എന്നെ കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങളാണ് ഞാൻ ആദ്യം അവളോട് സംസാരിച്ചത് ! അങ്ങനെ പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതിതന്നെയാണ് ഞാൻ സംസാരിച്ചത് !

മലയാള സിനിയിയുടെ അഭിമാനമായ നടനാണ് ഗിന്നസ് പക്രു, അജയ് കുമാർ. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോൾ തനറെ കുടുബ ജീവിതത്തെ കുറിച്ചും, വിവാഹം നടന്നതിനെ കുറിച്ചും തുറന്ന് പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. വീട്ടിൽ അമ്മക്കായിരുന്നു ഞാൻ വിവാഹം കഴിക്കണം എന്ന യേറ്റവും വലിയ ആഗ്രഹം, ചേച്ചിമാരൊക്കെ വിവാഹം കഴിഞ്ഞ് കുട്ടികൾ ഒകെ ആയി അവർ സെറ്റിൽ ആയതുമുതൽ അമ്മയുടെ ആഗ്രഹമാണ് എന്റെ വിവാഹം.

ഞാൻ സെറ്റിലാകാനുള്ള  സമയമായെന്ന്  അമ്മക്ക് തോന്നിയത് കൊണ്ടാകാം എന്നെക്കാൾ കൂടുതൽ താല്പര്യം അമ്മ കാണിച്ചത്, അങ്ങനെയാണ് അമ്മ എനിക്ക് പറ്റിയ ഒരു പെണ്ണിനെ കുറിച്ച് പലരോടും അന്വേഷിച്ചു, ഒടുവിലാണ് പത്തനാപുരത്തുള്ള ഒരു ചേച്ചിയോട് ഈ കാര്യം പറയുന്നത്, അവര് ഈ കാര്യം പോയി എന്റെ ഭാര്യയുടെ വീട്ടിൽ പറഞ്ഞു. ആ ചേച്ചി അവളുടെ വീട്ടുകാരോട് പറഞ്ഞത് ഇത് നിങ്ങൾക്കുള്ള ആലോചനയല്ല, നിങളുടെ പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ എന്നാണ് പറഞ്ഞത്.

അപ്പോഴാണ് എന്റെ ഭാര്യ അത് കേൾക്കുന്നത്, അവളുടെ മനസ്സിൽ അപ്പോൾ എന്ത് തോന്നിയിട്ടാണ് എന്നറിയില്ല അപ്പോൾ അവൾ പറഞ്ഞു എന്തുകൊണ്ട് ആ കുട്ടി ഞാനായിക്കൂടാ എന്ന്, ഇത് കേട്ട് ആദ്യം എല്ലാവരും ചിരിച്ചു.  പിന്നീടത് സ്വാഭികമായി മാറി, എലാവരും കളിയാക്കിയപ്പോൾ അവൾ അത് ഒരു വാശിയായി എടുത്തു, പലരും പിന്തിരിപ്പിക്കാൻ നോക്കി, വരാൻ പോകുന്നത് ഒറ്റക്ക് അനുഭവിക്കണം എന്ന് അവളോട് എല്ലാവരും പറഞ്ഞു, ഓരോന്ന് കേൾക്കുമ്പോഴും അവളുടെ ഉള്ളിലെ ആ തീരുമാനം ശക്തമായി വന്നു.

അങ്ങനെ അവര് ഇത് വിളിച്ച് എന്റെ വീട്ടിൽ പറഞ്ഞു. അങ്ങനെ അമ്മയും പെങ്ങന്മാരും കൂടി പോ ആദ്യം കാണാൻ ഞാൻ പറഞ്ഞു, കാരണം ഇത് സത്യമാണോ എന്ന് അറിയണമല്ലോ, അങ്ങനെ അവര് പോയി കണ്ടു, എല്ലാവർക്കും ഒരുപാട് ഇഷ്ടമായി.  ഒരു പാവം പിടിച്ച ഒരു കുട്ടിയാണ്, ഹെൽത്ത് ഇൻസ്പെക്റ്റർ കോഴ്സ് ഒക്കെ കഴിഞ്ഞ് നിൽക്കുകയാണ്, ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ്. അച്ഛനും അമ്മയും അനിയത്തിയുമുണ്ട്. അത്ര കാര്യമായിട്ടാണെങ്കിൽ ഒന്ന് പോയി കാണാമെന്ന് ഞാനും കരുതി. അങ്ങനെ പോയി. കാറിനകത്ത് ഇരുന്നാണ് ഞങ്ങൾ സംസാരിച്ചത്. എന്റെ ചരിത്രം മുഴുവൻ ഞാൻ അവളെ പറഞ്ഞ് കേൾപ്പിച്ചു. ഒന്ന് രണ്ട് മണിക്കൂർ ഞങ്ങൾ സംസാരിച്ചു..

എന്റെ നെഗറ്റീവ് കാര്യങ്ങളാണ് ഞാൻ കൂടുതലും പറഞ്ഞത്. പോസിറ്റീവ് അവിടെ നിൽക്കട്ടെ, നെഗറ്റീവ് കൂടുതൽ പറഞ്ഞത് അങ്ങനെ ഇത് മുടങ്ങുന്നെങ്കിൽ പോകട്ടെ എന്ന് കരുതി തന്നെയാണ്, അച്ഛൻ ആകെ ടെൻഷൻ ഞാനിത് മുടക്കുമോ എന്ന പേടി, ഞാൻ ഒരുപാട് സംസാരിച്ചു, അവൾക്ക് എന്തോ എന്റെ ആ സംസാരം ഒരുപാട് ഇഷ്ടപെട്ടു, അങ്ങനെ വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവാഹം വളരെ രഹസ്യമായിട്ടാണ് ഞാൻ പ്ലാൻ ചെയ്തത്, വിവാഹ ശേഷം ഒരു സൽക്കാരം ആകാം എന്ന് വിചാരിച്ചിരുന്നു, അതുകൊണ്ട്   ആരെയുംക് വിളിച്ചില്ല, പക്ഷെ  വിവാഹത്തിന് ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോൾ പത്രക്കാരും ചാനലുകാരും എല്ലാവരും ഒരു ഉത്സവത്തിനുള്ള ആളുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.. തനിക്ക് ഒരിക്കലും ഒരു കുടുംബ ജീവിതം സാധ്യമല്ലെന്നും അഥവാ അത് നടന്നാൽ 2 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് തന്റെ ദാമ്പത്യത്തിന് ഉണ്ടാവില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞിരുന്നത് എന്നും അദ്ദേഹം പറയുന്നു… ഇപ്പോൾ എന്റെ വിഹാഹം നടന്നിട്ട് 13 വര്ഷം പൂർത്തിയാകുന്നു എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *