അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല ! എന്റെ കുടുംബത്തിലുള്ളവരെ ഇതൊക്കെ കാര്യമായി ബാധിക്കാറുണ്ട് ! ഞങ്ങളും മനുഷ്യരാണ് ! അഹാന പറയുന്നു !
ഇന്ന് താര കുടുംബങ്ങളിൽ ഏറെ പ്രശസ്തരായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്, അദ്ദേഹവും നാല് മക്കളും ഇന്ന് ആരാധകർക്ക് വളരെ പ്രിയങ്കരരാണ്. ഇവരുടെ ഓരോ വർത്തകയും വിശേഷങ്ങളും എന്നും വാർത്താ പ്രാധാന്യം നേടാറുണ്ട്. അഹാന ഇന്ന് വളരെ തിരക്കുള്ള യുവ താരമായി മാറിക്കഴിഞ്ഞു. അഹാനയ്ക്ക് പിന്നാലെ അനിയത്തി ഇഷാനിയും സിനിമയിൽ ചുവട് വെച്ചിരുന്നു. കൂടാതെ ഏറ്റവും ഇളയ സഹോദരി ഹൻസികയും ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. കൂടാതെ ദിയ ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവവും താരത്തിനും ഇന്ന് ആരാധകർ ഏറെയാണ്.
ഇവരുടെ കുടുംബത്തിൽ എല്ലാവർക്കും യുട്യൂബ് ചാനലുണ്ട്, ഇവരുടെ ഓരോ വാർത്തകളും വിശേഷങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട് അത്തരത്തിൽ ഇപ്പോൾ അഹാന പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, തണലും തന്റെ കുടുംബം ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട് എന്നാണ് അഹാന പറയുന്നത്, ഞങളുടെ കുറ്റവും കുറവും പറഞ്ഞ് കാശ് ഉണ്ടാക്കുന്ന പല യുട്യൂബ് ചാനലുകാരെ കുറിച്ചും അഹാന പറയുന്നു.തന്റെ ഫോട്ടോയും റബൂട്ടാന്റെ ചിത്രവും മാത്രം വെച്ച് നെഗറ്റീവ് പറഞ്ഞുകൊണ്ടാണ് പലരും അവരുടെ യുട്യൂബ് ചാനൽ ആരംഭിക്കുന്നത്.
തുടക്കകാരായ ചില യുട്യൂബേഴ്സാണെങ്കിൽ അവർ തങ്ങളുടെ ചാനലുകളിലേക്ക് ആളുകളെ എത്തിക്കാനും വ്യൂസ് വർധിപ്പിക്കാനും ഉപയോഗിക്കുന്ന രീതി തന്നെ എന്നെയും കുടുംബത്തെയും ട്രോളുകയോ, അല്ലെങ്കിൽ തന്നോയ കുടുംബത്തെയോ വെച്ചുള്ള നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞോ ആണെന്നാണ് അഹാന പ്രതികരിക്കുന്നത്. ഒരു സാധാരണ കുടുംബമാണ് ഞങ്ങളുടേത്, എല്ലാവരെയും പോലെ പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇത് കാര്യമായി ബാധിക്കാറുണ്ടെന്നും അഹാന പറയുന്നു.
ഇതൊക്കെ കണ്ടും കേട്ടും അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധമില്ലാത്തവര്‍ അതിനെ കുറിച്ച് പറഞ്ഞ് പോസ്റ്റുകളുമായെത്തുമായിരുന്നു. ഇതായിരുന്നു ഞങളുടെ അന്നത്തെ അവസ്ഥ, ഞങ്ങളെ കുറിച്ച് കുറ്റങ്ങൾ പറയാനായിട്ട് തന്നെ പലരും യുട്യൂബ് ചാനൽ തുടങ്ങിയവർ വരെയുണ്ട്, ഒരു പക്ഷെ അവർക്ക് എന്നോട് വ്യക്തിപരമായി ഒരു പ്രശ്നവും കാണില്ല, നേരിൽ കാണുമ്പോൾ എന്നോട് മിണ്ടുകയോ അല്ലെങ്കിൽ സെൽഫി എടുക്കാൻ വരുന്നവരോ ആയിരിക്കാമെന്നും അഹാന പറയുന്നു.
ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ അധികമാകുമ്പോൾ എന്റെ സുഹൃത്തുക്കൾ പറയാറുണ്ട് നടൻ പൃഥ്വിരാജിനെ കണ്ടു പഠിക്കാൻ, പ്രശസ്തരായ ആളുകൾക്ക് പറഞ്ഞിട്ടുള്ള കാര്യമാണിത്, അദ്ദേഹം അതിനെ നേടുന്ന രീതി ഞങ്ങളെ പോലുള്ളവർക്ക് ഒരു മാതൃകയാണ്, ശെരിക്കുമത് കണ്ടു പഠിക്കേണ്ടതാണ്, ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്, ഇപ്പോൾ ഇത്തരത്തിലുള്ള ഒരു കാര്യങ്ങളും എന്നെ ബാധിക്കാറില്ല, അതിനെ മറികടക്കാൻ ഞാൻ പഠിച്ചു’ അഹാന കൂട്ടിച്ചേർത്തു.
Leave a Reply