അതെന്നിൽ ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും ! എന്നെ വിളിക്കണ്ട, വരില്ല എന്നാണ് പറയാറുള്ളത് ! എന്നില്‍ ഞാന്‍ തൃപ്തനല്ല ! ദുൽഖർ പറയുന്നു !

മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പ്രതിഫലം വാങ്ങുന്ന യുവ താരമാണ് ദുൽഖർ സൽമാൻ.  അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ്. ബോളിവുഡിൽ വരെ തന്റെ സ്ഥാനം ഉറപ്പിച്ച അദ്ദേഹം ഇന്ന് ഏറെ തിരക്കുള്ള ഒരു താരമാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു കുറുപ്പ്. ആ ഒരൊറ്റ ചിത്രത്തോടെ പാൻ ഇന്ത്യ സ്റ്റാറായി ദുൽഖർ മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ ദുൽഖർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ, താന്‍ ഒരിക്കലും എന്നില്‍ തൃപ്തനല്ല. ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് തനിക്ക് തന്നെ സംശയമാണ്. തന്റെ അഭിനയം കാണുമ്പോള്‍ കൈ ചലനം തെറ്റാണെന്നും സ്പിന്‍ തെറ്റാണെന്നുമൊക്കെ തോന്നാറുണ്ട്. കുട്ടിക്കാലം മുതല്‍ തനിക്ക് എന്തെങ്കിലും ശരിയായി ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുണ്ടാകാറുണ്ട്. എന്നിലെ ആ തോന്നല്‍ തന്നെ ആശങ്കപ്പെടുത്താറുണ്ട്. അതുക്കൊണ്ട് താന്‍ ഒരിക്കലും തന്നില്‍ സന്തുഷ്ടനുമല്ല. തന്റെ പത്തു വര്‍ഷത്തെ കരിയറില്‍ ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല. വര്‍ഷത്തില്‍ ഒരു സിനിമയൊക്കെ ചെയ്യാമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

അതുപോലെ ഇപ്പോൾ വർക്ക് ഇല്ലാതെ ഇരിക്കുന്ന സമയങ്ങളിൽ ഒന്നും ചെയ്യാതെ മടിപിടിച്ച് വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും എന്നാല്‍ ആ സമയത്ത് വേറെ ആരെങ്കിലും എന്തെങ്കിലും പ്ലാന്‍ ഇട്ടാല്‍ അത് തന്നെ അസ്വസ്ഥനാക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. വര്‍ക്കില്ലാത്ത സമയങ്ങളില്‍ താന്‍ മടിപിടിച്ചിരിക്കും. ടിവി കണ്ടിരിക്കലാണ് കൂടുതലും. വേറൊന്നും ചെയ്യാറില്ല. ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് തനിക്ക് ഇഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ തനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. തന്നെ വിളിക്കണ്ട, വരില്ല എന്നാണ് പറയാറുള്ളത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

അതുപോലെ ഭാര്യ അമാലിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഞാൻ ശെരിക്കും എന്താണ് എങ്ങനെയാണ് എന്ന് അറിയാവുന്ന ഏക ആൾ അമാലാണ്. അവൾക്ക് എന്നെ നന്നായി അറിയാം, അവൾക്ക് മാത്രമേ എന്നെ അറിയുള്ളു, അതുകൊണ്ട് തന്നെ എന്നെ പറ്റി ആര് എന്ത് പറഞ്ഞാലും എന്താണ് താന്‍ എന്ന് അമാല്‍ മനസിലാക്കും. മറ്റുള്ളവര്‍ കാണുന്നത് തന്റെ നല്ല വശങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ അതിന്റെ നേരെ ഓപ്പോസിറ്റ് ആണ് എന്നത് അമാലിന് മാത്രം അറിയുന്ന കാര്യമാണെന്നും ദുല്‍ഖര്‍ പറയുന്നു.

വീട്ടുകാർ കാര്യമായി വിവാഹ ആലോചന തുടങ്ങിയ സമായത്ത് എന്റെ ഒപ്പം പഠിച്ച അമാലിന്റെ ആലോചനയും വന്നു, അതിനു ശേഷം വളരെ അപ്രതീക്ഷിതമായി ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാന്‍ തുടങ്ങിയത്. ഒടുവില്‍ ഇരുവരും സൗഹൃദത്തിലായി. അമാലിനെ കുറിച്ച്‌ ദുല്‍ഖര്‍ ആദ്യം പറയുന്നത് ഉമ്മച്ചിയോടാണ് പറഞ്ഞത്. വാപ്പയോട് പറയാൻ ചമ്മലായിരുന്നു എന്നാണ് താരം പറയുന്നത്. പിന്നെ ഇരു വീട്ടുകാരും തമ്മിൽ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *