‘ഒരേ സമയം അമ്പിളി ദേവി പ്രണയിച്ചത് ലണ്ടനിലുള്ള കാമുകനെയും ഭർത്താവായ എന്നെയും’ ! വീണ്ടും ശക്തമായ തെളിവുമായി ആദിത്യൻ രംഗത്ത് !
മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയായ ആളാണ് നടി അമ്പിളി ദേവി. ഒരു നർത്തകിയായും നടിയായും താരം മലയാള സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്. നടിയുടെ ആദ്യ വിവാഹവും അതിനു ശേഷം താനുമായി വർഷങ്ങൾ പരിചയമുള്ള ആദിത്യനുമായുള്ള രണ്ടാം വിവാഹവും തുടർന്നുള്ള സംഭവവികാസങ്ങളും വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. അമ്പിളിയിയും ആദിത്യനും ഒരുമിച്ച് ഒരുപാട് സീരിയലുകൾ ചെയ്തിരുന്നു, ഏറ്റവും ഒടുവിൽ ഇവർ ഒരുമിച്ച് അഭിനയിച്ച സീരിയലിൽ ഇവർ ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു.
അതിനു ശേഷമാണ് ഇവർ വിവാഹിതരാകുന്നു എന്ന വാർത്ത പുറത്ത് വന്നത്. തുടക്കത്തിൽ വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതമായിരുന്നു ഇവരുടേത്. ശേഷം ഇവർക്ക് ഒരു മകൻ ജനിക്കുകയും ചെയ്തിരുന്നു. പക്ഷെ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇവർ ബന്ധം ഒരു പരാജയമായിരുന്നു എന്ന് അറിയുന്നത്. ഒരു സാധാരണ താരങ്ങൾ വേര്പിരിയുന്നത് പോലെ ആയിരുന്നില്ല ഇവരുടേത്. മറിച്ച് പരസ്പരം ചെളി വാരിയെറിഞ്ഞുകൊണ്ടുള്ള ഒരു പോരാട്ടമാണ് നമ്മൾ കണ്ടത്. ഒടുവിൽ ഇത് നിയമപരമായി അവസാനിപ്പിക്കാൻ ഇവർ തീരുമാനിക്കുകയുമായിരുന്നു. ആദിത്യൻ കഴിഞ്ഞ ദിവസത്തെ വിസ്താരത്തിൽ പല ഞെട്ടിപ്പിക്കുന്ന തെളിവുകളും അമ്പിളിക് എതിരെഹാജരാക്കിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നിരവധി കോലാഹലങ്ങക്കൊടുവിൽ അമ്പിളി വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആദിത്യൻ അമ്പിളിക്കെതിരെ രംഗത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി തന്റെ ഇമേജ് നശിപ്പിക്കാൻ ശ്രമിക്കുന്നു, കൂടാതെ എനിക്ക് വേറെ പല ബന്ധങ്ങളും ഉണ്ട് എന്ന് പറഞ്ഞു നടക്കുകയും ഇതേ തുടർന്ന് സീരിയല്‍ താരങ്ങളുടെ സംഘടനയില്‍ നിന്നും ആദിത്യനെ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആദിത്യന്‍ അമ്ബിളിക്കെതിരെ നിയപരമായി തന്നെ രംഗത്ത് വരികയും തുടർന്ന് തനിക്ക് 10 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും നടൻ ആവിശ്യപെട്ടിരിക്കുകയാണ്.
ഇതുകൊണ്ടുകൂടിയാണ് കഴിഞ്ഞ ദിവസം അമ്പിളിക്ക് എതിരായി കോടതി വിധി ഉണ്ടാവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും അമ്പിളി സമൂഹ മാധ്യമങ്ങളിൽ പറയരുത് എന്ന് കോടതി വിലക്കിയിരിക്കുകയാണ്.ഇത് കൂടാതെ തന്റെ ദാമ്ബത്യം തകര്‍ന്നത് അമ്ബിളിക്ക് ഷിജു എന്ന വ്യക്തയുമായുള്ള ബന്ധം കൊണ്ടാണ് എന്നാണ് ആദിത്യന്‍ പറയുന്നത്. ലണ്ടനില്‍ ഉള്ള ഷിജു മേനോനെ വിവാഹം കഴിക്കാന്‍ അമ്ബിളി ദേവി തീരുമാനം എടുത്തിരുന്നു. ഇവർ തമ്മിൽ വിവാഹത്തിന് ശേഷവും ബന്ധമുണ്ടായിരുന്നു എന്നും എന്നാൽ താൻ വഞ്ചിക്കപെടുകയാണ് എന്ന് മനസിലാക്കിയ ഷിജു ഈ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു എന്നാണ് ആദിത്യൻ പറയുന്നത്. കൂടാതെ ഇവരുടെ വിഡിയോകളും, സ്വാകാര്യ ചാറ്റും എന്ന് ആദിത്യൻ അവകാശപ്പടുന്ന തെളിവുകളും താരം ഹാജരാക്കിയിട്ടുണ്ട്.
കൂടാതെ തന്റെ നൂറ് പവൻ സ്വർണം ആദിത്യന്റെ കൈവശമാണ് എന്നും അമ്പിളി പറഞ്ഞിരുന്നു. എന്നാൽ വിവാഹം ദിവസം അമ്പിളി അണിഞ്ഞ സ്വർണാഭരണങ്ങൾ മുക്കുപണ്ടം ആയിരുന്നു എന്നും അത് വാങ്ങി നൽകിയത് താനായിരുന്നു എന്നും ആദിത്യൻ പറയുന്നു. വിവാഹത്തിന് അവൾക്ക് 38 പവന്‍ സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നത് എന്നും അത് അവൾ തന്നെ പണയം വെച്ചിരിക്കുകയാണ് എന്നും ഇതിന്റെ തെളിവുകളും ആദിത്യന്‍ സമർപ്പിച്ചിരുന്നു.
Leave a Reply