
ഞാനും ലാലും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഇതിൽ പ്രവർത്തിച്ചത് ! ആന്റണിയെ പഴയ അവസ്ഥയിലേക്ക് തള്ളിയിടരുത് ! ചർച്ചകൾ ചൂട് പിടിക്കുന്നു !
സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശന്റെ സംവിധാനത്തിൽ വൻ താര നിരയിൽ അണിയിച്ചൊരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം തിയറ്ററിൽ പ്രദർശനം ചെയ്യില്ല എന്ന വാർത്ത ഓരോ ആരാധകരെയും ഞെട്ടിച്ചു, ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ ചിത്രം ഒടിടി റിലീസിന് നൽകിയിരിക്കുകയാണ്. ആന്റണിയുടെ ഈ തീരുമാനത്തിൽ പലരും അദ്ദേഹത്തെ കുറ്റപ്പെടുത്തുമ്പോൾ ആന്റണിയുടെ വാക്കുകൾ ഇനങ്ങനെയാണ് .
ഈ ചിത്രം പ്രേക്ഷകരെ തിയറ്ററിൽ കാണിക്കണം എന്നാഗ്രഹിച്ച് തന്നെയാണ് മരയ്ക്കാർ നിർമിച്ചത് എന്ന് ആവർത്തിച്ച് പറയുകയാണ് ആന്റണി. ഇതൊരു സാധാരണ ബജറ്റിലുള്ള സിനിമ ആണെങ്കിൽ ഇങ്ങനെയുണ്ടാകില്ല. ഇത് വലിയ ബജറ്റാണ്. മുന്നോട്ടുപോകണമെങ്കിൽ പണം തിരിച്ച് കിട്ടണം. കാണുന്ന സ്വപ്നം നേടണമെങ്കിൽ നമുക്ക് ബലം വേണം എന്നാണ് ഈ വിഷയം ചർച്ച ചെയ്തപ്പോൾ ലാൽ സാർ എന്നോട് പറഞ്ഞത്. എല്ലാവരുടെയും അനുവാദം വാങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
കേവലം ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാൻ തിയറ്ററുകാർ തയാറല്ല. എന്നാൽ ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നത് ന്യായമാണോ, ഇത് ഒരിക്കലൂം അംഗീകരിക്കാനാകില്ല. തിയറ്ററുകാർ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യിൽ വച്ചത് തിയറ്ററിൽ കളിക്കാമെന്ന വിചാരത്തിൽ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്ക്രീനുകൾ കിട്ടേണ്ട. നഷ്ടം വന്നാൽ മുന്നോട്ടുപോകാൻ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ജീവിതപ്രശ്നമാണ്.’ ആന്റണി പറയുന്നു.

ഇപ്പോഴത്തെ അവസ്ഥയിൽ തിയറ്ററുകളെ സഹായിക്കണമെന്ന് ഞങ്ങൾക്കും ആഗ്രഹമുണ്ട്. എന്നാല്‍ അവര്‍ നേരിട്ടുളള ചര്‍ച്ചയ്ക്ക് തയാറായില്ല, പിന്തുണ നല്‍കിയില്ല. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും നിര്‍ദേശം തേടിയിട്ടാണ് തന്റെ തീരുമാനം. 40 കോടി അഡ്വാന്‍സ് വാങ്ങിയിട്ടില്ല, വാങ്ങിയത് 4.89 കോടിമാത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രവും ഒടിടിയില്‍ റിലീസ് ചെയ്യും. എലോണ്‍, ട്വല്‍ത്ത് മാന്‍, ബ്രോ ഡാഡി എന്നീ സിനിമകളും ഓടിടിയില്‍ തന്നെ എന്നും ആന്റണി ഉറപ്പിച്ചു പറയുന്നു.
താനും ലാലും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് താനും മോഹനലാലും ഈ സിനിമയിൽ പ്രവർത്തിച്ചത് എന്നും, ഇതിൽ ലാഭമുണ്ടായതിന് ശേഷം പ്രതിഫലം വാങ്ങാമെന്ന് വിചാരിച്ചവരാണ്. ആന്റണി അയാളുടെ സമ്പാദ്യം മുഴുവൻ ഈ ചിത്രത്തിന് വേണ്ടി എടുത്തിരിക്കുകയാണ് അയാളെ പഴയ അവസ്ഥയിൽ എത്തിക്കരുത് എന്നുമാണ് പ്രിയദർശൻ പറയുന്നത്. ഫിയോക് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കത്ത് നല്‍കിയെന്ന് ആന്റണി പെരുമ്പാവൂര്‍ സ്ഥിരീകരിച്ചു. രാജിക്കത്ത് അംഗീകരിച്ചോ എന്നറിയില്ല. മരക്കാറിനോടുളള തിയറ്ററുകാരുടെ സമീപനത്തില്‍ വിയോജിപ്പുണ്ട് എന്ന് ഇപ്പോഴും ആന്റണി പറയുന്നു.
Leave a Reply