
എല്ലാവരെയും ഒഴിവാക്കിയ സിദ്ധാര്‍ത്ഥ് പക്ഷെ എന്റെ വാക്ക് കേട്ടു ! അമ്മയെ കണ്ടു കഴിഞ്ഞപ്പോൾ മനസിലായി അത് എന്തുകൊണ്ടാണെന്ന് ! മഞ്ജു പിള്ള പറയുന്നു !
ലളിത ചേച്ചി നമ്മളെ വിട്ട് പോയെങ്കിലും ഒരിക്കലും നശിക്കാത്ത നൂറുകണക്കിന് ഓർമ്മകൾ നമുക്ക് സമ്മാനിച്ചിട്ടാണ് ആ അതുല്യ കലാകാരി വിടപറഞ്ഞത്. നമുക്ക് നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ ആയിരുന്നു കെപിഎസി ലളിത. താരത്തെ അവസാനമായി ഒരുനോക്ക് കാണാൻ മലയാളത്തിലെ മുന്‍ നിര താരങ്ങളെല്ലാം എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ദിലീപ്, കാവ്യ മാധവന് തുടങ്ങിയ നിരവധി താരങ്ങള്‍ എത്തിയിരുന്നു. കെപിഎസി ലളിതയെ കാണാനെത്തിയിരുന്നു.
അതുപോലെ മിനിസ്ക്രീൻ രംഗത്ത് ലളിത എന്ന അഭിനേത്രി നിറഞ്ഞാടിയ പരിപാടിയയായിരുന്നു തട്ടീം മുട്ടീം, പത്ത് വർഷത്തോളം ആ പരിപാടിയിൽ അവർ ഒരു കുടുംബത്തെ പോലെ ഉണ്ടായിരുന്നു. അതിൽ ലളിതയുടെ മരുമകളായി എത്തിയ നടി മഞ്ജു പിള്ളയും ലളിതയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇവർ യഥാർഥ ജീവിതത്തിലും അമ്മയും മകളും ആണെന്ന് തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
വ്യക്തിപരമായും ഈ അമ്മയും മകളും വളരെ അടുത്ത ബദ്ധമാണ് ഉള്ളത്, അമ്മ എന്ന് തന്നെയാണ് മഞ്ജു ലളിതയെ വിളിച്ചുകൊണ്ടരിരുന്നത്. അതുകൊണ്ട് തന്നെ നടിയുടെ വിയോഗം ഏറ്റവും കൂടുതൽ തകർത്ത ആളുകളിൽ ഒരാൾ മഞ്ജുവാണ്. ചേതനയറ്റ ലളിതാമ്മയുടെ അരികില്‍ ഇരിക്കുന്ന മഞ്ജു പിള്ള മലയാളികളുടെ മനസിലൊരു നോവായി മാറുകയായിരുന്നു. ഇപ്പോഴിതാ കെപിഎസി ലളിതയുടെ മരണത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മഞ്ജു പിള്ള.

നടിയുടെ വാക്കുകൾ, അമ്മയുടെ ഭൗതികശരീരം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ നിന്ന് ലായം കൂത്തമ്പലത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാനും ആംബുലന്‍സില്‍ കയറി. അമ്മയുടെ ചേതനയറ്റ ശരീരത്തിനരികില്‍ ഇരിക്കുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. മനസ്സിലേക്ക് ഒരുപാട് ഓര്‍മകള്‍ കയറിവന്നു” ‘അമ്മ അസുഖമായി കിടന്ന സമയത്തും ഞാൻ കണ്ടിരുന്നു.
അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടില്‍ കഴിയുമ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാര്‍ത്ഥ് ഒഴിവാക്കിയപ്പോള്‍, എന്റെ വാക്ക് അവന് കേട്ടു. അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് സിദ്ധു എല്ലാവരോടും വരേണ്ടെന്ന് പറഞ്ഞതെന്ന് എനിക്ക് മനസ്സിയി. കാരണം അത്രമേല്‍ ക്ഷീണിതയായി, രൂപംപോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് മഞ്ജു പിള്ള വേദനയോടെ ഓര്‍ക്കുന്നു. എനിക്ക് എന്റെ സ്വന്തം ‘അമ്മ തന്നെ ആയിരുന്നു, എന്നെയും അങ്ങനെയാണ് കണ്ടിരുന്നത്.
എവിടെ പോയിട്ട് വന്നാലും എനിക്ക് യെന്തെകിലുമൊക്കെ വാങ്ങിക്കൊണ്ടു വരും, അടുത്തിടെ ഗുരുവായൂരിൽ പോയിട്ട് വന്നപ്പോൾ എനിക്ക് മാലയും കമ്മലും ഒക്കെ വാങ്ങി തന്നിട്ട് അതൊക്കെർ ഇട്ടോണ്ട് വരാൻ പറയും. അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. ഷൂട്ടിങ് സെറ്റില്‍ അമ്മയുടെ അടുത്ത് അധികനേരം ചെന്നിരുന്നില്ലെങ്കില്‍ വലിയ സങ്കടമായിരുന്നു. മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ എന്നെ കരുതിയിരുന്നത്. എന്ന് പറഞ്ഞു വിതുമ്പകയാണ് മഞ്ജു പിള്ള.
Leave a Reply