എന്റെ ആരാധികമാരുടെ കമന്റ് നോക്ക് എന്ന് പറഞ്ഞാല്‍ അമാലിന്റെ ഉത്തരം ഇതാണ് ! ദുൽഖർ പറയുന്നു !

ഒരു താര പുത്രൻ എന്ന ലേബലിൽ നിന്നും സ്വന്തം നിലയിൽ തന്റെ സ്ഥാനം ഉറപ്പിച്ച കലാകാരനാണ് ദുൽഖർ സൽമാൻ, ഇപ്പോൾ നടന്റെ ഏറ്റവും പുതിയ ചിത്രം കുറുപ്പ് സൂപ്പർ ഹിറ്റിൽ നിന്നും ബംബർ ഹിറ്റിലേക്ക് കുതിക്കുകയാണ്. തന്റെ പ്രൊഫെഷൻ പോലെ നടൻ കൂടുതൽ പ്രധാന്യം നൽകുന്ന ഒന്നാണ് കുടുംബവും, ഇപ്പോൾ തന്റെ ഭാര്യ അമാൽ സൂഫിയ തന്നെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ദുൽഖർ തുറന്ന് പറഞ്ഞിരിക്കുന്നത് അതാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഈ സിനിമ രംഗത്ത് വന്ന് ഒരു നാലഞ്ച് വര്‍ഷം കഴിഞ്ഞ ശേഷവും തങ്ങള്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ ആരെങ്കിലും തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ വന്നാല്‍ അമാല്‍ കൗതുകത്തോടെ ചോദിക്കും, ”എന്തിനാ നിനക്കൊപ്പം എല്ലാവരും ഫോട്ടോ എടുക്കാന്‍ വരുന്നത്” എന്ന്. താനൊരു നടനല്ലേ, അവര്‍ തന്നെ തിരിച്ചറിയുന്നതാണ് എന്ന് പറയുമ്പോള്‍ അമാല്‍ പറയും, ”ഹൊ ദൈവമേ ഞാന്‍ മറന്ന് പോയി” എന്നാണ് അവൾ പറയുന്നത്. അങ്ങനെയാണ് അമാല്‍ കാരണം വീട്ടില്‍ വന്നാല്‍ തന്റെ ശരിയായ വശം കാണുന്നത് അമാല്‍ മാത്രമാണ്.

ഞങ്ങൾ ഒരുമിച്ചിരിക്കുന്ന സമയത്ത് ഞാൻ അവളോട് പറയും നോക്ക് എനിക്ക് ഒരുപാട് ഗേൾസ് ഫാൻസ്‌ ഉണ്ട്, അവരൊക്കെ എന്നെ കുറിച്ച് പറഞ്ഞിരിക്കുന്ന കമന്റ് നോക്കൂ,വർക്കൊക്കെ എന്നോട് എന്ത് ഇഷ്ടമാണ് എന്നൊക്കെ അവളോട് ഇരുന്ന് പറയും, അപ്പോൾ അവളുടെ മറുപടി ഇങ്ങനെ ആയിരുന്നു, ”സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കില്‍ ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാന്‍ മാത്രമേ ഉണ്ടാവൂ” എന്ന്.

അവൾ ആ പറഞ്ഞത് നൂറ് ശതമാനം ശെരിയാണ്. അവൾക്ക് എന്നെ നന്നായി അറിയാം, അവൾക്ക് മാത്രമേ എന്നെ അറിയുള്ളു, അതുകൊണ്ട് തന്നെ എന്നെ പറ്റി ആര് എന്ത് പറഞ്ഞാലും എന്താണ് താന്‍ എന്ന് അമാല്‍ മനസിലാക്കും. മറ്റുള്ളവര്‍ കാണുന്നത് തന്റെ നല്ല വശങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ അതിന്റെ നേരെ ഓപ്പോസിറ്റ് ആണ് എന്നത് അമാലിന് മാത്രം അറിയുന്ന കാര്യമാണെന്നും ദുല്‍ഖര്‍ പറയുന്നു.

അതുപോലെ അമാലുമായുള്ള വിവാഹത്തെ കുറിച്ചും ദുൽഖർ പറയുന്നു, വിവാഹ ആലോചനകൾ വന്നു തുടങ്ങിയ സമയത്ത് ആദ്യമൊക്കെ അതിൽ നിന്നും തലയൂരാൻ നോക്കിയിരുന്നു, പക്ഷെ വീട്ടുകാർ കാര്യമായി ആലോചിച്ചപ്പോൾ, ഒപ്പം പഠിച്ച അമാലിന്റെ ആലോചനയും വന്നു, അതിനു ശേഷം വളരെ അപ്രതീക്ഷിതമായി ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാന്‍ തുടങ്ങിയത്. ഒടുവില്‍ ഇരുവരും സൗഹൃദത്തിലായി. അമാലിനെ കുറിച്ച്‌ ദുല്‍ഖര്‍ ആദ്യം പറയുന്നത് ഉമ്മച്ചിയോടാണ് പറഞ്ഞത്. വാപ്പയോട് പറയാൻ ചമ്മലായിരുന്നു എന്നാണ് താരം പറയുന്നത്. പിന്നെ ഇരു വീട്ടുകാരും തമ്മിൽ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *