‘കുടുംബത്തിലേക്ക് പുതിയൊരു സന്തോഷം കൂടി’ !! ആശംസ അറിയിച്ച് ആരാധകരും താരങ്ങളും !!
മലയാളികളുടെ അഭിമാനമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. ഇന്ന് ഈ കാണുന്ന തലത്തിൽ എത്താൻ ഒരുപാട് കഷ്ടപ്പാടുകളും അവഗണകളും അദ്ദേഹം സഹിച്ചിരുന്നു, കലാപരമായും വ്യക്തിപരമായും ഒരുപാട് വെല്ലുവിളികൾ നേരിട്ട ആളായിരുന്നു അജയ് കുമാർ.. മലയാളത്തിന്ന് പുറമെ തമിഴിലും അദ്ദേഹം അഭിനയിച്ചിരുന്നു.. എല്ലാത്തിനും വലുത് തനിക്ക് തന്റെ കുടുംബമാണെന്നും അതിൽ അമ്മയാണ് തന്റെ ദൈവമെന്നും ഈ ജീവിതത്തിൽ താൻ അമ്മയോട് ഒരുപാട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു….
തനിക്ക് ഒരിക്കലും ഒരു കുടുംബ ജീവിതം സാധ്യമല്ലെന്നും അഥവാ അത് നടന്നാൽ 2 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് തന്റെ ദാമ്പത്യത്തിന് ഉണ്ടാവില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞിരുന്നത് എന്നും അദ്ദേഹം പറയുന്നു… ഇപ്പോൾ എന്റെ വിഹാഹം നടന്നിട്ട് 13 വര്ഷം പൂർത്തിയാകുന്നു എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.. ‘അമ്മ കഴിഞ്ഞാൽ എന്റെ ലോകം എന്റെ ഭാര്യയാണ്. മൂത്ത മകളെ നഷ്ടപ്പെട്ടപ്പോഴും തന്റെ സര്‍ജറിയുടെ സമയത്തുമെല്ലാം ശക്തമായ പിന്തുണയുമായി ഒപ്പം നിന്നത് അവളാണെന്നും പക്രു പറയുന്നു….
അദ്ദേഹത്തിന്റെ മകളുടെ പേര് ദീപ്തകീര്‍ത്തി എന്നാണ് മകൾക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ ഇടക്ക് അദ്ദേഹം സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്, മകൾക്കും ഡാൻസും പാട്ടുമൊക്കെ വശമുണ്ട്, സിനിമയും ഇഷ്ടമാണ് എന്നും അദ്ദേഹം പറയുന്നു.. ഇപ്പോൾ തന്റെ ജീവിതത്തിൽ പുതിയൊരു സന്തോഷ ദിവസം കൂടി വന്നെത്തിയിരിക്കുന്നയാണ്, തന്റെ എല്ലാമെല്ലാമായ ഭാര്യയുടെ ജന്മദിനം.. എന്റെ ജീവിത സഖിക്ക് പിറന്നാൾ എന്നാണ് അദ്ദേഹം കുറിച്ചിരുന്നത് ഒപ്പം ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്….
2006 ൽ ആയിരുന്നു അജയ്‌കുമാറും ഗായത്രി മോഹനും തമ്മിലുള്ള വിവാഹം നടന്നത്. ഈശ്വര അനുഗ്രഹം കൊണ്ട് 2 വര്‍ഷത്തിന് ശേഷം മകളും എത്തി. ആദ്യം ഒരു കുഞ്ഞ് പിറന്നിരുന്നുവെങ്കിലും രണ്ടാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളൂവെന്നും താരം പറഞ്ഞിരുന്നു. എല്ലാവരും പുച്ഛിച്ച് തള്ളിയപ്പോഴും ആത്മ ധൈര്യവും മുന്നോട്ട് പോകാനുള്ള ഊർജവും തന്നത് അഭിനേതാവായ ബഹദൂറായിരുന്നു എന്ന് അദ്ദേഹം പറയുന്നു… തന്നോട് വിവാഹത്തെക്കുറിച്ച് ആദ്യമായി പറഞ്ഞതും വിവാഹത്തിന് ശേഷം നിനക്ക് കുട്ടികളുണ്ടാവണമെന്നും അവരെ വലയ നിലയില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും പക്രു ഓർക്കുന്നു….
‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയാണ് അജയ് കുമാർ സിനിമയിൽ എത്തുന്നത്. 2000 ൽ റിലീസിനെത്തിയ ‘ജോക്കർ’ എന്ന സിനിമയോടെയാണ് നമ്മൾ പക്രു എന്ന നടനെ ഇഷ്ടപ്പെടുന്നതും കൂടുതൽ അറിഞ്ഞു തുടങ്ങുന്നതിനും ശേഷം നിരവധി ചിത്രങ്ങൾ ചെയ്തു. ഏറ്റവും പൊക്കം കുറഞ്ഞ നായകനും അതുപോലെ പൊക്കം കുറഞ്ഞ സംവിധയകനുമുള്ള ഗിന്നസ് റെക്കോർഡും മറ്റനവധി പുരസ്കാരങ്ങളും ഇപ്പോഴും അദ്ദേഹത്തിനു ലഭിച്ചിരുന്നു..
Leave a Reply