
അമാലിനോട് ഇഷ്ടം തോന്നിയപ്പോൾ അത് ആദ്യം പറഞ്ഞത് ഉമ്മയോട് ! വാപ്പയെ പേടിയായിരുന്നു ! ആ വിവാഹം നടന്നത് ഇങ്ങനെ !
ദുൽഖർ എന്നും പ്രേക്ഷകരുടെ ഇഷ്ട താരമാണ്, താര പുത്രൻ എന്നതിലുപരി സ്വന്തമായ ഒരു സ്ഥാനം സിനിമ രംഗത്ത് നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു, പഠിത്തം കഴിഞ്ഞ് ദുബായിയിൽ ശമ്പളത്തിനായി ജോലി ചെയ്യുന്ന സമയത്താണ് സിനിമ മോഹം തുടങ്ങുന്നത്, അങ്ങനെ നാട്ടിൽ വന്നപ്പോൾ ഉമ്മയോട് കാര്യം പറഞ്ഞു, അത് കേട്ടതും ഉമ്മ ആദ്യം പറഞ്ഞത് വാപ്പച്ചിയെ പോലെ സിനിമയില്‍ വിജയിക്കാമെന്ന് പ്രതീക്ഷിക്കരുത്, ഒരിക്കലൂം പ്രതീക്ഷിക്കരുത് എന്നാണ്.
അതിനർദ്ധം ഒരിക്കലും വാപ്പയുടെ പേരും പ്രശസ്തിയും ഉപയോഗിച്ച് സിനിമയിൽ നിലനിൽക്കാമെന്ന് വിചാരിക്കരുത് എന്നാണ്, ആ വാക്കുകൾ തന്നെ തന്നെ വലിയ രീതിയിൽ സ്വാധീനിച്ചു, അതിനു ശേഷം മമ്മൂട്ടിയുടെ മകൻ എന്നാ രീതിയിൽ തനിക്കുവന്ന എല്ലാ അവസരങ്ങളും ദുൽഖർ നിഷേധിക്കുകയായിരുന്നു, ശേഷം നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോയില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ തീരുമാനിക്കുന്നതും ഉമ്മച്ചിയുടെ വാക്കുകള്‍ കേട്ടാണ് എന്നും ദുൽഖർ പറയുന്നു.

അതുപോലെ തന്റെ ഭാര്യ അമ്മാളുമായുള്ള വിവാഹത്തെ കുറിച്ചും ദുൽഖർ പറയുന്നു, വിവാഹ ആലോചനകൾ വന്നു തുടങ്ങിയ സമയത്ത് ആദ്യമൊക്കെ തൈൽ നിന്നും തലയൂരാൻ നോക്കിയിരുന്നു, പക്ഷെ വീട്ടുകാർ കാര്യമായി ആലോചിച്ചപ്പോൾ, ഒപ്പം പഠിച്ച അമാലിന്റെ ആലോചനയും വന്നു, അതിനു ശേഷം വളരെ അപ്രതീക്ഷിതമായി ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാന്‍ തുടങ്ങിയത്. ഒരിക്കല്‍ സിനിമയ്ക്ക് പോയപ്പോള്‍ അവിടെയും ദുല്‍ഖര്‍ അമാലിനെ കണ്ടുമുട്ടി. ഒടുവില്‍ ഇരുവരും സൗഹൃദത്തിലായി. അമാലിനെ കുറിച്ച് ദുല്‍ഖര്‍ ആദ്യം പറയുന്നത് ഉമ്മച്ചിയോടാണ് പറഞ്ഞത്. വാപ്പയോട് പറയാൻ ചമ്മലായിരുന്നു എന്നാണ് താരം പറയുന്നത്.
ഉമ്മ വാപ്പയോട് പറഞ്ഞ് ഇരുവീട്ടുകാരും സംസാരിച്ചു, ശേഷം അമാലിനും വിവാഹത്തിൽ സമ്മതമാണ് എന്നറിഞ്ഞപ്പോൾ വിവാഹം ഉറപ്പിച്ചു, തന്നേക്കാൾ അഞ്ചു വയസ് ഇളയതാണ് അമാൽ. വാപ്പാക്ക് എന്നെക്കാളും ഇഷ്ടം അവളോടാണോ എന്ന് പലപ്പോഴും തോന്നാറുണ്ട്, വീട്ടിൽ എല്ലാവരോടും വലയെ കെയർ ഉള്ള ആളാണ് അമാൽ. അതുപോലെ തനറെ സിനിമകൾ കണ്ട് ഇന്നുവരെയും വാപ്പ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല എന്നും, നല്ലതാണെന്നോ അല്ലെങ്കിൽ മോശമാണെന്നോ, കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്നൊന്നും ഇതുവരെയും പറഞ്ഞിട്ടില്ല എന്നും പക്ഷെ കുറുപ്പ് കണ്ടതിന് ശേഷം ഒരു അഭിപ്രായം പറഞ്ഞു എന്നും ദുൽഖർ പറയുന്നു. ‘ഇതൊരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയെന്ന്’ പറഞ്ഞു, അതൊരു വലിയ അംഗീകാരമായി കാണുന്നു എന്നും താരം പറയുന്നു.
Leave a Reply