“അച്ഛൻ തോറ്റ സന്തോഷം” മക്കളുടെ ഡാൻസ് വീഡിയോ പങ്കുവെച്ച കൃഷ്ണകുമാറിനെതിരെ മോശം കമന്റുകൾ !!
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ കുടുംബമാണ് നടൻ കൃഷ്ണകുമാറും കുടുംബവും, അദ്ദേഹവും കുടുംബവും എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നവരാണ്, നാല് പെണ്മക്കൾ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം, മൂത്ത മകൾ അഹാന, രണ്ടാമത്തെ മകൾ ദിയ, പിന്നെ ഇശാനി , ഹൻസിക എന്നിങ്ങനെ നാല് പെണ്മക്കളാണ്, ഇവരിൽ മൂത്തമകൾ അഹാന ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള നായികയാണ്, ടോവിനോ നായകനായ ലൂക്ക അഹാനയുടെ കരിയറിൽ മികച്ച ചിത്രമായിരുന്നു…
കൃഷ്ണകുമാർ ഇന്ന് ഒരു നടൻ എന്നതിലുപരി ഇന്ന് ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്, രാഷ്ട്രീയ പരമായി അദ്ദേഹത്തിന് സോഷ്യൽ മീഡിയിൽ നിരവധി മോശം കമന്റുകൾ ലഭിക്കാറുണ്ട്, ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തിരുവനന്തപുരത്തു നിന്നും ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച കൃഷ്ണകുമാറിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ വിധി ഞങ്ങൾ അംഗീകരിക്കുന്നു എന്നും വിജയികൾക്ക് തന്റെയും കുടുംബത്തിന്റെയും ആശംസകൾ എന്നും അദ്ദേഹം പറഞ്ഞിരുന്നു..
എന്നാൽ ഇപ്പോഴും അതിനെ കുറിച്ചുള്ള മോശം കമന്റുകൾക്ക് യാതൊരു കുറവും ഇല്ല എന്നതാണ് മനസിലാക്കാൻ സാധിക്കുന്നത്, അദ്ദേഹത്തിന്റെ മക്കൾ എല്ലാവരും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, ഇവർ ആരെങ്കിലും ഒരു പോസ്റ്റ് ഇട്ടാലും ഇതേ അവസ്ഥയാണ് അവർക്കും ഉണ്ടാകുന്നത്, ‘ജീ എവിടെ ചാണകം കുഴക്കുവാണോ’, ‘ചാണകമെ ഉലകം’, ‘അച്ഛന് കുറച്ച് കഞ്ഞി എടുക്കട്ടേ’, ‘വർഗീയ വാദികൾ’, ‘അച്ഛനോട് അവിവേകം ഒന്നും കാണിക്കല്ലെ എന്നു പറയണം’ തുടങ്ങിയ നിരവധി മോശം കമന്റുകളാണ് ഇവർക്ക് ഏവർക്കും ലഭിക്കുന്നത്..
ഇതിനെതിരെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകൾ ദിയ ശ്കതമായി പ്രതികരിച്ചിരുന്നു.. “ഇതിൽ അച്ഛൻ എവിടെ? അച്ഛനു സുഖമാണോ എന്നൊക്കെ അന്വേഷിക്കുന്ന ചേട്ടന്മാർ ആദ്യം പോയി സ്വന്തം വീട്ടിലെ അച്ഛനെ കൊറോണ കൊണ്ടുപോവാതെ സൂക്ഷിക്ക്,” ഞങളുടെ അച്ഛൻ വളരെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നുണ്ട്”.. എന്നാണ് ദിയ മറുപടി നൽകിയിരിക്കുന്നത്.
ഇപ്പോൾ കൃഷ്‌ണകുമാർ ഇഷാനിയും ദിയയും കൂടി ചുവടുവെച്ച ഒരു ഡാൻസ് വീഡിയോ ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. ഇതിനും ഇത്തരം കമന്റുകളാണ് ലഭിക്കുന്നത്, ‘അച്ഛൻ തോറ്റ സന്തോഷം’ എന്നാണ് ആ വീഡിയോക്ക് ലഭിക്കുന്ന കൂടുതൽ കമന്റുകളും, അഹാനയും ദിയയും എപ്പോഴും മോശം കമന്റുകൾക്ക് മറുപടി നൽകാറുണ്ട്, അതൊക്കെ വർത്തയുമാകാറുണ്ട്…
കൃഷ്‌ണകുമാർ ഇപ്പോൾ ‘കൂടെവിടെ’ എന്ന സീരിയലിൽ അഭിനിക്കുകയാണ്, ചേച്ചിയുടെയും അച്ഛന്റെയും പിറകെ ഇപ്പോൾ അടുത്തയാൾ സിനിമയിൽ എത്തിയിരിക്കുകയാണ് ഇശാനി… മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വണ്ണിൽ ഇശാനി അഭിനയിച്ചിരുന്നു, അടുത്തിടെ റിലീസ് ചെയ്ത് ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് ഇശാനി നേടിയെടുത്തത്.. അഹാനയും ഇപ്പോൾ നിരവധി ചിത്രങ്ങളുടെ തിരക്കിലാണ്, പാർട്ടിയുടെ പേരിൽ ഈ കുടുംബം മിക്കവാറും സൈബർ ആക്രമണങ്ങൾ നേരിടാറുണ്ട്….
Leave a Reply