‘അവർക്കെന്റെ എന്റെ ഈ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു’ !! എന്ന് നിങ്ങളുടെ സ്വന്തം കുടുംബംകലക്കി ! അഭയയുടെ പോസ്റ്റ് വൈറലാകുന്നു !
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധയകനാണ് ഗോപി സുന്ദർ. മലയത്തിൽ ഒരുപാട് മികച്ച ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിരുന്നു. പക്ഷെ വ്യക്തിപരമായി അദ്ദേഹം പല വിമർശങ്ങൾ നേരിട്ടിരുന്നു. അതിനു പ്രധാന കാരണം അദ്ദേഹത്തിന് ആദ്യമൊരു ഭാര്യയും അതിൽ രണ്ടു മക്കളുമുണ്ട്. ഇവരെ ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം ഗായികയായ അഭയ ഹിരണ്മയിയെ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നത്, മക്കൾ ഭാര്യയോടൊപ്പമാണ് താമസം..
ഈ കാരണത്താൽ ഗോപി സുന്ദർ പല തരത്തിലുള്ള കുറ്റപ്പെടുത്തലുകളൂം സഹിച്ചിരുന്നു. അഭയ ഒരു ഗായികകൂടിയാണ്. ഇവർ നിയമപരമായി വിവാഹിതരല്ല, ലിവിങ് റ്റുഗെഥെറാണ്. ആദ്യ ഭാര്യതന്നെയാണ് നിയമരപമായി ഇപ്പോഴും ഗോപി സുന്ദറിന്റെ ഭാര്യ സ്ഥാനത്ത് ഉള്ളത്. അഭയയുടെ ജന്മദിനത്തിൽ ഇവർ ഒരുമിച്ചുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് ആശംസകൾ നേർന്ന ഗോപി സമൂഹ മാധ്യമങ്ങളിൽ ഒരുപാട് അവഹേളനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ഒപ്പം അഭയയും ഇതേ അവസ്ഥ നേരിട്ടിരുന്നു. അന്ന് ഗോപി സുന്ദർ ഇതിനോട് പ്രതികരിച്ചിരുന്നു, താൻ കഴിഞ്ഞ പത്ത് വർഷമായി സമാധാനത്തോടെ കഴിയുകയാണെന്നും അത് വ്യഭിചാരം ആണെങ്കിൽ ഞാൻ അതങ്ങ് സഹിച്ചു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോൾ തന്നെ മോശമായി ചിത്രീകരിച്ചവർക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുയാണ് അഭയ ഹിരണ്മയി, താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
ഞാൻ പങ്കുവെക്കുന്ന എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ വളരെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്ന ചീത്ത വിളിക്കുകയും, ബോഡിഷെയിം ചെയ്യുകയും നഷ്ടപ്പെട്ടുപോയ പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാന്‍ ശ്രമിക്കുകയുക ചെയ്ത ആ സുമനസുകള്‍ ആയ കുലസ്ത്രീ /കുലപുരുഷുസ്, കൂടാതെ ഫേയ്ക്ക് പ്രൊഫൈല്‍ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കള്‍ക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി സമര്‍പ്പിക്കുന്നു. ഞാന്‍ ഇതോടെ നന്നായി എന്നും നാളെ മുതല്‍ നിങ്ങള്‍ പറയുന്നതു കേട്ട് അനുസരിച്ചു ജീവിച്ചുകൊള്ളാം എന്നും ഇതിനാല്‍ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങളുടെ സ്വന്തം കുടുംബംകലക്കി’, അഭയ കുറിച്ചു. ഇതാണ് താരം പങ്കു വെച്ച കുറിപ്പ്….
‘നീ പോളിക്ക് മുത്തേ’, ‘കലക്കി’, ‘മറുപടി സൂപ്പർ’ തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്. സീരിയൽ താരം വീണ നായർ, ഗായിക സിത്താര തുടങ്ങിയവർ താരത്തിന്റെ പോസ്റ്റിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏതായാലും അഭയയുടെ മറുപടി പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ്, കൂടുതലും പേരും താരത്തെ അനുകൂലിച്ചാണ് രംഗത്ത് വരുന്നത്.
Leave a Reply