അഹാനയെ എനിക്ക് വേണം, അവളെ എനിക്ക് തരുമോ എന്ന് വളരെ കാര്യമായിട്ട് തന്നെയാണ് ഞാൻ കൃഷ്ണകുമാറിനോട് ചോദിച്ചത് ! ശാന്തികൃഷ്‌ണ പറയുന്നു !

ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് ശാന്തികൃഷ്‌ണ. സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ ശാന്തികൃഷ്‌ണ നീണ്ടൊരു ഇടവേളക്ക് ശേഷം വീണ്ടും ഇപ്പോൾ അഭിനയ രംഗത്ത് സജീവനായിരിക്കുകയാണ്. തിരിച്ചുവരവിൽ ശാന്തി കൃഷ്ണയുടെ ആദ്യ ചിത്രവുമായിരുന്ന ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിൽ അവരുടെ  ഇളയ മകളായി എത്തിയത് നടി അഹാന കൃഷ്ണ ആയിരുന്നു. അന്ന് മുതൽ ഈ നിമിഷം വരെ അഹാനയെ താൻ എന്റെ സ്വന്തം മകളായിട്ടാണ് കാണുന്നതെന്നും. അവളെ എപ്പോൾ എന്റെ അടുത്തുവന്നാലും ഒരു മകളെ പോലെ കൊഞ്ചിക്കാനും താലോലിക്കാനും തോന്നാറുണ്ട്  എന്നും നടി തുറന്ന് പറയുകയാണ്.

അവളോട് എനിക്കുള്ള ആയ അമിതമായ ഇഷ്ടം കാരണം അവളുടെ അച്ഛൻ കൃഷ്‌ണ കുമാറിനോടും അവളുടെ  അമ്മയോടും അഹാനയെ എനിക്ക് തരുമോ എന്ന് വളരെ സീരയസായി ചോദിച്ചിരുന്നുവെന്നും പക്ഷെ  അവർ ആ  ചോദ്യം അത്ര സീരിയസായി എടുത്തിരുന്നില്ലെന്നും, അങ്ങനെ എടുത്തിരുന്നേല്‍ അഹാനയെ താന്‍ തന്‍റെ സ്വന്തം മകളാക്കി തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും ശാന്തി കൃഷ്ണന പറയുന്നു… എപ്പോഴും എന്നെ വിളിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട മകളാണ് കൂടാതെ വളരെമിടുക്കിയായ ഒരുപാട് കഴിവുള്ള ഒരു മികച്ച കലാകാരികൂടിയാണ് അഹാന എന്നും നടി പറയുന്നു.

അവളെ പോലെത്തന്നെ അവളുടെ കുടുംബവും എനിക്കിഷ്ടമാണ്, എപ്പോഴും ബഹളമുള്ള ഒരു വീട്, കൃഷ്ണകുമാറും സിന്ധുവും ഒരുപാട് ഭാഗ്യം ചെയ്തവരാണെന്നും, അഹാനയുടെ സഹോദരിമാരും വളരെ മിടുക്കികളും സുന്ദരികളുമാണെന്നും ശാന്തി കൃഷ്ണ പറയുന്നു.  അതുപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ  സിനിമയിലെത്തി എക്സ്പീരിയന്‍സ് ആക്‌ട്രസ് എന്ന നിലയില്‍ സിനിമയിലെ തന്റെ മൂന്നാം ഘട്ടം അതി മനോഹരമാക്കി കൊണ്ടിരിക്കുന്ന ശാന്തി കൃഷ്ണ എന്ന അഭിനേത്രി സിനിമയില്‍ ഇപ്പോൾ ‘അമ്മ വേഷങ്ങളാണ് കൂടുതലും ചെയുന്നത്…

കരിയറിൽ വിജയങ്ങൾ നേടിയെങ്കിലും, വ്യക്തി ജീവിതത്തിൽ വലിയപരാജയമായിരുന്നു.  തന്റെ രണ്ടു വിവാഹങ്ങളും പരാജയങ്ങൾ ആയിരുന്നു. തന്റെ പത്തൊമ്പതാമത്തെ വയസിൽ  സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ശ്രീനാഥുമായുള്ള പ്രണയ വിവാഹം. പക്ഷെ അത് വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത്  ആ പ്രായത്തിൽ പക്വതയില്ലാതെ എടുത്ത ഒരു തെറ്റായ തീരുമാനം ആയിരുന്നു എന്ന്. അന്ന് ഞാൻ കണ്ടിരുന്ന പ്രണയ സിനിമകൾ പോലെ ആയിരിക്കും ജീവിതം എന്നു ഞാൻ കരുതി, തെറ്റുപറയാൻ ഒക്കില്ല എന്റെ പ്രായം അതായിരുന്നു എന്നും നടി പറയുന്നു…

അതിനുശേഷമാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂഷൻ സെക്രട്ടറി സദാശിവൻ ബജോരെയുമായുള്ള വിവാഹം നടക്കുന്നത്. എന്നാൽ നീണ്ട പതിനെട്ട് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2016 ൽ ആ ബദ്ധവും അവസാനിച്ചു… ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. മിതുൽ എന്ന മകനും മിതാലി എന്ന മകളും

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *