അമല പോളിന്റെ വിവാഹ ബന്ധം തകരാനുള്ള കാരണം നടൻ ധനുഷ് ആണെന്ന് വിജയിയുടെ അച്ഛൻ ! മറുപടിയുമായി അമല !

തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്ന പ്രശസ്ത നടിയാണ് അമല പോൾ. മലയാളത്തിലെ ചിത്രം നീലത്താമര യിലാണ് തുടക്കം കുറിച്ചത് യെങ്കിലും പിന്നീട് തമിഴ് ചിത്രം മൈനയാണ് അമലയുടെ കരിയറിൽ മികച്ചതായത്. പല ഗോസിപ്പുകളും വിവാദങ്ങളും അമലയ്ക്ക് സാധാരണയാണ്. തനറെ പതിനേഴാമത്തെ വയസിലാണ് അമല സിനിമ ജീവിതം തുടങ്ങിയത്. കൂടാതെ വളരെ പെട്ടന്ന് തന്നെ വിവാഹിതയാകുകയുമായിരുന്നു.

പ്രശസ്ത സംവിധയകാൻ എ.എല്‍. വിജയുമായുള്ള വിവാഹവും തുടർന്നുള്ള വിവാഹ മോചനവും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ അമല ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബീച്ചിൽ നിന്നും ബിക്കിനി ധരിച്ച ചിത്രങ്ങളാണ് അമല പങ്കുവെച്ചിരിക്കുന്നത്. ആരാണ് ഒരു ദേവത എന്ന ചോദ്യവുമായാണ് ബിക്കിനി ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. മനസ്സും ശരീരവും ആത്മാവും എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്ന് അമല വിശദീകരിക്കുന്നു.

നടിയുടെ വിവരണവും ഏറെ ശ്രദ്ധനേടുന്നു.  അവളുടെ വ്യക്തിപരമായ വളർച്ചയിലും സ്വയം അവബോധത്തിലും ഒരു ജീവിതം അനുഭവിക്കുന്ന, സമാധാനം, സ്നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീ. തന്‍റെ ജീവിതം അവൾ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് മനസ്സിലാക്കുന്നയൊരു സ്ത്രീ. അവളുടെ നന്ദിയും സമൃദ്ധിയും ഒക്കെ ചുറ്റുമുള്ളവർക്ക് നൽകാൻ പ്രചോദിതമായ ഒരു സ്ത്രീയാണ് ദേവതയെന്നും അമല ആ പോസ്റ്റിൽ കുറിക്കുന്നു.

നിമിഷ നേരം കൊണ്ടാണ് അമലയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. നിരവധി താരങ്ങളും നടിയുടെ ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അമലയുടെ വിവാഹ മോചനവും അതിന്റെ കാരണങ്ങളും വീണ്ടും ചർച്ചയായിരുന്നു. 2011 ല്‍ എ.എല്‍.വിജയ് സംവിധാനം ചെയ്ത ‘ദൈവതിരുമകള്‍’ എന്ന സിനിമയില്‍ അമല പോള്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സെറ്റില്‍ നിന്നാണ് അമല-വിജയ് ബന്ധം ആരംഭിക്കുന്നത്. ഒടുവില്‍ 2014 ലാണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്ന് ഇരുവരും തുറന്ന് പറയുന്നു.
ശേഷം വമ്പൻ താരനിരയിൽ വിവാഹം.

പക്ഷെ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടയായി തുടങ്ങി, അമല സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായതും, മറ്റു താരങ്ങളുമായി കൂടുതൽ അടുപ്പം വെച്ചുതും ഇവർക്കിടയിൽ ഒരു പ്രശ്നമായി മാറി എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, കൂടാതെ നടന്‍ ധനുഷ് ആണ് ഇവരുടെ ബന്ധം തകരാന്‍ കാരണമെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. വിജയിയുടെ പിതാവ് എ.എല്‍.അഴഗപ്പന്‍ പരസ്യമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്ത് അമല രംഗത്ത് വന്നിരുന്നു. ധനുഷ് തന്റെ അടുത്ത സുഹൃത്തും ഉപകാരിയും മാത്രമാണെന്നുമാണ് അന്ന് അമല പറഞ്ഞത്. ഇപ്പോൾ ഒരു ഗ്ലാമർ ലോകത്താണ് അമല ജീവിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *