ഐശ്വര്യ ലക്ഷ്മി ഹണി റോസിനെ അ,പ,മാ,നിക്കുന്ന രീതിയിലെ പോസ്റ്റ് പങ്കുവെച്ചു എന്ന രീതിയിലാണ് വാർത്തകൾ വന്നത് ! വിമർശനങ്ങളെ കുറിച്ച് ഹണി റോസ് പ്രതികരിക്കുന്നു !

ഇന്ന് ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്ന പ്രശസ്ത നടിയാണ് ഐഷ്വര്യ ലക്ഷ്മി, അടുത്തിടെ ഇറങ്ങിയ നടിയുടെ ചിത്രങ്ങൾ എല്ലാം മികച്ച വിജയം നേടിയവ ആയിരുന്നു. പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ മികച്ച പ്രകടത്തിന് കൈയ്യടി നേടിയതിന്  പിന്നാലെ അമ്മു എന്ന തെലുങ്ക് ചിത്രം മികച്ച വിജയം നേടിയിരുന്നു. ശേഷം ഇറങ്ങിയ ‘കുമാരി’ എന്ന ചിത്രവും സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഐഷ്വര്യ ഒരുപക്ഷെ ചിന്തിക്കുകപോലും ചെയ്യാത്ത ഒരു കാര്യത്തിന് താരം വാർത്തകളിൽ ഇടം നേടുകയാണ്.

കുമാരി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരുപാട് പോസ്റ്റുകൾ താരം തന്റെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ആ കൂട്ടത്തിൽ സിനിമ കണ്ടിറങ്ങിയ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് സ്റ്റോറി ആക്കി പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ താരത്തിന് തലവേദനയായി മാറുന്നത്. ‘ശരീരത്തിലെ മാംസ പ്രദർശനം കൊണ്ടു മാത്രം ഫീൽഡിൽ പിടിച്ചുനിൽക്കുന്ന(ഉദ്ഘാടനം, ഇൻസ്റ്റാഗ്രാം) നടിമാർക്കിടയിൽ നിന്ന് നാട്യം കൊണ്ട് വിസ്മയിപ്പിച്ച ഒരു നടിയെ കണ്ടു. അതാണ് പെണ്ണ്’ എന്നായിരുന്നു നിതിൻ രവീന്ദ്രൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

അടുത്തിടെ ഉത്ഘടങ്ങൾ കൂടുതലായി ചെയ്യുന്ന എന്ന പേരിലും നടിയുടെ വസ്ത്രധാരണത്തിന്റെ പേരിൽ ഹണി റോസ് ഇതേ വിമർശനം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് എഴുതിയ ആൾ ഹണിറോസിനെ ഉദ്ദേശിച്ച് പോസ്റ്റ് ചെയ്തതാണ് എന്നും ആ പോസ്റ്റാണ് ഐശ്വര്യ തന്റെ അക്കൗണ്ടിൽ സ്റ്റോറി ആക്കിയതും. അതുകൊണ്ട് തന്നെ ഐഷ്വര്യ ഹണി റോസിനെ അപമാനിച്ചു എന്ന രീതിയിൽ വാർത്തകൾ ശ്രദ്ധ നേടാൻ തുടങ്ങിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഇപ്പോഴിതാ തനിക്ക് എതിരെ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് നടി ഹണി റോസ്. നടിയുടെ വാക്കുകൾ ഇങ്ങനെ, സിനിമയില്‍ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. കാരണം ഏറ്റവും കംഫര്‍ട്ടബിള്‍ ആയ വേഷം പാന്റ്‌സ് ആണ്. സാരിയില്‍ താന്‍ സുന്ദരിയാണെന്ന് പറയുന്നവര്‍ ഉണ്ടെങ്കിലും തനിക്ക് സാരി ഉടുക്കുന്നത് ഇഷ്ടമല്ല എന്നാണ് ഹണി റോസ് പറയുന്നത്. സാരിയിൽ ഞാൻ അതി സുന്ദരി ആണെന്ന് പറയുന്നവരുണ്ട്. പക്ഷേ തനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല. രാവിലെ മുതല്‍ വൈകിട്ടു വരെ സാരിയുടുത്ത് നടക്കുക വളരെ ബുദ്ധിമുട്ടാണ്. അതുപോലെ സമൂഹ മാധ്യമങ്ങളിൽ വരുന്ന നെഗറ്റീവ് കമന്റുകൾ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല. അതിനു പോയാൽ നമുക്ക് നമ്മുടെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയില്ല.

ജീൻസിനേക്കാൾ എനിക്ക് കംഫര്‍ട്ടബിള്‍ പാന്റ്‌സ് ആണ്. അമ്മയാണ് എന്റെ ഷോപ്പിങ്ങിന് എല്ലാം ഒപ്പം വരുന്നത്. ഇഷ്ടമുള്ളത് കിട്ടുന്നതുവരെ എല്ലാ കടകളിലും കയറി ഇറങ്ങും. ബ്രാന്‍ഡഡ് സാധനങ്ങള്‍ അധികം ഉപയോഗിക്കുന്ന ആളല്ല താന്‍. ധരിക്കുമ്പോള്‍ കംഫര്‍ട്ട് ലഭിക്കുന്ന വസ്ത്രം ഏതു ബ്രാന്‍ഡിന്റെ ആണെങ്കിലും ഉപയോഗിക്കും എന്നാണ് ഹണി റോസ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *