
അന്ന് ആ ഒരു സംശയം ഉണ്ടായിരുന്നു, മൂന്ന് വർഷത്തിന് ശേഷം ഉണ്ടായ സന്തോഷ വാർത്ത പങ്കുവെച്ച് അമ്പിളി ദേവി ! ആശംസകളുമായി ആരാധകർ !
സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിന്ന ആളാണ് നടി അമ്പിളി ദേവി. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു നർത്തകി കൂടിയാണ്, കലാതികലമായിരുന്ന അമ്പിളി കലോത്സവ വേദികളിൽ നിന്നുമാണ് സിനിമ ലോകത്ത് എത്തിയത്, നാല് സിനിമകളിൽ അമ്പിളി അഭിനയിച്ചിരുന്നു, അതിൽ മോഹൻലാലിൻറെ സഹോദരിയായി ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രവും, അതുപോലെ പ്രിത്വിരാജിന്റെ സഹോദരിയായി മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ശേഷം സീരിയൽ മേഖലയിൽ ആണ് അമ്പിളി കൂടുതൽ തിളങ്ങിയത്, ഒപ്പം നൃത്ത വേദികളിലും നിറ സാന്നിധ്യമായിരുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത ആളാണ് അമ്പിളി, രണ്ടു വിവാഹം അതും രണ്ടും അമ്പിളിക്ക് ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടാക്കിയിരുന്നു. അതിൽ രണ്ടാമത്തെ വിവാഹവും വിവാഹ മോചനവും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. നടൻ ആദിത്യൻ ജയനുമായുള്ള വിവാഹവും ശേഷം അവരുടെ ജീവിതത്തിൽ സംഭവിച്ചതതിന് കേരളം സാക്ഷിയാണ്.
രണ്ടു വിവാഹത്തിലുയമായി അമ്പിളിക്ക് രണ്ടു മക്കൾ ഉണ്ട്, അവിടെ നിന്ന് വീണ്ടും തന്റെ ജീവിതം പതിയെ തിരിച്ച് പിടിക്കാനുള്ള തയാറെടുപ്പിലാണ് അമ്പിളി. അതിന്റെ ഭാഗമായി നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സീരിയൽ മേഖലയിൽ എത്തിയിരുന്നു, ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത കൂടി പങ്കുവെക്കുകയാണ് അമ്പിളി. മൂന്ന് വര്‍ഷത്തിന് ശേഷം സ്റ്റേജില്‍ ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കാന്‍ പോവുന്നതിന്റെ ടെന്‍ഷനും സന്തോഷവും പങ്കുവെച്ച് കൊണ്ടാണ് അമ്പിളി ദേവി എത്തിയത്.

അവസാനമായി ഞാൻ വേദിയിൽ ചുവട് വെച്ചത് 2019 ലാണ്. അന്ന് പക്ഷെ വളരെ കെയര്‍ഫുള്‍ ആയിട്ടാണ് നൃത്തം ചെയ്തത്. കാരണം അന്ന് എന്റെ ഇളയ മകൻ അജു വാവ എന്റെ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. വിഷുവിനോട് അനുബന്ധിച്ച് ഗര്‍ഭിണിയാണെന്ന് കണ്‍ഫോം ചെയ്തു. ഡെലിവറി കഴിഞ്ഞത് കൊണ്ടും പിന്നെ കൊവിഡ് വന്ന് ഉത്സവങ്ങള്‍ ഇല്ലാത്തത് കൊണ്ടുമൊക്കെ അതിനു ശേഷം നൃത്തം അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ ഇപ്പോഴാണ് പെര്‍ഫോമന്‍സ് ചെയ്യുന്നത്.
എന്റെ മൂത്ത മകന് പത്ത് മാസം ആയപ്പോൾ തന്നെ ഞാൻ അന്ന് നൃത്തം ചെയ്ത് തുടങ്ങിയിരുന്നു, എന്നാൽ അജു വാവ ജനിച്ച ശേഷമുള്ള സാഹചര്യം കുറച്ച് മോശമായിരുന്നതുകൊണ്ട് അതൊന്നും നടന്നില്ല, ഇപ്പോൾ അവൻ ഇനി ഇതിന് സമ്മതിക്കുമോ എന്നറിയില്ല കാരണം, ഒരു പൊട്ട് തൊട്ടാല്‍ പോലും അവനത് പൊളിച്ച് കളയുകയും കമ്മല്‍ വലിച്ച് പറച്ച് കളയുകയുമൊക്കെ ചെയ്യും. എന്നാലും മേക്കപ്പ് ചെയ്യുന്നതിന്റെയും മറ്റുമൊക്കെയുള്ള വീഡിയോസ് അമ്പിളി പങ്കുവെച്ചിരുന്നു. മൂത്ത ആൾ അപ്പു എനിക്ക് വലിയ പിന്തുണയാണ്, മകളെ രണ്ടുപേരെയും നല്ലതുപോലെ പഠിപ്പിക്കണം അവരുടെ കാര്യങ്ങൾക്ക് ഒരു കുറവും വരരുത് എന്നും അധിനിവേണ്ടിയുള്ളതാണ് ഇനി തന്റെ ജീവിതമെന്നും അമ്പിളി പറയുന്നു.
Leave a Reply