
അന്ന് അവരെന്നെ അവിടെ നിന്നും അവജ്ഞയോടെ തള്ളിക്കളഞ്ഞു ! അന്നത്തെ അമ്മയുടെ സങ്കടം മറക്കാൻ കഴിയില്ല ! പൊരുതി നേടിയ വിജയം ! ഗിന്നസ് പക്രു പറയുന്നു !
മലയാളികളുടെ അഭിയമാനമാണ് ഇന്ന് നടൻ ഗിന്നസ് പക്രു. അദ്ദേഹത്തിന്റെ യഥാർഥ പേര് അജയ കുമാർ. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ്. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു. എന്നാൽ വിജയങ്ങൾക്ക് പിന്നിൽ ഒരുപാട് യാതനകളുടെ, അവഗണകളുടെ, പരിഹാസങ്ങളുടെ കഥകൾ അദ്ദേഹത്തിന് പറയാനുണ്ട്.
ചെറുപ്പത്തിലേ തനിക്ക് ശാരീരിക വളർച്ച ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് അപമാനങ്ങൾ നേരിട്ടിരുന്നു, കുട്ടിക്കാലത്ത് അമ്മ വാങ്ങിച്ച് നല്‍കിയ സൈക്കിള്‍ അഞ്ച് വയസായിട്ടും ചവിട്ടാന്‍ സാധിക്കാതെ വന്നതോടെയാണ് തനിക്ക് ശാരീരിക വളര്‍ച്ചയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് വീട്ടുകാര്‍ മനസിലാക്കിയതെന്ന് അദ്ദേഹം പറയുന്നു. അതിന് ശേഷം അമ്മ തന്നെയും കൊണ്ട് ഒരുപാട് ആശുപത്രികളില്‍ കയറി ഇറങ്ങി . അതൊക്കെ എന്റെ മനസ്സിൽ മായാതെ അങ്ങനെ തന്നെ ഇപ്പോഴും നിൽപ്പുണ്ട്.

ഓരോ ആശുപത്രികളിൽ ചെല്ലുമ്പോൾ ഡോക്ടര്‍മാര്‍ എന്റെ കൈ പിടിച്ചു നോക്കുന്നതും, എക്‌സ്‌റേ എടുക്കുന്നതും പിന്നീട് അവർ അമ്മയുമായി ഡിസ്‌കസ് ചെയ്യുന്നതൊക്കെ ഞാന്‍ ശ്രദ്ധിച്ചു നില്കും. ഞാന്‍ ആ സമയത്തൊക്കെ വളരെ ആക്ടീവാണ്. എന്ത് കിട്ടിലായും അതിന്റെ പുറത്ത് കയറി നിന്ന് എന്റെ കാര്യങ്ങളൊക്കെ നടത്തിയെടുക്കാറുണ്ടെന്നും അമ്മ പറയുമായിരുന്നു. അമ്മയുടെ നാടായ കോട്ടയത്താണ് എബിന്റെ ആദ്യ സ്കൂൾ, ഞാൻ ചീളുമ്പോഴേ ടീച്ചർമാർ എന്നെ യെടുക്കുമായിരുന്നു, അവർക്കൊക്കെ വലിയ കാര്യമാണ് എന്നെ അന്നൊക്കെ. പക്ഷെ അന്നൊന്നും എനിക്ക് എന്റെ ഈ കുറവിനെ കുറിച്ച് വല്യ ധാരണ ഇല്ലായിരുന്നു.
എന്റെ ക്‌ളാസ്സിലെ ചില കുട്ടികൾക്ക്ക് എന്നെക്കാൾ പൊക്കമുണ്ട്, പക്ഷെ മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേക പരിഗണനകളും സ്‌നേഹ വാത്സ്യങ്ങളൊക്കെ കിട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ എന്നെ കുറിച്ച് ചിന്തിച്ചുതുടങ്ങി. പിന്നെ ക്ലാസിൽ പുറകിലിരിക്കുന്ന എന്നെ ടീച്ചേഴ്‌സ് മുന്നില്‍ ഇരുത്തുക. അജയനെ ആരും തട്ടിയിടരുത് എന്നൊക്കെ പറയുന്നു. മറ്റുകുട്ടികൾക്ക് ആർക്കും കിട്ടാത്ത പരിഗണന എനിക്ക് മാത്രം കിട്ടിയപ്പോൾ തോന്നി എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. പിന്നെ ഒരു ദിവസം അടുത്ത വീട്ടിലെർ ചേട്ടൻ എന്നോട് പറഞ്ഞു നീ ബൂസ്റ്റ് ഒക്കെ വാങ്ങിച്ച് കുടിക്ക് അപ്പോൾ വളരുമെന്ന്, അപ്പോൾ എനിക്ക് മനസിലായി എന്റെ വളർച്ചക്ക് എന്തോ കുഴപ്പമുണ്ടെന്ന്.
പക്ഷെ ജീവിതത്തിൽ ഒരുപാട് വിഷമിപ്പിച്ചു ഒരു സംഭവം, എല്‍പി വിദ്യാഭ്യാസം കഴിഞ്ഞ് യുപി ക്ലാസിലേക്ക് ചേരുമ്ബോഴാണ് ആ സംഭവം ഉണ്ടായത്. അഡ്മിഷൻ എടുക്കാൻ ഞാനും അമ്മയും കോട്ടയത്തെ സ്കൂളിൽ പോയി, എന്നെ കണ്ടപ്പോൾ അവിടുത്തെ പ്രിന്‍സിപ്പാളിന് ഇഷ്ടപ്പെട്ടില്ല, അദ്ദേഹം പറഞ്ഞു ഇതിനൊന്നും ഇവിടെ അഡ്മിഷൻ തരാൻ പറ്റില്ല, ഒരുപാട് സ്റ്റെപ്പുകളുണ്ട്, വലിയ കുട്ടികളുണ്ട് , ഇതൊക്കെ തട്ടി എന്തേലും പറ്റിയാല്‍ എനിക്ക് ഉത്തരവാദിത്തം പറയാന്‍ പറ്റില്ല. അവജ്ഞയോടെ തള്ളിക്കളയുന്ന ഒരു വാക്കാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. അത് എന്റെ അമ്മയ്ക്ക് വലിയ വിഷമമായി. അന്നാണ് എന്റെ ‘അമ്മ ആദ്യമായി കരയുന്നത് ഞാൻ കാണുന്നത് എന്നും അദ്ദേഹം പറയുന്നു. ഇന്ന് അജയ കുമാർ എന്ന വ്യക്തിക്ക് ഒരു ഭാര്യയും മിടുക്കിയായ ഒരു മകളും അടങ്ങുന്ന ഒരു സത്‌നശ കുടുംബവും. പോരാത്തതിന് കൈനിറയെ ചിത്രങ്ങളും..
Leave a Reply