
മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ് ! നിങ്ങൾക്ക് എന്തിന്റെ പ്രശ്‌നമാണ് എന്നാണ് എനിക് അറിയാത്തത് ! അഹാന പ്രതികരിക്കുന്നു !
യുവ നായികമാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് അഹാന കൃഷ്ണ. ഒരുപാട് സിനിമകൾ ഒന്നും അഹാന ചെയ്തിട്ടില്ല എങ്കിലും സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് അഹാനയെ കൂടുതലും ഏവരുടെയും പ്രിയങ്കരിയായി മാറിയത്. ലൂക്ക എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് അഹാന കാഴ്ചവെച്ചത്. ശേഷം പറയത്തക്ക നല്ല അവസരങ്ങൾ ഒന്നും അഹാനയെ തേടി വന്നിരുന്നില്ല. കൃഷ്ണകുമാറിന്റെ മകൾ എന്നതിലിൽ ഉപരി ഇന്ന് സ്വന്തമായ ഒരു സ്ഥാനം നേടിയെടുക്കാൻ അഹാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു അഭിനേത്രി എന്നതിലുപരി ഒരു മികച്ച ഗായിക കൂടിയാണ് അഹാന, അത്തരത്തിൽ കഴിഞ്ഞ ദിവസം അഹാന ഒരു ഹിന്ദി ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. കൃഷ്‌ണകുമാർ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഈ കുടുംബം പലപ്പോഴും സൈബർ അറ്റാക്കുകൾക്ക് ഇരയായിട്ടുണ്ട്. അത്തരത്തിൽ അഹാനയ്ക്ക് വന്ന ഒരു കമൻറും അതിന് അഹാന നൽകിയ മറുപടിയുമായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
ലാല്‍ നച്ചു എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ‘രണ്ട് ചാണക പീസ് തരട്ടെ’ എന്നായിരുന്നു കമന്റ് ചെയ്തത്. ഇതോടെ അഹാന അയാളുടെ പേര് സഹിതം എടുത്ത് പറഞ്ഞ് മറുപടി നൽകുക ആയിരുന്നു. സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാര്‍ഥമായ സ്‌നേഹം ഉറപ്പായും വേണമെന്നാണ് ഇയാള്‍ക്ക് അഹാന നല്‍കുന്ന മറുപടി. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അര്‍ഥശൂന്യമായ ഡയലോഗുകള്‍ പൊതുമധ്യത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക എന്നും അഹാന പറയുന്നു.

അഹാനയെ പിന്തുണച്ച് നിരവധിപേരാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്. അതുപോലെ തന്നെ താരപുത്രി ആയതുകൊണ്ട് മാത്രമാണ് അഹാന സിനിമയിലേക്ക് എത്തിയത് എന്ന രീതിയിൽ ചില വാർത്തകൾ വന്നിരുന്നു, അതിനെ കുറിച്ച് അഹാന ഇതിന് മുമ്പ് പറഞ്ഞിരുന്നു. അഹാനയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ കോളേജിൽ ഫസ്റ്റ് ഇയറിന് പഠിക്കുമ്പോൾ ആണ് ആദ്യ സിനിമ വരുന്നത്. രാജീവ് രവി സാർ നേരിട്ട് വീട്ടിൽ വന്ന് എന്നെ ആ സിനിമയിലേക്ക് വിളിക്കുക ആയിരുന്നു. അച്ഛനുമായി അദ്ദേഹത്തിന് ഒരു പരിചയവുമില്ല. രാജീവ് രവി സാർ വീട്ടിൽ വന്നതൊന്നും എനിക്ക് വിശ്വസിക്കാൻ കൂടി പറ്റുന്നില്ല എന്നും അഹാന പറയുന്നു…
എന്റെ അച്ഛന് സിനിമയിൽ അത്ര ഹോൾഡ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ അവസരങ്ങൾ ഇല്ലാതെ വീട്ടിൽ ഇരിക്കില്ലായിരുന്നു. ആരാണ് സ്റ്റാർ കിഡ്, സ്റ്റാർസിന്റെ പിള്ളേർ അല്ലേ സ്റ്റാർ കിഡ്. ഞാൻ എന്ത് സ്റ്റാർ കിഡ് എന്നും അഹാന ചോദിക്കുന്നു.
Leave a Reply