എന്റെ സ്വപ്ന സാഫല്യമാണ്, കൊല്ലം അജിത്തിന്റെ മകളുടെ സന്തോഷ നിമിഷം വിലമതിക്കാനാകാത്ത സമ്മാനം ! മകൾ ഗായത്രി പറയുന്നു !

കൊല്ലം അജിത്തിന്റെ അറിയാത്ത മലയാളികൾ വളരെ കുറവായിരിക്കും, ഒരുപാട് ഹിറ്റ് കഥാപാത്രങ്ങളിൽ കൂടി തിളങ്ങിയ അജിത് വില്ലൻ വേഷങ്ങളാണ് കൂടുതലും ചെയ്തിരിക്കുന്നത്. അജിത് ഓർമ്മയായിട്ട് നാല് വർഷങ്ങൾ ആകുന്നു. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം 500 ൽ അതികം സിനിമകളിൽ അഭിനയിച്ചിരുന്നു. മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു. 1984 ൽ പുറത്തിറങ്ങിയ പത്മരാജൻറെ പറന്നു പറന്നു പറന്ന് ആയിരുന്നു അജിത്ത് അഭിനയിച്ച ആദ്യത്തെ ചിത്രം. വളരെ അപ്രതീക്ഷിതമായി ഉദര സംബന്ധമായ അസുഖം മൂലം 2018 ഏപ്രിൽ 5 ന് കൊച്ചിയിൽ അദ്ദേഹം അന്തരിച്ചു.

അദ്ദേഹത്തിന് രണ്ടു മക്കളാണ്, മൂത്ത മകൾ ഗായത്രിയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. വിവാഹശേഷം അച്ഛനെ കുറിച്ച് ​ഗായത്രി പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ഛൻ കൊല്ലം അജിത്ത് തന്റെ വിവാഹം കാണാൻ ഉണ്ടായിരുന്നില്ലല്ലോ എന്നതാണ് ​ഗായത്രിയുടെ ഏറ്റവും വലിയ സങ്കടം. കല്യാണ ദിവസവും കുടുംബ ഫോട്ടോയെടുത്തപ്പോഴും അച്ഛനില്ലാത്തത്തിന്റെ നൊമ്പരം വളരെ വലുതായിരുന്നു.

അച്ഛന്റെ ആ ഒരു വിടവ് അത് തനിക്ക് വളരെ അധികം അനുഭവപ്പെട്ടുവെന്നും വല്ലാത്തൊരു സങ്കടം തോന്നിയിരുന്നുവെന്നും ​ഗായത്രി പറഞ്ഞിട്ടുണ്ട്. തന്റെ വിവാഹ ചിത്രത്തിൽ അച്ഛനില്ലാത്ത വിടവ് നികത്താനായി ​ഗായത്രി ചെയ്തത് ഡിജിറ്റൽ‌ ആർട്ട് ചെയ്യുന്ന എക്സ്പേർട്ടിന്റെ സഹായത്തോടെ അച്ഛൻ കൊല്ലം അജിത്തിന്റെ ചിത്രവും കുടുംബ ചിത്രത്തിൽ ഉൾപ്പെടുത്തിയെന്നതാണ്. എന്റെ വിവാഹത്തിന് അച്ഛൻ ഉണ്ടാകണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.

അത് സാധിക്കാത്തത് കൊണ്ട് തന്നെ, എന്നും സൂക്ഷിക്കാനായി അച്ഛൻ കൂടി ഉൾപ്പെട്ട കുടുംബ ചിത്രം താൻ തയ്യാറാക്കി മേടിച്ചുവെന്നാണ് ​ഗായത്രി പറയുന്നത്. എഡിറ്റിങാണെന്ന് തോന്നത്തവിധത്തിൽ മനോഹ​രമായാണ് ​മകൾ ​ഗായത്രി ആ ഫോട്ടോ ചെയ്ത് എടുപ്പിച്ചത്. തന്റെ സ്വപ്ന സാഫല്യമാണിതെന്നും ​ഗായത്രി പറയുന്നുണ്ട്. ​ഗായത്രി പങ്കുവെച്ച വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടൻ കൊല്ലം അജിത്തിനെ കുറിച്ച് വാചാലരായി എത്തിയത്. ഒരുപാട് സ്വപ്നങ്ങളുമായി സിനിമയിൽ എത്തിയ അദ്ദേഹത്തിന് പക്ഷെ കഴിവിന് ഒത്ത വേഷങ്ങൾ ലഭിച്ചിരുന്നില്ല.

ചെയ്ത സിനിമകളിൽ കൂടുതലും നായകന്മാരുടെ ഇടി കൊള്ളാനും അവരുടെ പുറകിൽ ഒരു നോക്കുകുത്തിയെപോലെ നിൽക്കുന്നതുമായ വേഷങ്ങളാണ് അജിത്തിന് കൂടുതലും ലഭിച്ചിരുന്നത്. ഒരു സാധാരണ നാട്ടിൻ പുറത്ത് കാരനായ അദ്ദേഹം റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. 1989 -ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി അഭിനയിച്ചിരുന്നു. 2012- ൽ ഇറങ്ങിയ ഇവൻ അർധനാരിയാണ് അജിത് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *