
കെപിഎസി ലളിത ‘ഓർമയിൽ’ നിന്നും പടിയിറങ്ങി ! ഇനി താമസം മകനോടൊപ്പം ! നടിയുടെ ഇപ്പോഴത്തെ അവസ്ഥ !
കെപിഎസി ലളിത എന്ന അഭിനേത്രി മലയാള സിനിമ മേഖലയിൽ ചെലുത്തിയ സ്വാധീനം അത് വളരെ വലുതാണ്. നടിയുടെ യഥാർഥ പേര് മഹേശ്വരി അമ്മ എന്നാണ്, കെപിഎസി എന്ന പ്രശസ്ത നാടക സമിതിയിൽ നിന്നും അഭിനയ രംഗത്ത് എത്തിയ നടി ഇതിനോടകം നിരവധി ജീവനുള്ള കഥാപാത്രങ്ങൾക്ക് പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്.അച്ഛൻ കടയ്ക്കത്തറൽ വീട്ടിൽ കെ.അനന്തൻ നായർ. ‘അമ്മ ഭാർഗവി അമ്മ. ഒരു സഹോദരനും, ഒരു സഹോദരിയുമുണ്ട്.
ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ച ലളിത തന്റെ പത്താമത്തെ വയസിലാണ് നാടക രംഗത്ത് എത്തുന്നത്. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ് അഭിനയിച്ചത്. ഇന്നുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതായിരുന്നു. കഴിഞ്ഞ അമ്പത് വലർഷത്തിലേറെയായി കെപിഎസി ലളിത സിനിമയിൽ സജീവമാണ്.അമ്മയായും ചേച്ചിയായുമാണ് ലളിത കൂടുതൽ വേഷങ്ങളും ചെയ്തിരൽക്കുന്നത്. പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാൻ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ് കെപിഎസി ലളിത.

അഭിനയിച്ചു വെച്ച ഓരോ കഥാത്രങ്ങൾക്കും ആത്മാവ് ഉള്ളതുപോലെ നമുക്ക് ഓരോരുത്തർക്കും തോന്നിയിട്ടുണ്ട്, അടുത്തകാലത്ത് നടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഒരുപാട് വാർത്തകൾ ഉണ്ടായിരുന്നു. കരൾ സംബന്ധമായ അസുഖം ബാധിച്ച് താരം ആശുപത്രിയിലായ വാർത്ത മലയാളികൾ ദുഖത്തോടെയാണ് വായിച്ചത്. തുടർന്ന് നടിയുടെ ചികിത്സ ആവശ്യങ്ങളെ കുറിച്ചുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. പലരും കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് പറഞ്ഞു. അതേസമയം ചിലർ ഈ തീരുമാനത്തിൽ വിമർശനവുമായി എത്തി. വർഷങ്ങളായി അഭിനയരംഗത്ത് സജീവമായ ഒരു നടിക്ക് ചികിത്സാചെലവുള്ള സാമ്പത്തിക സ്ഥിതി പോലും ഇല്ലെന്ന് വിശ്വസിക്കാൻ പലർക്കും മടിയായിരുന്നു.തർക്കങ്ങളും ചർച്ചകളും നടന്നുകൊണ്ടരുന്നപ്പോൾ തന്നെ ലളിത ആ തീരുമാനമെടുത്തു.
ജീവന്റെ നിലനിൽപ്പായ ആ സർജറി താൻ ചെയ്യുന്നില്ല എന്നും, ഗുളികയുടെ ജീവിതം തുടരാമെന്നുമായിരുന്നു ആ തീരുമാനം.ഇപ്പോഴിതാ ഏവരെയും വിഷമിപ്പിച്ചുകൊണ്ട് മറ്റൊരു വാർത്ത കൂടി രംഗത്ത് വന്നരിക്കുകയാണ്, നടിയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും, ഇപ്പോൾ സംസാര ശേഷി തീരെ ഇല്ലന്നും ആരെയും തിരിച്ചറിയാത്ത അവസ്ഥയിലേക്ക് വന്നതുകൊണ്ട് നടിയുടെ സ്വവസതിയായ ‘ഓർമയിൽ’ നിന്നും ഇപ്പോൾ മകനോടൊപ്പം എറണാകുളത്തേക്ക് താമസം മാറ്റിയിരിക്കുകയാണ്. കരൾ സംബന്ധമായ അസുഖം മൂലം കരൾ മാറ്റിവെക്കണം എന്ന് ഡോക്റ്റർമാർ പറഞ്ഞിരുന്നു എങ്കിലും നടി അതിന് തയാറായിരുന്നില്ല..
Leave a Reply