
നിലപാടുകളുടെ രാജകുമാരിയായ പാർവതിയെ അമ്മയുടെ തലപ്പത്ത് കൊണ്ടുവരണം ! അവരെപ്പോലുള്ള ധീര വനിതകൾക്കെ അത് സാധിക്കൂ ! ‘അമ്മ’ തകര്‍ത്തത് ഇടവേള ബാബു..
മലയാള സിനിമയിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് അമ്മ താര സംഘടന. ഇപ്പോഴിതാ ഈ സംഘടനയുടെ നിന്നനില്പിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അമ്മ തകർത്തത് ഇടവേള ബാബു ആണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം തന്റെ യുട്യൂബ് ചാനൽ വഴിയാണ് ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്, വാക്കുകൾ ഇങ്ങനെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നപ്പോള്‍ അതില്‍ നിന്നുണ്ടായ ഇടിമിന്നലേറ്റ് മേല്‍ക്കൂര തകര്‍ന്ന സംഘടനയാണ് ‘അമ്മ’ എന്ന താരസംഘടന. ആ തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനായി ‘അമ്മ’ അടുത്ത മാസം ഒരു കുടുംബസംഗമം സംഘടിപ്പിക്കുന്നുണ്ട്.
നല്ല കാര്യം നടക്കട്ടെ. ഒരു സംഘടന നല്ല രീതിയില്‍ നിലനില്‍ക്കണമെങ്കില്‍ കെട്ടുറപ്പുള്ളതാകണമെങ്കില്‍ അടിസ്ഥാനപരമായി വേണ്ടത് അതിന്റെ നേതൃസ്ഥാനത്തുള്ളവര്‍ നീതിബോധമുള്ളവരും നിര്‍ഭയരും നിഷ്പക്ഷരും സത്യസന്ധരും ആയിരിക്കണം. പക്ഷെ അമ്മയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല, അമ്മ സംഘടനയുടെ ഇന്നത്തെ ഈ അവസ്ഥക്ക് പ്രധാന കാരണക്കാരൻ ഇടവേള ബാബു തന്നെയാണ്.
ഇടവേള എന്ന ആദ്യ ചിത്രം മുതൽ ഇന്നസെന്റുമായുള്ള ബന്ധം ആ പയ്യനെ ‘അമ്മ’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ എത്തിച്ചത്, പിന്നീടങ്ങോട്ട് അമ്മ’ എന്ന സംഘടനയില്‍ ഇടവേള ബാബുവിന്റെ ഒരു പൂണ്ട് വിളയാട്ടമായിരുന്നു, ഈ വിഷയവുമായി ബന്ധപ്പെട്ട് മണിയന്‍ പിള്ള രാജു പറയുന്നതാണ് കുറച്ചുകൂടി രസകരം. കുറച്ചു നേരത്തേക്ക് വാഹനങ്ങള്‍ തടയാന്‍ അധികാരം കിട്ടുമ്പോള്‍ ഈ റോഡ് പണിക്കാര്‍ കാണിക്കുന്ന സ്വഭാവമാണ് ബാബുവിന്റേതെന്നാണ് മണിയന്‍ പിള്ള രാജു പറയുന്നത്..
സിനിമയുമായി ഒരു ബന്ധവുമില്ലാത്ത പലർക്കും പണം വാങ്ങി അമ്മയിൽ അംഗത്വം നൽകുന്ന ആളാണ് ബാബു, അതുപോലെ തന്നെ സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും കോടീശ്വരന്മാരുടെ പല മക്കളും അംഗങ്ങളായിട്ടുണ്ട്. അതിലൊരാള്‍ എന്നോട് പറയുകയുണ്ടായി എനിക്ക് അത് വാങ്ങിത്തന്നത് ബാബുവാണ്. ബാബു നല്ലൊരു മനുഷ്യനാണെന്നൊക്കെ. ഞാന്‍ ചോദിച്ചു നല്ല ചെലവായി കാണുമല്ലോ ? ‘ചെലവായാല്‍ എന്താണ്, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ കൂടെ ക്രിക്കറ്റ് കളിക്കാലോ എന്ന്’ അയാളുടെ മറുപടി.

എന്നാല്‍ സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ അഭിനയിച്ച നടീനടന്മാര്‍ ബാബുവിന് അപേക്ഷയും സമര്‍പ്പിച്ച് ബാബുവിന്റെ കരുണയ്ക്കായി കാത്തിരിപ്പുണ്ടായിരുന്നു, ഇനി നടിമാര്‍ക്കാണെങ്കില്‍ പണമില്ലെങ്കിലും മെമ്പര്‍ഷിപ്പ് കൊടുക്കാം. മറ്റു ചില സഹായസഹകരണങ്ങള്‍ ബാബു പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്താല്‍ മെമ്പര്‍ഷിപ്പ് കൊടുക്കാം എന്നുള്ളത് പലരുടെയും തുറന്ന് പറച്ചിലുകളിൽ കൂടി നമ്മൾ കണ്ടതാണ്.
അതിജീവിതയെ ഇടവേള ബാബു മരിച്ചു പോയവരോട് ഉപമിച്ചത് ഒരിക്കൽ പാർവതി തിരുവോത്ത് എടുത്തു പറഞ്ഞിരുന്നു, ചാനല്‍ പരിപാടിയില്‍ അവതാരകന്‍ ചോദിക്കുന്നു ‘അമ്മ’ നിര്‍മ്മിക്കുന്ന 2020 പോലുള്ള സിനിമയില്‍ അതിജീവിത ഉണ്ടാകുമോ എന്ന്. അതിനു മറുപടിയായിട്ട് ഇടവേള ബാബു പറയുന്നു, ”മരിച്ചു പോയവര്‍ തിരിച്ചു വരുമോ’ എന്ന പരിഹാസം കലർന്ന മറുപടി വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ആയിരുന്നു.
അത് വെളിവാക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അതുകൊണ്ട് അയാളോട് പുച്ഛം മാത്രമാണ്, പാർവതി തിരുവോത്ത് മലയാളത്തിന് കിട്ടിയ നല്ലൊരു അഭിനേത്രിയും നിലപാടുകളുടെ രാജകുമാരിയുമാണ്. അവരെപ്പോലുള്ള ധീര വനിതകളെ ‘അമ്മ’യുടെ മുന്‍നിരയില്‍ കൊണ്ടുവരണം. അല്ലെങ്കില്‍ ‘അമ്മ’ എന്ന സംഘടന പൊതുസമൂഹത്തിന്റെ മുമ്പില്‍ വെറുമൊരു ‘എ.എം.എം.എ’ ആയി മാറും എന്നും ആലപ്പി അഷറഫ് പറയുന്നു.
Leave a Reply