‘ഒരു ഭിക്ഷക്കാരനെ പോലെ ഐസിയുവിന് മുന്നിൽ നിന്നു’ ! എന്റെ ആദ്യ മകൾ പതിനഞ്ച് ദിസവം കഴിഞ്ഞപ്പോൾ ഞങ്ങളെ വിട്ടുപോയി ! ആ രഹസ്യം ഗിന്നസ് പക്രു തുറന്ന് പറയുന്നു !
മലയാളികൾക്ക് എന്നും പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. അജയ കുമാർ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ്. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.
എന്നാൽ വിജയങ്ങൾക്ക് പിന്നിൽ ഒരുപാട് യാതനകളുടെ, അവഗണകളുടെ, പരിഹാസങ്ങളുടെ കഥകൾ അദ്ദേഹത്തിന് പറയാനുണ്ട്. അതുപോലെ തന്നെ വിവാഹിതനായ അദ്ദേഹത്തെ പലരും കളിയാക്കിയിരുന്നു ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും മറ്റും, അവരുടെ മുന്നിൽ ഇപ്പോൾ വിജയകരമായ പതിമൂന്ന് വർഷങ്ങളാണ് അദ്ദേഹം ജീവിച്ചു കാണിച്ചത്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും ഓർക്കാൻ ഇഷ്ടപെടാത്തതുമായ ഒരു സംഭവം അദ്ദേഹം തുറന്ന് പറയുകയാണ്. അദ്ദേഹത്തിന് ഒരു മകളുള്ളത് നമ്മൾ ഏവർക്കും അറിയാവുന്ന കാര്യമാണ്, ദീപ്ത കീർത്തി. അച്ഛനെ പോലെ മിടുക്കിയാണ് മകളും.
എന്നാൽ ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളാണ്. തന്റെ വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് താൻ അച്ഛനാകാൻ പോകുന്ന വിവരം അറിയുന്നത്. ആ സമയത്ത് എനിക്കുണ്ടായ സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയില്ല, ഈ ലോകം മുഴുവൻ കീഴ്പ്പെടുത്തിയ സന്തോഷത്തിലായിരുന്നു താൻ. പിന്നീടുള്ള ഓരോ ദിവസവും പ്രേതീക്ഷയുടെയും സ്വപ്നങ്ങളുടെയും ദിവസങ്ങൾ ആയിരുന്നു. കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ മകൾ ജനിച്ചു. പക്ഷെ പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ആ കുഞ്ഞ് ഞങ്ങളെ വിട്ട് യാത്രയായി. ആ സമയത്ത് ഞാനൊരു മനോരോഗിയെർ പോലെയോ അല്ലെങ്കിൽ ഒരു ഭിക്ഷക്കാരനെ പോലെയാണ് ആ ഐ സി യുവിന് മുന്നിൽ നിന്നത്. ഞാനും എന്റെ ഭാര്യയുടെ അച്ഛനും മാത്രമായിരുന്നു ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്.
ഓരോ തവണ ഡോക്ടറിനെ കാണുമ്പോഴും ഒരു പ്രതീക്ഷ ആയിരുന്നു മനസ്സിൽ. നമ്മൾ ജീവിതത്തിൽ എത്രത്തോളം താഴെയാണ് എന്ന് തിരിച്ചറിയുന്ന നിമിഷം കൂടിയായിരുന്നു അത്. മകൾ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ഞാൻ സ്റ്റേജിൽ നിന്നിട്ടുണ്ട്. കാത്തിരിപ്പിനൊടുവിൽ അവൾ പോയി. പക്ഷെ ഞങ്ങൾ ആ കാലഘട്ടത്തെയും അതിജീവിച്ചു. ഞങ്ങളുടെ ആ സങ്കടം കണ്ടിട്ടായിരിക്കണം ഈശ്വരൻ വീണ്ടും പൊന്നു മകളെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചത് എന്നും അദ്ദേഹം പറയുന്നു…..
Leave a Reply