
എന്റെ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടുപ്പോയിരുന്നു ! ആ സങ്കടം സഹിക്കാൻ കഴിയാതെയാണ് നാട്ടിലേക്ക് വന്നത് ! എന്നാൽ ഇപ്പോൾ ആ സന്തോഷ വാർത്തക്കൊപ്പം മറ്റൊരു ദുഖവാർത്തകൂടി ശ്രീകലയെ തേടിയെത്തി !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ശ്രീകല, മലയാളികളുടെ മാനസ പുത്രിയാണ് ശ്രീകല, സോഫിയ എന്ന പേരിലാണ് നടിയെ ഇപ്പോഴും കൂടിതൽ പേരും കാണുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ശ്രീകല വീണ്ടും ഗർഭിണിയാണ് എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ കഴിഞ്ഞ മാസം തന്നെ നടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും അക്കാര്യം പുറംലോകം അറിയുന്നത് വളരെ വൈകിയാണ്. ഡോക്ടറുടെ കൂടെ മകളെയും കൈയ്യിലെടുത്ത് നില്ക്കുന്ന വീഡിയോയും ഗര്‍ഭകാലത്ത് നിറവയറുമായി നില്ക്കുന്ന വീഡിയോസുമെല്ലാം ശ്രീകല പങ്കുവെച്ചിരുന്നു. ഇതോടെ ആശംസകള്‍ അറിയിച്ച് ആരാധകരുമെത്തിയിരുന്നു.
ഇപ്പോഴിതാ ശ്രീകല തുറന്ന്പറയുകയാണ്. തനിക്ക് ഒരു മകനുണ്ട്, 2013 ലാണ് മകന്റെജനനം, അതുകൊണ്ടുതന്നെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത് ഒരാള്‍ കൂടി ജനിക്കുന്നത്. എന്നാല്‍ അതിനിടയില്‍ താന്‍ ഒരു തവണ ഗര്‍ഭിണിയായെങ്കിലും ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോവുകയായിരുന്നു എന്നും ശ്രീകല പറയുന്നു. താരം ഭര്‍ത്താവിനും മകനുമൊപ്പം യുകെ യില്‍ സ്ഥിര താമസമാക്കിയിരുന്നു.
എന്നാല്‍ ഭർത്താവ് അദ്ദേഹത്തിന്റെ ജോലി ആവശ്യത്തിനായി നാട്ടിലേക്ക് വന്നതോടെയാണ് ശ്രീകലയും മാര്‍ച്ചില്‍ നാട്ടിലേക്ക് വന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് താൻ വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്. ആദ്യ വലിയൊരു ദുഖം ഉണ്ടായത് കൊണ്ട് അധികമാരോടും ഇതേ കുറിച്ച് പറഞ്ഞിരുന്നില്ല. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് സന്തോഷ വാര്‍ത്ത പുറത്ത് പങ്കുവെച്ചത്. ഇപ്പോഴത്തെ കുഞ്ഞ് ഏവരും ആഗ്രഹിച്ചത് പോലെ മകളാണ്. മൂത്തമകന് അനിയനോ അനിയത്തിയോ വേണമെന്ന് വലിയ ആഗ്രഹമായിരുന്നു.

മോളെ ഗര്‍ഭിണിയായിരുന്ന സമയത്ത് ഒന്‍പതാം മാസത്തില്‍ തനിക്ക് കൊവിഡ് പോസിറ്റീവ് ആയതോടെ പേടിച്ച് പോയിരുന്നു. പിന്നെ ടെന്‍ഷന്‍ ആയി. ഗര്‍ഭിണി ആയത് കൊണ്ട് വാക്സിന് എടുത്തിരുന്നില്ല. കൊവിഡ് നെഗറ്റീവ് ആകാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആകാനും സാധിക്കില്ലായിരന്നു. പക്ഷേ എന്നെ നോക്കിയ ഡോക്ടര്‍ അനിത പിള്ള എല്ലാ പിന്തുണയം നല്കി കൂടെ നിന്നിരുന്നു. ഡോക്ടറുമായി സംസാരിച്ചാല്‍ തന്നെ നമ്മുടെ എല്ലാ ടെന്‍ഷനും പോകും. അത് തനിക്ക് വലിയൊരു ആശ്വാസമായിരുന്നു എന്നും ശ്രീകല പറയുന്നു.
താൻ നാട്ടിൽ വന്നതറിഞ്ഞ് ഒരുപാട് സീരിയലുകളുടെ അവസരങ്ങൾ വന്നിരുന്നു, പക്ഷെ വിളിച്ച ആരോടും ഗർഭിണി ആണെന്ന് പറഞ്ഞിരിന്നില്ല ഒരു ട്രീറ്റ്മെന്റിലാണ് എന്നാണ് പറഞ്ഞത് എന്നും ഇനി മകൾ വളർന്ന ശേഷം സീരിയൽ രംഗത്ത് ഒരു കൈ നോക്കാമെന്നും താരം പറയുന്നു, എന്നാൽ അതെ സമയം ശ്രീകല യുകെയിൽ ആയിരുന്ന സമയത്ത് നടിയുടെ വീട്ടിൽ മോഷണം നടന്നതായും വാർത്തകൾ ഉണ്ട്. നടിയുടെ കണ്ണൂരിലെ വീട്ടിലാണ് മോഷണം നടന്നത്.
15 പവൻ സ്വർണം നഷ്ടമായിട്ടുണ്ടെന്നാണ് പൊ ലീസ് നൽകിയ പരാതിയിൽ നടി അറിയിച്ചിരിക്കുന്നത്. തിരികെ നാട്ടിയെത്തിയതിന് ശേഷമാണ് വീടിന്റെ പിൻവാതിൽ തല്ലിപൊളിച്ച നിലയിൽ കണ്ടെത്തിയത്. നടിയുടെ കുടുംബവുമായി അടുപ്പുമുള്ളവർക്ക് സംഭവത്തിന് പിന്നാലുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വീടുമായി അടുപ്പമുള്ളവരോട് പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.
Leave a Reply