
‘കെപിഎസി ലളിതയുടെ അവസാന നാളുകൾ ഇങ്ങനെ ആയിരുന്നു’, സിദ്ധാർഥ് ആരെയും കാണാൻ അനുവദിക്കാതിരുന്നതിന് കാരണം ഇതായിരുന്നോ !
പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ആ വേർപാടിന്റെ ആഘാതത്തിൽ നിന്നും പ്രിയപ്പെട്ടവർ ഇപ്പോഴും മുക്തി നേടിയിട്ടില്ല. ഓരോ കഥാപാത്രങ്ങളായി നമ്മെ വിസ്മയിപ്പിക്കുമ്പോഴും ഉളിലിൽ ഒരായിരം തിരാ ഇരമ്പുകയായിരുന്നു. വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച ആളുകൂടിയായിരുന്നു. കരൾ സംബന്ധമായ അസുഖം കുറച്ച് നാളുകളായി നടിയെ അലട്ടിയിരുന്നു. കരൾ മാറ്റി വെക്കണമെന്ന് ഡോക്റ്റർമാർ പറഞ്ഞിരുന്നു എങ്കിലും നടിയുടെ ആരോഗ്യ സ്ഥിതി അതിന് അനുകൂലമായിരുന്നില്ല, മാത്രവുമല്ല, തനിക്ക് സർജറി ഒന്നും ചെയ്യണ്ട, ഗുളികയുമായി മുന്നോട്ട് പോകാമെന്ന നടിയുടെ ഉറച്ച തീരുമാനവും ആയിരുന്നു.
ശേഷം ഓർമ വീട്ടിൽ നിന്നും മകൻ സിദ്ധാർഥിന്റെ തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ ആയിരുന്നു അവസാന നിമിഷങ്ങൾ, പലരും നടിയെ കാണണം എന്ന് ആഗ്രഹം പറഞ്ഞിരുന്നു എങ്കിലും മകൻ സിദ്ധാർഥ് അതിന് ആരെയും അനുവദിച്ചിരുന്നില്ല, പക്ഷെ നടി മഞ്ജു പിള്ളയെ സിദ്ധു അതിന് അനുവദിച്ചിരുന്നു, അമ്മയുടെ ആ കാഴ്ച വളരെ ദയനീയമായിരുന്നു എന്നാണ് മഞ്ജു പറഞ്ഞത്, ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് താൻ അത് കണ്ട് നിന്നതെന്ന് മഞ്ജു പിള്ള പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ഈ ചിത്രം എങ്ങനെയാണ് പുറത്ത് വന്നത് എന്നുള്ള വിവരം ലഭ്യമല്ല. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഈ ചിത്രം പ്രചരിക്കുന്നുണ്ട്. അതിൽ നടിയുടെ അപ്പോഴത്തെ അവസ്ഥ വളരെ മോശം ആയിരുന്നു, ഓർമ തീരെ ഉണ്ടായിരുന്നില്ല, മൂക്കിലൂടെ ട്യൂബ് ഇട്ടിരിക്കുന്നതും വായിലൂടെ ശ്വാസം എടുക്കുകയും ചെയ്യുന്നതായാണ് ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്.
പൂർണമായും ആരോഗ്യനില നഷ്ടപെട്ടത് കൊണ്ട് ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു നൽകിയിരുന്നത്. മുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നു. എങ്കിലും ഉള്ളവയെ ചീകിയൊതുക്കി കെട്ടിവെച്ച നിലയിലായിരുന്നു. നെറ്റിയിൽ ഒരു വലിയ ചുവന്ന പൊട്ടും കാണാം. മുഖമെല്ലാം കറുത്ത് ഇരുണ്ടിരുന്നു. വളരെ ദുഖകരാമയ കാഴ്ച്ചയാണ് ഇത്… നടിയുടെ യഥാർഥ പേര് മഹേശ്വരി അമ്മ എന്നാണ്, കെപിഎസി എന്ന പ്രശസ്ത നാടക സമിതിയിൽ നിന്നും അഭിനയ രംഗത്ത് എത്തിയ നടി ഇതിനോടകം നിരവധി ജീവനുള്ള കഥാപാത്രങ്ങൾക്ക് പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്.അച്ഛൻ കടയ്ക്കത്തറൽ വീട്ടിൽ കെ.അനന്തൻ നായർ. ‘അമ്മ ഭാർഗവി അമ്മ. ഒരു സഹോദരനും, ഒരു സഹോദരിയുമുണ്ട്.
Leave a Reply