ഞാൻ ഇടം കയ്യനാണ്, എന്റെ അച്ഛൻ വലം കൈയ്യനും പിന്നെ എങ്ങനെയാണ് ! പ്രണവിനെ മരക്കാരിൽ എത്തിച്ചതിനെ കുറിച്ച് പ്രിയദർശൻ പറയുന്നു !

ലോകമെങ്ങും ഉറ്റുനോക്കുന്ന ഒരു സിനിമയാണ് മരക്കാർ അറബികടലത്തിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നുവരെ അണിനിരക്കുന്നത് വമ്പൻ താരനിരയാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട നിർമ്മാതാക്കളും തിയറ്റർ ഉടമകളും തമ്മിൽ വലിയെ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശേഷം മുഖ്യമന്ത്രിയുടെ ഇടപെടലിൽ ചിത്രം തിയറ്റർ റിലീസിന് ഒരുങ്ങുകയായിരുന്നു.

റിലീസിന് മുമ്പ് തന്നെ ചിത്രം ദേശിയ പുരസ്‍കാരങ്ങൾ ഉൾപ്പടെ നേടിയിരുന്നു, ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടതിന് ശേഷം വളരെ മികച്ച അഭിപ്രായമാണ് ഏവരും പറയുന്നത്, ഹോളിവുഡ് ചിത്രത്തെ വെല്ലുന്ന മേക്കിങ് ആണ് മരക്കാരിന് എന്നാണ് അഭിപ്രായം, ഒരു ദൃശ്യ വിസ്മയമാണ്  എന്നും അഭിപ്രായപെടുന്നു. ഏറെ കോലാഹലങ്ങൾക്ക് ശേഷം ചിത്രം ഡിസംബര്‍ രണ്ടിന് ആണ് തീയേറ്ററുകളില്‍ എത്താൻ പോകുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ പ്രണവ് മോഹൻലാൽ എത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. ഞാന്‍ പറഞ്ഞു കുഞ്ഞാലിമരക്കാരിന്റെ കുഞ്ഞായി കുഞ്ഞു കുഞ്ഞാലിയായി അഭിനയിക്കാന്‍ എനിക്ക് ഇന്ത്യന്‍ സിനിമയില്‍ ആരെയും കിട്ടത്തില്ല എന്ന്. അത് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചേ പറ്റൂ എന്ന് പറഞ്ഞു. അപ്പോള്‍ എന്നോട് അടുത്ത കാര്യം പറഞ്ഞു. ഞാന്‍ ഇടം കൈയ്യാനാണ്. എന്റെ അച്ഛന്‍ വലം കൈയ്യന്‍ ആണ് എന്ന്. ഇടം കൈയും വലം കൈയും ഞാന്‍ നോക്കിക്കൊള്ളാം , നാല്പതുവര്ഷം സിനിമ എടുത്തു ആളുകളെ പറ്റിച്ച ആളാണ് എന്ന് പറഞ്ഞു.

അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളില്‍ എത്തുന്ന ഈ ചിത്രത്തിനായി വേണ്ടി കേരളത്തില്‍ ഇതിനോടകം അറുനൂറോളം ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. ആയിരം ഫാന്‍സ് ഷോകളാണ് ആദ്യ ദിനം കേരളത്തില്‍ ഫാന്‍സ് പദ്ധതിയിട്ടിട്ടുള്ളത്. രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തുന്നുമുണ്ട്. നായികനിരയിൽ മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവരാണ്.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയായിരിക്കും. അസാധ്യ സെറ്റും മേക്കിങ്ങുംകൊണ്ട് ചിത്രം മലയാള സിനിമക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നായിരിക്കുമെന്നും, ഒരു ഹോളിവുഡ് സിനിമ എക്സ്പീരിയൻസ്, ‘സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച്‌ എല്ലാവര്‍ക്കും ഈ സിനിമയൊരു നാഴികക്കല്ലാകും എന്നാണ് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ’ സി ജെ റോയ് പറഞ്ഞത്. അതുപോലെ മരക്കാരിനൊപ്പം റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കാവൽ, ഇതും ഏറെ പ്രേക്ഷക പ്രതീക്ഷ നൽകുന്ന ചിത്രമാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *