മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ ഈ നടനെ ! കലാരംഗത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം ! നടൻ ജഗന്നാഥന് ഓർമ്മ ആയിട്ട് 10 വർഷം !

ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ഒന്നും ആവിശ്യമില്ല എന്ന് തെളിയിച്ച കലാകാരനാണ് ജഗന്നാഥൻ. ഇന്നത്തെ തലമുറ അദ്ദേഹത്തെ ഓർക്കുന്നത് ഒന്ന് രണ്ടു ചെറിയ കഥാപാത്രങ്ങളിൽ ആയിരിക്കും. ദേവാസുരം എന്ന സിനിമയിലെ പൊതുവാൾ ഇന്നും ആരും മറക്കില്ല. ജഗന്നാഥൻ വളരെ പ്രശസ്തനായ നാടക നടനും അതിലുപരി നടൻ സംവിധായകനും,  നൃത്തസംവിധായകനും, ഗായകനുമായിരുന്നു. ശേഖരൻ നായരുടേയും ദേവകി അമ്മയുടേയും പുത്രനായി 1938-ൽ ചങ്ങനാശേരിയിൽ ജനിച്ചു.

അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, രാജസ്ഥാനിലെ രാഷ്ട്രീയ അനു,ശാസൻ യോ,ജനിൽ നിന്ന് റാങ്കോടെ പരിശീലനം നേടി. അതിനു ശേഷം ഇൻഡോറിലെ സ്കൂളിൽ ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തി കായികാധ്യാപകനായി നെയ്യാറ്റിങ്കര ഗവണ്മെന്റ് സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ, പൂജപ്പുര ഗവണ്മെന്റ് ഹൈ സ്കൂൾ, ജവഹർ ബാല ഭവൻ തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഗവണ്മെന്റ് വെൽഫയർ ഓഫീസറായും സ്പോർട്സ് ഡയറകറ്റർ അഡ്മിനിസ്ട്രേറ്ററായും ജോലി നോക്കിയിരുന്നു.

ഈ സമയത്താണ് നാടക രംഗത്ത് സജീവമാകുന്നത്. വളരെ പ്രശസ്തമായ നാടകങ്ങൾ അദ്ദേഹം അഭിനയിച്ചതിന് പുറമെ നാടകങ്ങൾ സംവിധാനവും ചെയ്തിരുന്നു. ശേഷം രാജീവ് നാഥ് സംവിധാനം ചെയ്ത “ഗ്രാമത്തിൽ നിന്ന്” എന്നതാണ് ആദ്യത്തെ മലയാള ചലച്ചിത്രം. ആ ചിത്രം റിലീസായില്ല. അതിൽ പാടുകയും ചെയ്തിരുന്നു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ ചുവട് വെക്കുന്നത്.

നാടകത്തിനും സി,നിമക്കും പുറമേ ദൂര,ദർശനിലും മറ്റ് ചാനലുകളിലുമൊക്കെ നിരവധി ടെലി സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന അഭിനേതാവായിരുന്നു ജഗന്നാഥൻ. മലയാളത്തിനു പുറമേ തമിഴിൽ മണി രത്നത്തിന്റെ “തിരുടാ തിരുടാ” എന്ന ചിത്രത്തിലെ ജോൽസ്യന്റെ വേഷവും അവതരിപ്പിച്ചു. 1988 ൽ ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് എന്ന സിനിമയിയുടെയും 1988 ൽ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയിയുടെയും നൃത്തസംവിധാനം ചെയ്തത് ജഗന്നാഥനാണ്. സിനിമയില്‍ മാത്രമല്ല അക്കാലത്ത് ദൂരദര്‍ശനില്‍ ഇറങ്ങിയ നിരവധി സീരിയലുകളിലും നടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പുന്നക്ക വികസന കോര്‍പ്പറേഷന്‍, കൈരളി വിലാസം ലോഡ്ജ്, ചന്ദ്രോദയം, മണ്ടന്‍ കുഞ്ചു തുടങ്ങിയ സീരിയലുകളില്‍ നടനെ നമ്മള്‍ കണ്ടിട്ടുണ്ട്. മഞ്ജു വാര്യർ പാടിയ കിം കിം.. എന്ന ഗാനം  ആദ്യം ആലപിച്ചതും  ജഗന്നാഥൻ ആയിരുന്നു.

സരസ്വതി അമ്മയാണ് അദ്ദേഹത്തിന്റെ  ഭാര്യ.  ഇവർക്ക്രോ രണ്ടു മക്കൾ.. ഹിണി, ചന്ദ്രശേഖരൻ . മലയാളം ടെ,ലിവിഷൻ മേഖലയിലെ സംവിധായകൻ ശിവമോഹൻ തമ്പിയാണ് മകളുടെ ഭർത്താവ്. ഗായകനും റേഡിയോ അവതാരകനുമായ മകൻ ചന്ദ്രശേഖരൻ നിലവിൽ മനോരമയുടെ റേഡിയോ മാംഗോയിൽ പ്രോഗ്രാം മാനേജർ ആയി ജോലി നോക്കുന്നു. ജഗന്നാഥൻ 2012 ഡിസംബർ 8-ന് ശ്വാസകോശ സംബന്ധിയായ അസുഖത്തെത്തുടർന്ന് 74ആം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു.. അനശ്വര കലാകാരന് പ്രണാമം……

Leave a Reply

Your email address will not be published. Required fields are marked *