അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് പലരും പറ്റിച്ചു ! അ്‌ദ്ദേഹത്തിന്റെ സിനിമ തിയറ്റർ ഉടമകൾ സ്വീകരിക്കാൻ മടിച്ചു ! ഓർമയായ നടൻ കൊല്ലം അജിത്തിന്റെ ജീവിതം സിനിമയെ വെല്ലുന്നത് !

മലയാള സിനിമ പ്രേക്ഷകർക്ക് വളരെ പരിചിതനായ നടനാണ് കൊല്ലം അജിത്, ഒരു പക്ഷെ പലർക്കും ആളെ അറിയാമെങ്കിലും പേര് അത്ര വ്യക്തമായി അറിയാൻ സാധിച്ചു കാണില്ല, സിനിമ എന്ന മായിക ലോകം വിജയിച്ചവരുടെ മാത്രം ആണല്ലോ, അതിനടിയിൽ പെട്ട് ഇവരെ പോലെയുള്ള ചെറിയ അഭിനേതാക്കൾ ഒന്നുമല്ലാതായി മാറും, അത്തരത്തിൽ ഒരുനടാനാണ് അജിത്, പറയത്തക്ക നല്ല ഒരു കഥാപത്രം പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പലപ്പോഴും ആ ദുഃഖം അദ്ദേഹം പ്രകടിപ്പിച്ചുരുന്നു, പക്ഷെ അതൊന്നും ആരും ശ്രദ്ധിക്കില്ല, ഒരു പക്ഷെ ആ നടന്റെ വിയോഗ സമയത്താണ് പലരും അദ്ദേഹത്തിന്റെ പേര് പോലും മനസിലാക്കുന്നത്.

ഒരു ദിവസം സിനിമയിൽ അഭിനയപ്പിക്കാം എന്ന രീതിയിൽ അജിത്തിന്റെ വീട്ടിൽ സൂര്യ ടിവിയിൽ നിന്നുള്ള പ്രാങ്ക്  ടീം എത്തി, വളരെ സ്നേഹത്തോടെ അജിത് അവരെ സ്വീകരിക്കുന്നു, എന്നാൽ ഇത് ഒരു പ്രാങ്ക് ആണ് ചേട്ടാ എന്ന് അവർ പറയുമ്പോൾ അജിത്തിന്റെ മുഖം ആകെ വല്ലാതെ ആകുന്നത് അവർ ശ്രദ്ധിച്ചു, കാരണം തിരക്കിയപ്പോൾ അജിത് പറഞ്ഞു കുറച്ച് നാളായി വർക്കൊന്നും ഇല്ലായിരുന്നു, ഒരു വർക്ക് കിട്ടിയാൽ  കുറച്ച്  ക്യാഷ് കിട്ടുമല്ലോ എന്ന് കരുതി എന്നും അജിത് അവരോട് പറയുന്നു, ആ വിഡിയോ കണ്ട ഏതൊരു ആളുടെയും മനസ്സിൽ ആ ചിന്ത ഉയരും  1984 മുതൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു എങ്കിലും അർഹിക്കപെടുന്ന ഒരു വേഷം പോലും കിട്ടാതിരുന്നതിന്റെ വേദന അജിത്തിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു.

എന്നും നായകന്റെ പുറകിൽ നോക്ക് കുത്തിയെ പോലെ നിൽക്കാനാണ് അജിത്തിനെ  സിനിമയിലേക്ക് കൂടുതലും വിളിച്ചിരുന്നത്. അത് അജിത്തിനെ ഒരുപാട് വിഷമിപ്പിച്ചിരുന്നു, പലപ്പോഴും അത് തുറന്ന് പറയുകയും ചെയ്തിരുന്നു. ഒരുപാട് നഷ്ട സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് അജിത് യാത്രയായത്. അദ്ദേഹം ഒരു സംവിധയകാൻ കൂടിയായിരുന്നു, താര പരിവേഷങ്ങൾ ഇല്ലാതെ മുതൽ മുടക്കുകൾ ഇല്ലാതെ ആഗ്രഹ സഫലീകരണത്തിനായി അജിത് ഒരു സ്വപ്ന സിനിമ സംവിധാനം ചെയ്തു, പക്ഷെ അതിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചു. എന്നാൽ സെൻസർബോർഡിന്റെ ഈ മനുഷ്യത്വരഹിത നടപടിയിൽ മനംനൊന്ത അജിത്ത് തന്റെ സിനിമ കാസർകോട് മുതൽ കന്യാകുമാരി വരെ പൊതു സ്ഥലങ്ങളിൽ ജനങ്ങളെ സൗജന്യമായി കാണിച്ചു.

സിനിമ നേടിയവരുടെ മാത്രമാണ് പരാജയപെട്ടവരുടെ അല്ല എന്ന് വീണ്ടും കാലം തെളിയിക്കുകയാണ്, കോളിങ് ബെൽ, ഒരു കടലിനും അപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. നന്മയുടെ സന്ദേശം മുന്നോട്ടുവെക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക്  താരമൂല്യമോ വൻ സെറ്റുകളോ ഒന്നുമില്ലാത്ത കൊച്ചു സിനിമകളായിരുന്നു. അതുകൊണ്ട് തന്നെ തിയറ്റർ ഉടമകൾ അ്‌ദ്ദേഹത്തിന്റെ സിനിമ സ്വീകരിക്കാൻ മടിച്ചു. അതുകൊണ്ട് തന്നെ സിനിമകളൊന്നും വിജയം കൈവരിച്ചില്ല. പത്മരാജന്റെ സഹസംവിധായകനായി തുടക്കം കുറിച്ച അജിത് ഒരു മികച്ച സംവിധയകാൻ ആകുക എന്ന വലിയ ആഗ്രഹം ബാക്കിവെച്ചാണ് യാത്രയായത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *