
ആ ചർച്ചകൾ അവസാനിച്ചു ! വിവാദങ്ങൾ കെപിഎസി ലളിതയെ തളർത്തിയോ ! ആ തീരുമാനം വന്നു !
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് കെപിഎസി ലളിത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത് നടിയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയായിരുന്നു. കരൾ സംബന്ധമായ അസുഖം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ കിടന്നിരുന്നു. ആരോഗ്യസ്ഥിതി കുറച്ച് മോശമായിരുന്നു. പക്ഷെ ദിവസങ്ങൾ പിന്നിട്ടപ്പോൾ ഭേദമായി വരികയായിരുന്നു. കൂടാതെ നടിക്ക് ചികിത്സാ ധനസഹായം കേരളം സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.
പക്ഷെ നടിക്ക് ഈ ധനസഹായം അനുവദിച്ചതിന് സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇത്രയു വര്‍ഷങ്ങളായി സിനിമ രംഗത്ത് പ്രവർത്തിക്കുന്ന നടിക്ക് സാമ്പത്തികമായി സഹായം ചെയ്യാതെ അത് അർഹമായ പാവപ്പെട്ടവർക്ക് നൽകണം എന്നുമാണ് കൂടുതൽ പേരും ആവിശ്യപെടുന്നത്. നടിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നും അതിന് വലിയൊരു തുക വേണ്ടിവരികയും ആ തുക സർക്കാർ ഏറ്റെടുക്കും എന്ന വാർത്തയായിരുന്നു പുറത്ത് വന്നത്. എന്നാൽ ഈ ചികിത്സാ ചിലവുകള്‍ ഏറ്റൈടുത്ത സര്‍ക്കാര്‍ നിലപാടില്‍ കെപിസിസി വൈസ് പ്രസിഡന്റുമാര്‍ക്കിടയില്‍ വരെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു.
ഈ കാര്യത്തിൽ കോൺഗ്രസിൽ തന്നെ പല അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. സർക്കാർ തീരുമാനത്തെ അനുകൂലിച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് രംഗത്തെത്തിയപ്പോൾ രാഷ്ട്രീയചായ്വ് നോക്കിയാണ് സർക്കാർ സഹായമെന്ന് വിമർശിച്ചാണ് എത്തിയത്. ഈ കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. സിനിമ രംഗത്തുള്ളവർ പലരും ഈ സർക്കാർ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചിരുന്നു, എന്നാൽ ഇതിനെ വിമർശിച്ചവരെ എതിർത്തും ചില താരങ്ങൾ വന്നിരുന്നു.

നടൻ ഗണേഷ് പറഞ്ഞത് കെപിഎസി ലളിതയെ പോലെ ഒരു അഭിനേത്രിക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമ്പോൾ അവരെ സഹായേക്കേണ്ടത് വളരെ അത്യാവിഷമാണ്, ആ സമയത്ത് അവരുടെ കുടുംബത്തിൽ കാശ് ഉണ്ടോ, ഇല്ലയോ എന്നല്ല നോക്കേണ്ടത് എന്നുമാണ്. കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്നും ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നായിരുന്നു പി ടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സമൂഹ മാധ്യമങ്ങളിലും രണ്ടു രീതിയിലുള്ള അഭിപ്രായങ്ങളും കേൾക്കുന്നുണ്ട്, കെപിഎസി ലളിത എന്ന നടി പൊതു സമൂഹത്തിന് വേണ്ടി എന്ത് സഹായമാണ് ചെയ്തത്, 450 ഓളം സിനിമകളില്‍ നല്ല വേഷങ്ങള്‍ ചെയ്ത് മോശമല്ലാത്ത പ്രതിഫലവും വാങ്ങിയ നടിയുടെ ചികിത്സ ചിലവ് ഖജനാവിലെ പണം എടുത്ത് സര്‍ക്കാര്‍ നടത്തേണ്ട ആവശ്യം എന്താണെന്നായിരുന്നു എഴുത്തുകാരിയായ ഈവ ശങ്കര്‍ കുറിച്ചത്.
എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇത്തരം ചർച്ചകൾ ചൂടുപിടിക്കുമ്പോൾ നടി ഇന്നലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരിക്കുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് നടി ഇപ്പോൾ ശസ്ത്രക്രിയയിൽ നിന്ന് പിൻ മാറിയതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപോർട്ടുകൾ. ഇത് പ്രമേഹം അടക്കം നിരവധി അസുഖങ്ങൾ നിലവിലുള്ളതുകൊണ്ട് ശസ്ത്രക്രിയ മാറ്റിവെക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. മരുന്നുകൾ കൊണ്ട് മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് ലളിത ഇപ്പോൾ. താരത്തിന്റെ ഈ തീരുമാനത്തോടെ വിവാദങ്ങളും കെട്ടടങ്ങും എന്ന് വിശ്വസിക്കാം.
Leave a Reply