നിനക്ക് എന്റെ സിനിമയിൽ ഞാൻ തീർച്ചയായും അവസരം നൽകും! ഇഷാനിയുടെ അഭിനയത്തെ പ്രശംസിച്ച് അഹാന !!
മലയാളികൾക്ക് ഏറെ പ്രിയങ്കരായ ആളാണ് നടൻ കൃഷ്ണൻകുമാർ, കൃഷ്ണകുമാർ ഇന്ന് ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്, അദ്ദേഹത്തിന്റെ നാലുപെണ്മക്കൾ അടങ്ങുന്ന കുടുംബം ഇന്ന് നമുക്ക് ഏറെ പരിചിതമാണ് , മൂത്ത മകൾ അഹാന, ദിയ, ഇശാനി , ഹൻസിക എന്നിങ്ങനെ നാല് പെണ്മക്കളാണ്, ഇവരിൽ മൂത്തമകൾ അഹാന ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള നായികയാണ്, ടോവിനോ നായകനായ ലൂക്ക അഹാനയുടെ കരിയറിൽ മികച്ച ചിത്രമായിരിക്കും, ആ വിജത്തിന് ശേഷം നിരവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു ഇപ്പോഴും സിനിമകളുടെ തിരക്കിലാണ് താരം, ചേച്ചിയുടെയും അച്ഛന്റെയും പിറകെ ഇപ്പോൾ അടുത്തയാൾ സിനിമയിൽ എത്തിയിരിക്കുകയാണ് ഇശാനി…
മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വണ്ണിൽ ഇശാനി അഭിനയിച്ചിരുന്നു, ഇന്നലെ റിലീസ് ചെയ്ത് ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്, അതിൽ ഇഷാനിയും ഒപ്പം അച്ഛൻ കൃഷ്ണകുമാറും സിനിമയിൽ അഭനിച്ചിരുന്നു.. ഇപ്പോൾ ചിത്രം കണ്ട അഹാന അനിയത്തിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.. രമ്യ എന്നാണ് ഇഷാനിയുടെ കഥാപാത്രത്തിന്റെ പേര്. അനിയത്തിയുടെ പ്രകടനം സൂക്ഷ്മവും, സ്വാഭാവികവും, ശക്തവുമാണെന്നു അഹാന കുറിക്കുന്നു.മാത്യു തോമസും ഇഷാനിയും കൂടിയുള്ള രംഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അഹാന തന്റെ വാക്കുകള്‍ കുറിച്ചത്. കൂടുതല്‍ അര്‍ത്ഥവത്തായ പ്രകടനങ്ങള്‍ക്ക് അനുജത്തിക്ക് അവസരം ലഭിക്കട്ടെ എന്ന് അഹാന പറയുന്നു. കൂടാതെ എന്നെങ്കിലും താനൊരു സിനിമ സംവിധാനം ചെയ്താല്‍, ഇഷാനി അതിലുണ്ടാവും എന്നും അഹാന കുറിച്ചു.
താര കുടുംബത്തിൽ നിന്നും അഹാനയായിരുന്നു ആദ്യം സിനിയിലെത്തിയത്, പക്ഷെ സിനിമ ചെറുപ്പം മുതലേ ആഗ്രഹിച്ചത് താൻ ആയിരുന്നു എന്നും ആദ്യം സിനിമയിൽ എത്തണമെന്നും കരുതിയിരുന്നു എന്നും ഇശാനി അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു .. പക്ഷെ അഹാനക്കാണ് ആ ഭാഗ്യം ആദ്യം ലഭിച്ചത്… അതിൽ തനിക്കേറെ സന്തോഷമുണ്ടെന്നും അതുകാരണം തനിക്ക് സിനിമയോടുള്ള ആഗ്രഹം കൂടിയെന്നും ഇശാനി പറയുന്നു…
വണ്‍ പ്രേക്ഷകർ വിജയമാക്കുമോ എന്ന ടെൻഷൻ തനിക്ക് എപ്പോഴും ഉണ്ടെന്നും ഷൂട്ടിങ് സമയത്ത് ഒരു സീന്‍ കഴിഞ്ഞ് ഓടിപ്പോയി സ്‌ക്രീനില്‍ ഞാന്‍ ചെയ്തത് എങ്ങനെ ഉണ്ടെന്ന് അപ്പോൾ തന്നെ കാണാറുണ്ടായിരുന്നു എന്നും ഇഷാനി പറയുന്നു.. അച്ഛനും ചേച്ചിയുമൊക്കെ സിനിമയിൽ സജീവമാണെങ്കിലും ഷൂട്ടിംഗ്സെറ്റിൽ ആദ്യമായി ചെന്നപ്പോൾ തനിക്ക് വല്ലാത്ത പേടിയും ഭയവും ഒക്കെ ആയിരുന്നു എന്നും അതിനു കാരണം സിനിമയുടെ ഷൂട്ടിങ്ങും ആയി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് താനെന്നും താരം പറയുന്നു…
തന്റെ മൂത്ത സഹോദരിയായ അഹാനയാണ് വീട്ടിൽ ഒരു ബിഗ് ബ്രദറിന്റെ സ്ഥാനത്തുനിന്ന് ഞങ്ങളെ കൂടുതലും ശാസിക്കുന്നതും നിയത്രിക്കുന്നതുമെന്നും, ദിയ വളരെ കൂളായ അളന്നെനും തമാശകൾ പറഞ്ഞ് വീട് എപ്പോഴും ലൈവ് ആക്കുന്ന ആൾ ഹന്സികയാണെന്നും ഇശാനി പറയുന്നു.. കാര്യങ്ങള്‍ ഓര്‍ഗനൈസ് ആയി ചെയ്യുന്ന ആളുമാണ് അഹാനയെന്ന് ഇഷാനി പറയുന്നു. പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവെന്നും ഇഷാനി കൂട്ടിച്ചേര്‍ക്കുന്നു…
Leave a Reply