‘നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ പെട്ടന്ന് നമ്മളെ വിട്ടുപോയാൽ ഉണ്ടാകുന്ന ഒരു അവസ്ഥ അത് വളരെ ഭയാനകമാണ്’ ! ശ്രീകല പറയുന്നു !

മലയാളി പ്രേക്ഷകരുടെ മനസപുത്രിയാണ് നടി ശ്രീകല. കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച മനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രം അവതരിപ്പിച്ച ശ്രീകല വളരെ പെട്ടന്നാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.. ‘അമ്മ എന്ന സീരിയലും നടിയുടെ വലിയ ഹിറ്റായിരുന്നു, വിവാഹ ശേഷവും നടി അഭിനയ ജീവിതത്തിൽ സജീവമായിരുന്നു.. ഇപ്പോൾ തന്റെ കുടുംവവുമൊത്ത് ലണ്ടനിലാണ് നടിയുടെ താമസം.

സമൂഹ മാധ്യമങ്ങൾ വഴി തന്റെ കുടുംബ ചിത്രങ്ങളും പുതിയ വിശേഷങ്ങളും നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. വീട്ടമ്മയായിട്ടും, വർഷങ്ങൾ കഴിഞ്ഞിട്ടും അന്ന് നമ്മൾ പ്രേക്ഷകർ സ്‌ക്രീനിൽ കണ്ട അതേ രൂപമാണ് നടിക്ക് ഇന്നും. വ്യായാമ കാര്യത്തിൽ പണ്ടുമുതലേ കൂടുതൽ ശ്രദ്ധിക്കുന്ന ശ്രീകല ഇപ്പോളും സൗന്ദര്യം അതെ പടി കാത്തുസൂക്ഷിക്കുന്നുണ്ട്..

തനറെ ജീവിതത്തിലെ എല്ലാം തനിക്ക് ‘അമ്മ തന്നേയായിരുന്നു എല്ലാം.. എന്നാല്‍ അമ്മയുടെ വേര്‍പാടുണ്ടാക്കിയ വേദന തന്നെ വലിയൊരു വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്ന് പറയുകയാണ് നടിയിപ്പോള്‍. പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇതത്ര വലിയ ഒരു പ്രശ്നമാണോ എന്നൊക്കെ ഞാനും ചിന്തിച്ചിരുന്നു പക്ഷെ അമ്മ പോയ ശേഷം ഞാനും ആ അവസ്ഥയിലെത്തി. അമ്മ മരിച്ച ശേഷം കുറേനാൾ ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു.

ഭർത്താവിന്റെ അച്ഛനും അമ്മയും വന്നു നിൽക്കാമെന്നും പറഞ്ഞിട്ടും ഞാൻ വേണ്ടെന്നു പറഞ്ഞു പ്രായം ഉള്ളവരല്ലെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചു. മനകന്റെ അവധി ദിവസങ്ങൾ നോക്കി അവനെയും കൊണ്ട് ഷൂട്ടിങ്ങിനു പോകും അന്ന് സ്വാമി അയ്യപ്പനില്‍ അഭിനയിക്കുന്ന സമയമാണ്. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ മോന്‍ സ്‌കൂളില്‍ പോയി കഴിഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. ആ സമയത്തൊക്കെ ഞാൻ എങ്ങനെയാണ് അതിജീവിച്ചത് എന്ന് ഇപ്പോഴും അറിയില്ല ‘അമ്മ എന്റെ ജീവനായിരുന്നു എന്റെ എല്ലാം എല്ലാം ആയിരുന്നു. അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മനസ് തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു.

അങ്ങനെ ഒരാൾ നമ്മളെ വിട്ടുപോകുമ്പോൾ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഹൃദയ വേദനയായിരുന്നു എന്നും അമ്മയില്ലാത്ത ഈ ലോകത്ത് ഇനി ജീവിക്കണ്ട എന്നുവരെ ഞാൻ ചിന്തിച്ചിരുന്നു എന്നും ശ്രീകല പറയുന്നു. മോനെയും വിപിനേട്ടനെയും ഓര്‍ത്ത് മാത്രമാണ് പിടിച്ച് നിന്നത്. എന്റെ അവസ്ഥ മോശമാകുന്നു എന്ന് കണ്ടപ്പോൾ ഞാൻ എന്റെ ഭർത്താവിനോട് കാര്യം പറഞ്ഞു.. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാന്‍ ഇങ്ങോട്ട് പോന്നത്. എനിക്കിനി ഒറ്റയ്ക്ക് നില്‍ക്കാനാകില്ല. ഭര്‍ത്താവും മകനും ഒപ്പമുള്ളപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. അമ്മക്ക് ലിവര്‍ സിറോസിസ് ആയിരുന്നു സുഖമില്ലാതെ ഇരിക്കുമ്പോഴും എന്റെ സീരിയലിന്റെ കാര്യയങ്ങളാണ് ‘അമ്മ ചോദിച്ചിരുന്നത് എന്നും ശ്രീകല പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *