
ആറാട്ട് എന്ന സിനിമ, വെറുമൊരു ഹിറ്റ് അല്ല ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ആവാനാണ് സാധ്യത ! ഇത് എന്റെ ഉറപ്പ് ! സിനിമ കണ്ട ശേഷം സംവിധായകൻ പറയുന്നു !
മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട്. ചിത്രം നാളെ തീയ്യറ്ററുകളിൽ എത്തുകയാണ്. ഏറെ പ്രതീക്ഷ നൽകുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ദിലീപിനെ നായകനാകനാക്കി അണിയിച്ചിരുക്കിയ ചിത്രം ശുഭരാത്രി എന്നാ ചിത്രത്തിന്റെ സംവിധായകൻ ആറാട്ട് എന്ന ചിത്രം കണ്ട ശേഷം ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.
അദ്ദേഹം പറയുന്നത് ആറാട്ട് വെറുമൊരു ഹിറ്റ് അല്ല, ഇന്‍ഡസ്ട്രി ഹിറ്റ് ആകുമെന്നാണ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, നാളെ ഈ സമയത്ത് നെയ്യാറ്റിന്‍കര ഗോപന്റേ ആറാട്ട് ആദ്യ പ്രദര്‍ശനം. നിങ്ങള്‍ കണ്ടു കഴിഞ്ഞിരിക്കും. അപ്പോഴേക്കും കേരളത്തിലെ ബോക്സ് ഓഫീസ് നെയ്യാറ്റിന്‍കര ഗോപന് കൈയ്യടക്കി കഴിഞ്ഞിരിക്കും. ഇതൊരു ഉറപ്പാണ് ഒരു ആരാധകന് എന്നുള്ള രീതിയില്‍ ഈ ചിത്രം കണ്ട ആദ്യ പ്രേക്ഷകരില്‍ ഒരാള്‍ എന്ന നിലയില്‍ എന്റെ ഉറപ്പ്. ഒരു കാര്യം പറയാം മോഹന്‍ലാല്‍ എന്ന മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ സൂപ്പര്‍താരത്തിന് ഈ ചിത്രം വന്‍ ഹിറ്റ് നല്‍കും.
മോഹൻലാൽ എന്ന നടന്റെ ആരാധകർക്ക് ഈ ചിത്രം ഒരു ആറാട്ട് തന്നെ ആയിരിക്കും. അതുപോലെ ബി ഉണ്ണികൃഷ്ണന് എന്ന സംവിധായകനില്‍ നിന്ന് നിങ്ങൾ എന്തൊക്കെയാണോ പ്രതീക്ഷിച്ചത്, അതിനൊക്കെ അപ്പുറത്തായിരിക്കും ഈ സിനിമ നിങ്ങള്‍ക്ക് നല്‍കുന്നത്. ഭാവിയില്‍ ഈ സംവിധായകൻ ആറാട്ടിന് മുമ്പും ആറാട്ടിന് ശേഷവും എന്ന് അടയാളപ്പെടുത്തും എന്നത് ഉറപ്പാണ്. അതുപോലെ ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടെതാണ്. മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്ക് ഇണങ്ങുന്ന വിധം അവര്‍ക്ക് അനുയോജ്യമായ കുപ്പായം തയ്ക്കാന്‍ ഇത്രയും മികച്ച ഒരു ടെയ്ലര്. 20-20, പുലി മുരുകന് എന്നീ ചിത്രങ്ങളില്‍ നിന്ന്, നമുക്ക് പ്രേക്ഷകര്‍ക്ക് ലഭിച്ച അള്‍ട്ടിമേറ്റ് എന്റര്‍ ടൈനര്‍ എന്നുപറയാവുന്ന റിസള്‍ട്ട് ഉണ്ടല്ലോ അത് തന്നെയായിരിക്കും ആറാട്ടും നമുക്ക് നല്കാന് പോകുന്നത്.

ഈ തിരകഥാകൃത്തിന്റെ ഒരു മാജിക്കാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. എന്ന് കരുതി ഇതൊരു ഉദാത്ത സിനിമയാണെന്ന് അല്ല ഞാൻ പറഞ്ഞ് വന്നത്. പക്ഷെ നൂറു ശതമാനം പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കുന്ന എന്റര്ടെയ്നര് ആയിരിക്കും. ആറാട്ട് എന്ന സിനിമ നാളെ , വെറുമൊരു ഹിറ്റ് അല്ല ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ആവാനാണ് സാധ്യത. മാത്രമല്ല മലയാളസിനിമയുടെ പ്രതിസന്ധിക്ക് കൃത്യമായ ഒരു പരിഹാരം കൂടിയായിരിക്കും ഈ സിനിമ, കാത്തിരിക്കുക.
മണിച്ചിത്രതാഴിലെ അവസാന ഭാഗത്ത് ബാധയെല്ലാം ഒഴിപ്പിച്ച ഗംഗയെ നകുലന് തിരികെ നൽകുമ്പോൾ ലാൽ പറയുന്ന ഒരു ഡയലോഗ് ഉണ്ടല്ലോ, ഇതുപോലെ ഓരോ അണുവിലും നിന്നെ സ്നേഹിക്കുന്ന ഈ ഗംഗയെ തിരികെ താരമെന്ന ഞാൻ ആഗ്രഹിച്ചത്, ഇന്നാ പിടിച്ചോടാ’ നമ്മുടെ വിന്റേജ് ലാലേട്ടനെ നമുക്ക് മുന്നിലേക്കിട്ട് ഉദയകൃഷ്ണയും,ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ പ്രേക്ഷകരോട് പറയുന്നതും ഇത് തന്നെയാണ്. ശേഷം സ്ക്രീനില്‍. പിന്നെ മറ്റൊരു പ്രത്യേകകാര്യം തള്ളു കൊണ്ട് ഒരു സിനിമയും ഓടില്ലെന്ന് നമ്മള് മനസ്സിലാക്കി കഴിഞ്ഞു,പ്രദര്‍ശന ശാലകളില്‍ പ്രേക്ഷകരുടെ ‘തള്ളുണ്ടാവുമ്പോള്‍’ മാത്രമാണ് ഒരു ഹിറ്റ് ഉണ്ടാവുക. അത് കൊണ്ടാണ് ഉറപ്പുണ്ടായിട്ടും,കോടികളുടെ ബിസിനസ് നടന്നിട്ടും, ഉണ്ണിയും ഉദയനും ശതകോടികളുടെ തള്ളുമായ് വരാത്തത്. എന്നും അദ്ദേഹം കുറിക്കുന്നു.
Leave a Reply