ദുൽഖർ ഇതെങ്ങനെ ഒരു ഹെറോയിസമാകും ! ദുൽഖർ പ്രൊമോട്ട് ചെയ്യുന്ന രീതികളോട് എതിർപ്പ് ! വിമർശനം ! കുറിപ്പ് !!!

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുറുപ്പ്’. ചിത്രം ഉടൻ തിയറ്ററിൽ എത്തും, വളരെയധികം പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ് കുറുപ്പ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ രീതികളിൽ വലിയ രീതിയിലുള്ള വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം കുറുപ്പ് എന്നെഴുതിയ ടീഷർട്ട് ഇട്ടുകൊണ്ട് നടി സാനിയ ഇയ്യപ്പൻ നടത്തിയ ഫോട്ടോ ഷൂട്ടിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ പങ്കുവെച്ച പോസ്റ്റിനാണ് ഇപ്പോൾ വിമർശനം ഉയർന്നിരിക്കുന്നത്.

ഇപ്പോൾ ദുൽഖർ ഇതിനെ ഈ രീതിയിൽ പ്രൊമോട്ട് ചെയ്യുന്നത് മോശമായ കാര്യമാണ് എന്നാണ് കൂടുതൽ പേരും അവകാശപ്പെടുന്നത്. ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് മിഥുൻ മുരളീധരൻ എന്ന യുവാവ് പങ്കുവച്ച കുറുപ്പും ഇപ്പോൾ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഒരു ഉദാഹരണത്തിന് നിങ്ങൾ അടുത്ത ഒരു മിനുട്ടിലേക്ക് നിങ്ങളുടെ പേര് ജിതിൻ എന്നാണ് എന്നൊന്ന് കരുതുക.  നിങ്ങളുടെ അപ്പന്റെ പേര് കെ.ജെ ചാക്കോ എന്നും കരുതുക.. നിങ്ങളുടെ ഈ അപ്പനെ സുകുമാരകുറുപ്പ് എന്നൊരാൾ സ്വന്തം അഭിവൃദ്ധിക്ക് വേണ്ടി കത്തിച്ചു കൊന്നു എന്നും കരുതുക. കുറെ നാളുകൾക്ക് ശേഷം മലയാളത്തിലെ ഏതെങ്കിലും ഒരു നടൻ നിങ്ങളുടെ അപ്പന്റെ ഈ കൊലപാതകിയുടെ വേഷം ചെയ്യുന്നു എന്ന് കരുതുക എന്ന രീതിയിലാണ് കുറിപ്പ് തുടങ്ങുന്നത്.

ശേഷം അതിനെ പേരിലുള്ള മാസ് ബിജിഎംന്റെയും ആഘോഷങ്ങളുടെയും രീതിയിൽ സ്ക്രീനിൽ കൊണ്ടുവരുന്നത് കാണേണ്ടി വരുന്നു എന്നും നിങ്ങൾ ഓർക്കുക. ഒപ്പം അതിന്റെ പ്രൊമോഷനുകൾക്കായി നിങ്ങളുടെ അച്ഛന്റെ കൊ ല പാ തകിയുടെ പേര് എഴുതിയ ടീഷർട്ടുകളും മറ്റും ധരിച്ച് നിങ്ങൾക്ക് മുന്നിലൂടെ ആഘോഷിച്ചു നടക്കുന്നു എന്നും സ്റ്റോറുകളിൽ വിൽപ്പനക്ക് വെക്കുന്നു എന്നും അതിന്റെ വീഡിയോകളും ബിജിഎംകളും മറ്റും സ്റ്റാറ്റസ് ആയും പ്രൊഫൈൽ ആയും ഉപയോഗിക്കുന്നത് കാണേണ്ടി വരുന്നു എന്നും കരുതുക”, എന്ന രീതിയിൽ പറയുന്ന കുറിപ്പിൽ വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന പലതുമുണ്ട്.

ഇനിയിപ്പോൾ യഥാർത്ഥത്തിൽ സ്വന്തം അച്ഛനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ഒരു ജിതിൻ ഇവിടെ ജീവിക്കുന്നുണ്ട്. അയാൾക്ക് തീർച്ചയായും മേൽപ്പറഞ്ഞ ഈ വികാരങ്ങൾ തോന്നുമെന്ന കാര്യത്തിൽ ഉറപ്പാണ്. അയാൾ ഇതിനെപറ്റി പറഞ്ഞ കാര്യങ്ങൾ നമുക്കൊന്ന് സങ്കൽപ്പിച്ചുകാണാം, ചിത്രത്തിന്റെ ടീസർ കണ്ടപ്പോൾ മനസ്സിലെനിക്ക് വല്ലാത്ത ദുഖം  തോന്നി. അമ്മക്കും ഒരുപാട് വിഷമമായി. കൂടാതെ കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ ‘ഇനി ഞാൻ വിചാരിക്കണം എന്നെ പിടിക്കാൻ’എന്ന സംഭാഷണം കൂടി കേട്ടപ്പോൾ ആകെ തകർന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവൽക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണ വാർത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പൻ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി.

ഈ സിനിമകളിലൂടെയും എന്റെ  അപ്പനെ കൊ ന്നയാളുടെ പേര് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്പോൾ എന്റെ അപ്പനെ കൊന്നവൻ പൊതുജനത്തിന് മുന്നിൽ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങൾക്ക് അതൊരിക്കലും താങ്ങാനാകില്ല എന്നുമാകാം, എന്നുമാണ് ആ കുറിപ്പിൽ പറയുന്നത്. കൂടാതെ കുറുപ്പ് എന്ന സിനിമ ഇറങ്ങുന്നതിനോടല്ല, ഈ കാലഘട്ടത്തിലെ ഓരോ മനുഷ്യനും അത്രയേറെ പരിചിതനായ ഒരു ക്രിമിനലിന്റെ ഇത്തരം ബ്രാൻഡിംഗ് ആണ് എതിർപ്പ്. ആത് ദുൽഖർ പ്രൊമോട്ട് ചെയ്യുന്ന രീതികളോടും. എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *