
ഒരുപാട് കളിയാക്കലുകളൂം പരിഹാസങ്ങളും നേരിട്ടിരുന്നു ! ചാത്തൻ സേവാ എന്നൊക്കെ പറയുമ്പോൾ പലരും അത് വിശ്വസിക്കുന്നില്ല ! പക്ഷെ എനിക്ക് മകളെ തന്നത് അവരാണ് ! നാരായൺ കുട്ടി പറയുന്നു !
മിമിക്രി രംഗത്തുനിന്നും സിനിമയിൽ എത്തിയ ആളാണ് നടൻ കലാഭവൻ നാരായൺ കുട്ടി. വളരെ ചെറിയ വേഷണങ്ങളാണ് അധികവും ചെയ്തിക്കുന്നത് എങ്കിലും അതിൽ കൂടുതൽ ശ്രദ്ദേയ വേഷങ്ങളായിരുന്നു. 1986 ല്‍ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന മോഹന്‍ലാല്‍ ചിത്രത്തിലായിരുന്നു നാരായണന്‍കുട്ടി ആദ്യമായി അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. അത് കൂടാതെ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലും താരം പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹവും കുടുംബവും എംജി ശ്രീകുമാറിന്റെ പറയാം നേടാം എന്ന പരിപാടിയിൽ എത്തിയിരുന്നു.അതിൽ തനറെ സിനിമ ജീവിത്തത്തെ കുറിച്ചും, കുടുംബത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരുന്നു. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ ഭിക്ഷക്കാരന്റെ വേഷം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിനു ശേഷം പിന്നീട് അടുപ്പിച്ച് മൂന്നാല് സിനിമകളിലും ഭിക്ഷാകർണറെ വേഷം തന്നെ ആയിരുന്നു. എന്നെ കാണുമ്പോൾ ഒരു യഥാർഥ ഭിക്ഷക്കാരനായി തോന്നിത്തുടങ്ങി എന്ന് പലരും പറഞ്ഞു. അതുപോലെ വിവാഹം കഴിഞ്ഞ് പതിനേഴ് വർഷം കഴിഞ്ഞാണ് തങ്ങൾക്ക് ഒരു മകൾ ജനിച്ചത് എന്നും അദ്ദേഹം പറയുന്നു.

അത്രയും കാലം വേദനാജനകമായിരുന്നോ എന്ന അവതാരകനായ എംജി യുടെ ചോദ്യത്തിന് തനിക്ക് അത്ര വേദന ഇല്ലായിരുന്നുവെന്നും ഭാര്യയാണ് കൂടുതല്‍ സങ്കടപ്പെട്ടതെന്നും നാരായണന്‍കുട്ടി പറയുന്നു. ഞാന്‍ ഷൂട്ടിങ്ങിനും മറ്റ് പരിപാടികള്‍ക്കുമൊക്കെയായി എപ്പോഴും തിരക്കിലായിരിക്കും. പക്ഷേ ഭാര്യ അങ്ങനെ അല്ലായിരുന്നു. അതുകൊണ്ട് വിഷമം മുഴുവന്‍ അനുഭവിച്ചത് ഇവളായിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങളും, കുറ്റപ്പെടുത്തലുകളൂം അതിനുള്ള മറുപടിയും പറഞ്ഞ് പറഞ്ഞ് നമുക്ക് തന്നെ നാണക്കേട് ആയി പോവും. അതൊക്കെ കേട്ട് അവൾ ഒരുപാട് സഹിച്ചിരുന്നു. സാരമില്ലടോ, സമയം ആവുമ്പോള്‍ നമുക്ക് തമ്പുരാന് തരുമെന്ന് ഞാനപ്പോൾ അവളോട് പറയും.
അതുപോലെ തന്നെ സംഭവിച്ചു,കേൾക്കുമ്പോൾ പലർക്കും അതിശയമായി തോന്നാം ആവണങ്ങാട്ട് വിഷ്ണുമായയുടെ ഭക്താനാണ് ഞാൻ. ചാത്തന്‍സ്വാമിയാണ്. അവിടെ പോയി പ്രാര്‍ഥിച്ചു. ചാത്തന്‍സേവ എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ക്ക് ഇപ്പോഴും പേടിയാണ്. അത് പക്ഷെ അവർക്ക് അത് എന്താണെന്ന് അറിയാന്‍ പാടില്ലാത്തത് കൊണ്ടാണ്. അത് എന്താണെന്ന് അറിഞ്ഞാലേ അതിന്റെ ഗുണം ഉണ്ടാവുകയുള്ളു. അങ്ങനെ വിഷ്ണുമായ അനുഗ്രഹിച്ച് ഒരു മകള്‍ ഉണ്ടായി. ഭാഗ്യലക്ഷ്മി എന്നാണ് മകളുടെ പേര്. മാതാപിതാക്കള്‍ക്കൊപ്പം ഭാഗ്യലക്ഷ്മിയും പരിപാടിയില്‍ വന്നിരുന്നു. എംജിയുടെ നിര്‍ദ്ദേശപ്രകാരം താരപുത്രി മനോഹരമായൊരു പാട്ട് പാടിയിട്ടാണ് അവിടെ നിന്നും പോയത്. വീട്ടിൽ എപ്പോഴും നാരായൺ കുട്ടി കോമഡി ആണെന്നാണ് ഭാര്യയും മകളും പറയുന്നത്. അത് പക്ഷെ ചിലപ്പോൾ നമുക്ക് ദേഷ്യം വരുമെന്നും ഭാര്യ പ്രമീള പറയുന്നത്. സിനിമ രംഗത്ത് ഇപ്പോഴും സജീവമാൻ നാരായണൻ കുട്ടി.
Leave a Reply