അദ്ദേഹവും എന്റെ കൂട്ടുകാരിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു ! വളരെ വൈകിയാണ് ഞാനത് അറിയുന്നത് ! തന്റെ കുടുംബ വിശേഷങ്ങളുമായി ശ്രീകല !

ഒരു കുടുബ പ്രേക്ഷകരുടെ മനസപുത്രി ആയിരുന്നു ശ്രീകല.  സൂപ്പർ ഹിറ്റ് പരമ്പര ആയിരുന്ന മാനസപുത്രി എന്ന സീരിയലിൽ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകല അതോടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളക്ക് ശേഷം സോഫിയ ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് എത്തിയിരുന്നു ആ വേദിയിൽ തന്റെ വിശേഷങ്ങൾ തുറന്ന് പറഞ്ഞ താരത്തിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

വിവാഹ ശേഷം ഭർത്താവും മക്കളുമൊത്ത് വിദേശത്താണ് ഇപ്പോൾ ശ്രീകലയുടെ താമസം. വിപിനേട്ടനെ നേരത്തെ അറിയാമായിരുന്നു. അമ്മയുടെ അച്ഛന്റെ ബന്ധുവാണ് അദ്ദേഹം. കുട്ടിക്കാലം മുതലേ അറിയാമായിരുന്നു. അദ്ദേഹവും എന്റെ കൂട്ടുകാരിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇതറിയാതെയാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞത്. പിന്നീട് അവര്‍ പിരിഞ്ഞു. ഓര്‍ക്കൂട്ടിലൂടെയായാണ് ഞാനും വിപിനേട്ടനും കൂടുതല്‍ അടുത്തത്. പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം എതിര്‍പ്പുകളായിരുന്നു. പക്ഷെ പിന്നീട്‌ അമ്മ സമ്മതിച്ചു.

എന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് അമ്മയുടെ അപ്രതീക്ഷിത വേർപാട്. അമ്മയായിരുന്നു ലൊക്കേഷനിലെല്ലാം കൂടെ വന്നിരുന്നത്. എന്റെ കൂടെത്തന്നെയായിരുന്നു അമ്മ. എല്ലാ കാര്യങ്ങളും നോക്കും. എന്ത് ചെയ്യുമ്പോഴും അമ്മയോട് പറയണമെന്നേയുള്ളൂ. ചില സമയത്ത് ഉറക്കമായിരിക്കും. അല്ലേല്‍ ലളിതസഹസ്രനാമം വായിച്ചിരിക്കുകയായിരിക്കും. അമ്മ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. ചേച്ചിയോട് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളെല്ലാം അമ്മ പറഞ്ഞിരുന്നത് എന്നോടായിരുന്നു. അമ്മ പോയപ്പോള്‍ എനിക്ക് വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. നല്ല ഡിപ്രഷനിലായിരുന്നു. ആ സമയത്ത് വിപിനേട്ടന്‍ യുകെയിലായിരുന്നു. അമ്മയ്ക്ക് ലിവര്‍ സിറോസിസായിരുന്നു.

അതിന്ന് ശേഷം കുറച്ച് കഴിഞ്ഞാണ് മൈലോമ എന്ന ക്യാന്‍സറാണെന്നറിയുന്നതും, നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന ഒരാൾ പെട്ടന്ന് അങ്ങുപോകുമ്പോൾ അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത വേദനയാണ്. ക്യാന്‍സറുണ്ടായിരുന്നുവെന്ന് മരിക്കുന്നത് വരെ അമ്മയെ അറിയിച്ചിരുന്നില്ല. ‘അമ്മ വയ്യാതെ കിടക്കുന്ന സമയത്തും എനിക്ക് വയ്യ നടുവേദനയാണ് എന്നൊക്കെ പറഞ്ഞപ്പോൾ ആ അവസ്ഥയിലും മോളെ ഇങ്ങു വാ അടുത്തിരിക്ക് ‘അമ്മ തടവി തരാമെന്ന് പറയുമായിരുന്നു.ഇനിയൊരാളും അങ്ങനെ പറയില്ലല്ലോ, ആ സ്‌നേഹം ഇനിയൊരിക്കലും കിട്ടില്ലല്ലോയെന്ന് പറഞ്ഞ് വികാരഭരിതയാവുകയായിരുന്നു ശ്രീകല. അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇന്നും ജീവിതത്തിലില്ലെന്നും താരം പറയുന്നു.

അമ്മയെ ഓർത്ത് ഡിപ്രഷന്റെ അവസാന സ്റ്റേജിൽ വരെ ഞാൻ എത്തി, ആത്മഹത്യ ചെയ്യാൻ വരെ തോന്നി, പക്ഷെ മകനെയും ഭർത്താവിനെയും ഓർത്താണ് പിടിച്ച് നിന്നത്. അതുപോലെ വിവാഹ ശേഷവും ഞാൻ സീരിയൽ ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്താണ് ഞാൻ ഗർഭിണി ആണെന്ന് അറിയുന്നത്. അന്ന് ആ സീരിയൽ നല്ല ടോപ്പിൽ നിൽക്കുക ആയിരുന്നു, അതുകൊണ്ട് ഇതറിഞ്ഞ അണിയറ പ്രവർത്തകർ എന്നോട് കുഞ്ഞിനെ അബോട്ട് ചെയ്യാൻ പറഞ്ഞു എന്നും, പക്ഷെ ആ സീരിയൽ തന്നെ ഉപേക്ഷിച്ചു എന്നും താരം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *