ആരാണ് ഈ ഉമ്മൻ ചാണ്ടി…! ഉമ്മൻ ചാണ്ടി ച,ത്തു, എന്തിനാണ് മൂന്ന് ദിവസം അവധി ! നടൻ വിനായകനെതിരെ വ്യാപക പ്രതിഷേധം !

മലയാള സിനിമ രംഗത്തെ ഏറെ ശ്രദ്ധേയനായ നടനാണ് വിനായകൻ, ഏറെ വിവാദ പ്രസ്താവനകളിൽ കൂടി ഇതിനു മുമ്പും ഏറെ വിമർശനങ്ങൾ നേരിട്ടുള്ള ആളാണ് വിനായകൻ. ഇപ്പോഴിതാ ലൈവ് വിഡിയോയിൽ എത്തി വിനായകൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു.

അതാണിപ്പോൾ ഞാൻ എന്ത് ചെയ്യണം, നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാൽ, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയർന്നിട്ടുള്ളത്.

സംവിധായകനും ബിഗ് ബോസ് വിജയയുമായ അഖിൽ മാരാർ അടക്കം നിരവധി പേരാണ് വിനായകനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കൈവിട്ട ആയുധം വാവിട്ട വാക്ക്, ഓർത്താൽ നന്ദ് എന്നാണ് അഖിൽ പ്രതികരിച്ചത്, അതുപോലെ പ്രശസ്ത മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷും രം​ഗത്തെത്തി. എത്രമാത്രം രാഷ്ട്രീയ വിഷം അയാളുടെ ഉള്ളിൽ ഉണ്ടായിട്ട് ആവണം ഇത്തരം ഒരു അവസരത്തിൽ ഇത്രമേൽ മ്ലേച്ഛമായ ഊളത്തരം പറയാൻ അയാളുടെ നാവ് പൊങ്ങിയത്. ഇയാളൊക്കെ കലാകേരളത്തിന് മായ്ച്ചാലും മായാത്ത കളങ്കമാണ്, അപമാനമാണ്. ഒരു കലാകാരൻ എന്താവരുത് എന്നതിന്റെ നേർക്കാഴ്ച്ചയാണ് ഈ വിനായകനെന്നാണ് അഞ്ജു പറയുന്നത്.

അഞ്ജുവിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, അതേടോ വിനായകാ , മരണം എല്ലാവരെയും തേടിയെത്തും. എന്നെയും തന്നെയും ഒക്കെ. ആ നിത്യ സത്യം ചാണ്ടി സാറിനെയും തേടി വന്നു. പക്ഷേ മരണശേഷം നമ്മൾ കടന്നു പോകുമ്പോൾ അവശേഷിക്കുന്നത് ഈ ഭൂമിയിൽ നമ്മൾ ബാക്കി വച്ച് പോയ കർമ്മങ്ങളാണ്. ഒരു മനുഷ്യജന്മം കൊണ്ട് മറ്റുള്ളവർക്ക് പകർന്നു നല്കിയ നന്മയും, സ്നേഹവും കരുണയും ഒക്കെ മായാത്ത രേഖകളായി അവശേഷിക്കും. അതാണ്‌ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. താനൊക്കെ മടങ്ങുമ്പോൾ, തന്റെ പുഴുത്ത നാവിൽ നിന്നും വീണ അഴുകിയ വാക്കുകൾ ഒരിക്കലും മായാത്ത കളങ്കമായി നിറഞ്ഞു നിൽക്കും

Leave a Reply

Your email address will not be published. Required fields are marked *