ഇതേ ആവേശം നിലനിന്നാൽ 15 ദിവസത്തിനുള്ളിൽ 300 കോടി ക്ലബിൽ ! സമ്മിശ്ര പ്രതികരണവുമായി പ്രേക്ഷകർ ! റിവ്യൂ അറിയാം !

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മരക്കാർ തിയറ്ററിൽ എത്തിയിരിക്കുകയാണ്, സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ സിനിമ കണ്ടിറിങ്ങിയ മരക്കാരിന്റെ അമരക്കാരൻ കൂടിയായ ആന്റണി പെരുമ്പാവൂർ പറഞ്ഞത് ഇങ്ങനെ, 9ാമത്തെ ദിവസമായിരുന്നു ലൂസിഫര്‍ 100 കോടി ക്ലബില്‍ ഇടം നേടിയത്. സ്വഭാവികമായിട്ടം ഇതുപോലൊരു ആവേശത്തില്‍ തന്നെ നിന്നാല്‍ വലിയ നേട്ടം മരക്കാറിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനല്ല നമ്മള്‍ പ്രാധാന്യം കൊടുക്കുന്നത്. ചരിത്രങ്ങളൊക്കെയുണ്ടാവുന്നത് നമ്മള്‍ ആഗ്രഹിച്ചാല്‍ മാത്രം പോര അത് സംഭവിക്കുമ്പോഴാണ് സന്തോഷം തോന്നുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്.

പേര് സൂചിപ്പികുന്നപ്പോലെ കുഞ്ഞാലി മരക്കാർ എന്ന ഇതിഹാസ താരത്തിന്റെ കഥ പറയുന്ന ചരിത്ര സിനിമയാണ് മരക്കാർ. സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം പേരും അഭിപ്രായപെടുന്നത് ചിത്രത്തിന്റെ തിരക്കഥ അത്ര പോരാ എന്നാണ്, ‘വെട്ടിയിട്ട വാഴത്തണ്ട് പോലെ’ എന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പോർച്ചുഗീസ്കാർക്കെതിരെ   കടൽ യുദ്ധം നടത്തിയ കുഞ്ഞാലി മരക്കാർ നാലാമന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് പ്രിയദർശൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ആരായിരുന്നു മരക്കാർ, അദ്ദേഹം എങ്ങനെ കടൽ കൊള്ളക്കാരനും പിന്നീട് സാമൂതിരിയുടെ നാവിക തലവനുമായ മാറി, പിന്നീട് അവരുടെ ബന്ധത്തിൽ എന്ത് സംഭവിച്ചു, മരക്കാരിനു എന്ത് സംഭവിച്ചു എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്നത്.

മനോഹരമായ ഒരു ദൃശ്യ വിരുന്നാണ് മരക്കാർ. മറ്റു ബ്രഹ്മാണ്ഡ ചിത്രങ്ങളെ വെച്ച് താരതമ്യം ചെയ്യാൻ സാധിക്കില്ല എങ്കിലും മലയാള സിനിമയെ വെച്ച് നോക്കുമ്പോൾ ഇതൊരു അഭിമാന ചിത്രം തന്നെയാണ്. കടലിലെ യുദ്ധ രംഗങ്ങൾ ഹോളിവുഡ് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന മികവോടെ ആണ് സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്. അതുപോലെ തന്നെ ചിത്രം കാണുന്ന ഓരോ പ്രേക്ഷകനെയും വൈകാരികമായി സ്വാധീനിക്കുന്നുമുണ്ട് ഈ ചിത്രം. അതിഗംഭീരമായ വി എഫ് എക്സ് മികവും ഈ ചിത്രത്തെ ഒരു ദൃശ്യ വിസ്മയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

മോഹൻലാൽ എന്ന നടൻ മാത്രമല്ല എല്ലാ താരങ്ങളും അതി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങൾ അതി ഗംഭീരമാണ്, അതുപോലെ പ്രണവ് മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മരക്കാർ എന്ന് നിസംശയം പറയാം. അതുപോലെ എടുത്ത് പറയേണ്ട ഒന്നാണ് നമ്മളെ വിട്ടുപിരിഞ്ഞ പ്രതിഭ നടൻ നെടുമുടി വേണു അദ്ദേഹം സാമൂതിരി ആയി അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. സാമൂതിരിയുടെ മനോവികാരങ്ങളെ ആ അതുല്യ പ്രതിഭ  വെള്ളിത്തിരയിൽ എത്തിച്ചത് അത്രമാത്രം പൂർണ്ണതയോടെയാണ്. എല്ലാ തിയറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഏതായാലും എത്ര കോടി ക്ലബ്ബിലാണ് ചിത്രം കേറുന്നത് എന്ന്കണ്ടുതന്നെ അറിയേണ്ടിവരും. സിനിമ കണ്ടിറങ്ങിയ മോഹൻലാലിനോട് ചിത്രം 500 കോടി ക്ലബ്ബിൽ എത്തുമോ എന്നാ ചോദ്യത്തിന് ആ നാവ് പൊന്നായിരിക്കട്ടെ എന്നാണ് മോഹൻലാൽ മറുപടി പറഞ്ഞത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *