ക് ഇപ്പോ അമ്മയാകണം എന്ന ആഗ്രഹം ഒന്നും ഇല്ല. പിന്നീട് ഉണ്ടാകുമോ എന്ന് അറിയില്ല. പക്ഷേ മറ്റുള്ളവരുടെ കുട്ടികളെ എടുക്കാനും കൊഞ്ചിക്കാനുമൊക്കെ ഇഷ്ടമാണ്. ഹൻസുവിനു ശേഷം കുടുംബത്തിൽ വരാൻ പോകുന്ന ആദ്യത്തെ കുഞ്ഞാണ് ദിയയുടെ ബേബി. ഹൻസുവിനുശേഷം തൻവിയുടെ കുഞ്ഞായ ലിയാൻ വന്നുവെങ്കിലും അവൻ കുഞ്ഞായിരിക്കുമ്പോൾ ഞങ്ങൾ അവനെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്തെല്ലാം അവർ കാനഡയിലായിരുന്നു. ലിയാന് നാല് വയസായപ്പോഴാണ് ഞങ്ങൾ ആദ്യമായി നേരിട്ട് കാണുന്നത് തന്നെ.

ഓസിയുടെ കുഞ്ഞ് കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ എന്നെ വിളിക്കുന്നത് ആലോചിക്കാനേ ആകുന്നില്ല. അത് ഞാൻ അക്സപ്റ്റ് ചെയ്യില്ല. കാരണം എന്റെ മനസിൽ ഞാൻ ഇപ്പോഴും കുട്ടിയാണ്. ലിയാൻ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്. എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുട്ടിയോടും എന്നെ പേര് വിളിക്കാനാകും പറയുക. ഇഷാനി എന്നോ ബിത്തു എന്നോ വിളിച്ചാൽ കുഴപ്പമില്ല. എനിക്ക് കുട്ടികളുണ്ടായാൻ അവർ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല. ഞാൻ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാൻ ആരുടേയും അമ്മയും ആന്റിയുമാവില്ല, എന്നാണ് ഇശാനി പറയുന്നത്.
എന്നാൽ ഇഷാനിയുടെ ഈ വീഡിയോക്ക് ഇപ്പോൾ നിരവധി വിമർശനമാണ് ഉയരുന്നത്. ഇഷാനിയുടെ അമ്മയുടെ മകളാണ് താങ്കളെങ്കിൽ നിങ്ങളുടെ ബന്ധുവായ കുട്ടിക്ക് നിങ്ങളെ ആന്റി എന്നു വിളിച്ചുകൂടേ? എന്തൊക്കെയാണ് ഈ പറയുന്നത്?”, എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ”അമ്മ എന്ന വാക്കിന്റെ മൂല്യം സ്വന്തം അമ്മയോടു തന്നെ പോയി ചോദിക്കൂ.. എന്നിങ്ങനെ പോകുന്നു കമന്റുകൾ, എന്നാൽ അതേസമയം ഇഷാനിയെ അഭിനന്ദിച്ചും നിരവധി പേര് എത്തുന്നുണ്ട്.
Leave a Reply