ഇനി ജീവിക്കണ്ട എന്ന തോന്നലായിരുന്നു എനിക്ക് ! എന്റെ അവസ്ഥ മറ്റൊരാളോട് പറഞ്ഞ് ഫലിപ്പിക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല ! ശ്രീകല പറയുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ശ്രീകല, ആ പേരിലുപരി സോഫി എന്ന പേരിലാണ് അറിയപ്പടുന്നത്, മനസപുത്രി എന്ന ഒരൊറ്റ സീരിയൽ കൊണ്ട് മലയാളികളെ മുഴുവൻ കൈലെടുത്ത ശ്രീകല ഇപ്പോൾ അഭിരാജ്യ മേഖലയിൽ അത്ര സജീവമല്ല, ഭര്‍ത്താവിനൊപ്പം യുകെയില്‍ സ്ഥിര താമസമാക്കുകയായിരുന്നു ശ്രീകല. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രീകല.
അഭിനയ ജീവിത്തിനെക്കാളും താനിപ്പോൾ തന്റെ കുടുംബത്തിനാണ് പ്രാധാന്യം നൽകുന്നത് എന്നാണ് ശ്രീകല പറയുന്നത്, തനറെ ജീവിതത്തിലെ എല്ലാം തനിക്ക് ‘അമ്മ തന്നേയായിരുന്നു.. എന്നാല്‍ അമ്മയുടെ വേര്‍പാടുണ്ടാക്കിയ വേദന തന്നെ വലിയൊരു വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്ന് പറയുകയാണ് നടിയിപ്പോള്‍. പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇതത്ര വലിയ ഒരു പ്രശ്നമാണോ എന്നൊക്കെ ഞാനും ചിന്തിച്ചിരുന്നു പക്ഷെ അമ്മ പോയ ശേഷം ഞാനും ആ അവസ്ഥയിലെത്തി. അമ്മ മരിച്ച ശേഷം കുറേനാൾ ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു.
ഞങ്ങൾ ഒറ്റക്കായതുകൊണ്ട് ഭർത്താവിന്റെ അച്ഛനും അമ്മയും വന്നു നിൽക്കാമെന്നും പറഞ്ഞിട്ടും ഞാൻ വേണ്ടെന്നു പറഞ്ഞു, കാരണം അവർക്കും പ്രായം ഉള്ളവരല്ലെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചു. അന്ന് സ്വാമി അയ്യപ്പനില്‍ അഭിനയിക്കുന്ന സമയമാണ്. മനകന്റെ അവധി ദിവസങ്ങളിൽ അവനെയും കൊണ്ട് ഷൂട്ടിങ്ങിനു പോകും ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ മോന്‍ സ്‌കൂളില്‍ പോയി കഴിഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. ആ സമയത്തൊക്കെ ഞാൻ എങ്ങനെയാണ് അതിജീവിച്ചത് എന്ന് ഇപ്പോഴും അറിയില്ല ‘അമ്മ എന്റെ ജീവനായിരുന്നു എന്റെ എല്ലാം എല്ലാം ആയിരുന്നു. അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മനസ് തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു.
നമ്മുടെ കൂടെ നിഴലായി, നമ്മയുടെ യെല്ലാമായിരുന്ന ഒരാൾ പെട്ടന്ന് ഇല്ലാതാക്കുക എന്നാൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥയാണ്, തനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നല്‍. അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല അമ്മയില്ലാത്ത ഈ ലോകത്ത് ഇനി ജീവിക്കണ്ട എന്നുവരെ ഞാൻ ചിന്തിച്ചിരുന്നു, മോനെയും വിപിനേട്ടനെയും ഓര്‍ത്ത് മാത്രമാണ് പിടിച്ച് നിന്നത്. അമ്മക്ക് ലിവര്‍ സിറോസിസ് ആയിരുന്നു സുഖമില്ലാതെ ഇരിക്കുമ്പോഴും എന്റെ സീരിയലിന്റെ കാര്യയങ്ങളാണ് ‘അമ്മ ചോദിച്ചിരുന്നത് എന്നും ശ്രീകല പറയുന്നു. എന്റെ അവസ്ഥ മോശമാകുന്നു എന്ന് കണ്ടപ്പോൾ ഞാൻ എന്റെ ഭർത്താവിനോട് കാര്യം തുറന്ന് പറഞ്ഞു.. ‘നീ ഇനി അവിടെ നില്‍ക്കണ്ട…’ എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാന്‍ ഇങ്ങോട്ട് പോന്നത്. എനിക്കിനി ഒറ്റയ്ക്ക് നില്‍ക്കാനാകില്ല. ഇപ്പോൾ ഭര്‍ത്താവും മകനും ഒപ്പമുള്ളപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്.
Leave a Reply