
കെ.പി.എ.സി ലളിത ഐസിയുവിൽ ! കരൾ മാറ്റി വെക്കുകയാണ് ഏക പരിഹാരം ! പ്രാർഥനയോടെ സിനിമാലോകം !
മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് കെ.പി.എ.സി ലളിത. പറഞ്ഞ് ഫലിപ്പിക്കാൻ കഴിയുന്നതിലും ഉപരി ഓരോ കഥാപത്രങ്ങൾ അവിസ്മരണീയമാക്കി മാറ്റിയ അഭിനേത്രിയുടെ ഇപ്പോഴത്തെ ആരോഗ്യനില വളരെ മോശമായിരുന്നു.. കഴിഞ്ഞ പത്ത് ദിവസിതിലേറെയായി നടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. എന്നാൽ ഇപ്പോൾ കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്.
ആദ്യം ലളിത തൃശൂരിലെ ആശുപത്രിയിൽ ആയിരുന്നു. എന്നാൽ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ഐ.സി.യുവിലാണ്. നടിക്ക് കാര്യമായ രീതിയിലുള്ള കരള്‍രോഗം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നു തുടങ്ങിയതോടെയാണ് ആരാധകരും ആശങ്കയിലായത്.
താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവാണ് ഇപ്പോൾ നടിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. ഇടവേള ബാബുവിന്റെ വാക്കുകൾ ഇങ്ങനെ. ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ.
കാഴ്ച്ചയിൽ വളരെ സുഖമില്ലാത്ത രീതിയിലുള്ള നടിയുടെ ചിത്രങ്ങൾ ഇതിനുമുമ്പ് പ്രേക്ഷകരിൽ ഏറെ സങ്കടം ഉണ്ടാക്കിയിരുന്നു, കുറച്ചു കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. എത്രയും വേഗം പൂർണ ആരോഗ്യത്തോടെ തിരികെ വരണമേ എന്ന പ്രാർത്ഥനയിലാണ് കുടുംബവും സിനിമ ലോകവും ഒപ്പം അവരെ സ്നേഹിക്കുന്ന ആരാധകരും.

കെ പി എ സി ലളിത മലയാള സി നിമയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്. . കെ.പി.എ.സി. യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്, ‘അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം ഇന്നും അഭിനയ രംഗത്തെ നിറ സാന്നിധ്യമാണ്, രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ഭാരതനുമായി 1978-ൽ വിവാഹം നടന്നു, രണ്ട് മക്കളാണ് താരത്തിന്, ഒരു മകനും മകളും. മകൻ സിദ്ധാർഥ് ഇന്ന് ഒരു നടനും സംവിധയകനുമാണ്.
അടുത്തിടെ നടൻ ദിലീപ് മകളുടെ വിവാഹ സമയത്തും അല്ലാതെയും ഒരുപാട് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ട്, ദിലീപ് മകനെപോലെയാണെന്നും നടി പറഞ്ഞിരുന്നു, അതുപോലെ തനറെ ഭർത്താവ് ഭരതൻ നടി ശ്രീവിദ്യയുമായി വിവാഹത്തിന് മുമ്പ് പ്രണയത്തിലായിരുന്നു എന്നും ആ ബദ്ധം ഉപേക്ഷിച്ചിട്ടാണ് താനുമായുള്ള വിവാഹം നടന്നത്, എന്നാൽ വിവാഹ ശേഷം മക്കൾ ജനിച്ച ശേഷവും അവർ വീണ്ടും ആ പഴയ ബന്ധം തുടരുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു എന്നും, മകനെ അവർ വളർത്തിക്കൊള്ളാം എന്നും പറഞ്ഞിരുന്നു എന്നാൽ താൻ അതിനെ എതിർത്തു എന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.
Leave a Reply