അമ്മക്ക് പ്രായമാകുമോ, അമ്മ അമ്മുമ്മ ആകുമോ എന്ന് ഓർത്ത് ഹൃദയം പൊട്ടി കരയുന്ന മക്കൾ ! ഇതിൽ കൂടുതൽ ഇനി എന്ത് വേണമെന്ന് ആരാധകരും ! അമ്പിളി ദേവിയുടെ മക്കളുടെ വീഡിയോ വൈറൽ !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയും നർത്തകിയുമാണ് അമ്പിളി ദേവി. വ്യക്തി ജീവിതത്തിൽ ഏറെ തിരിച്ചടികൾ നേരിട്ട അമ്പിളി ഇപ്പോൾ തന്റെ മക്കളുമൊത്ത് പുതിയൊരു ജീവിതം നയിക്കുകയാണ്. രണ്ട് തവണ വിവാഹതിയായിയെങ്കിലും ആഗ്രഹിച്ചതുപോലൊരു കുടുംബ ജീവിതം അമ്പിളിക്ക് ലഭിച്ചില്ല. പക്ഷെ അമ്പിളിയെ ജീവന് തുല്യം സ്നേഹിക്കുന്ന രണ്ട് ഓമന മക്കളെ നടിക്ക് ലഭിച്ചു. സമൂഹ മാധ്യമങ്ങളിലും നടിയുടെ ‘അമ്പിളീസ് വേൾഡ്’ എന്ന യുട്യൂബ് ചാനലിൽ കൂടിയും അമ്പിളിയുടെയും മക്കളെയും ഏവർക്കും പരിചിതമാണ്.
തന്റെ മക്കൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നതെന്ന് അമ്പിളി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്, നടൻ ആദിത്യൻ ജയനുമായുള്ള വിവാഹ ജീവിതം തകർന്നശേഷം മക്കളും സീരിയൽ അഭിനയവും മാതാപിതാക്കളും ഡാൻസ് ക്ലാസുമെല്ലാമാണ് അമ്പിളിയുടെ ലോകം. സീരിയൽ സെറ്റിലെ ഒഴിവ് സമയങ്ങളിൽ സഹപ്രവർത്തകർക്കൊപ്പവും വീട്ടിലെത്തിയാൽ മക്കൾക്കൊപ്പവും റീൽ വീഡിയോകൾ ചെയ്ത് അമ്പിളി പങ്കുവെക്കാറുണ്ട്.
എന്നാൽ ഇപ്പോഴിതാ തന്നെ കുറിച്ച് വിഷമിച്ച് കരയുന്ന തന്റെ മക്കളുടെ ഒരു കുഞ്ഞ് വിഡിയോയാണ് ഇപ്പോൾ അമ്പിളി പങ്കുവെച്ചിരിക്കുന്നത്. അമ്പിളിയുടെ മക്കളായ അജുവും അപ്പുവുമാണ് വീഡിയോയിലുള്ളത്. ഇരുവരും മുഖം മറച്ച് ഇരുന്ന് കരയുന്നതാണ് വീഡിയോയിൽ ഉള്ളത്. അമ്മയ്ക്ക് വയസാകുമല്ലോ എന്നോർത്ത് സങ്കടപ്പെടുകയാണ് ഇരുവരും. ഇളയവൻ അജുകുട്ടൻ അമ്മയ്ക്ക് വയസാകുമെന്ന് പറഞ്ഞാണ് വിഷമിക്കുന്നത്. അമ്പിളി രണ്ടുപേരെയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മക്കൾ അമ്മയ്ക്ക് വയസാകേണ്ടെന്ന പല്ലവി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്.
എന്നാൽ തന്റെ മക്കളുടെ കുഞ്ഞ് മനസ് സമാധാനിപ്പിക്കാൻ അമ്പിളി ആവുന്നതെല്ലാം ചെയ്യുന്നുണ്ട്, അപ്പുചേട്ടനും അജുവും വലുതാകുമ്പോഴും അമ്പിളി അമ്മ ഇങ്ങനെ ഫ്രോക്കും ചുരിദാറുമൊക്കെ ഇട്ട് നിൽക്കും. അപ്പോൾ എല്ലാവരും ചോദിക്കും അപ്പുവിന്റെയും അജുവിന്റെയും അനിയത്തിക്കുട്ടിയാണോയെന്ന്. എന്നൊക്കെ അമ്പിളി മക്കളോട് പറയുന്നത് വീഡോയോയിൽ കാണാം.
ഇളയ മകൻ വീണ്ടും സങ്കടങ്ങൾ പറയുകയാണ്, അപ്പുച്ചേട്ടനും ഞാനും വലുതാകുമ്പോൾ അമ്മയ്ക്ക് വയസാകുമെന്ന് ഇന്നാള് പറഞ്ഞല്ലോയെന്ന് രണ്ടാമൻ അജുക്കുട്ടൻ ചോദിച്ചപ്പോൾ അമ്പിളിയുടെ മറുപടി ഇങ്ങനെയായിരുന്നു… അപ്പുവും അജുവും കല്യാണം കഴിച്ച് കുഞ്ഞുവാവയൊക്കെ ആയിക്കഴിയുമ്പോൾ അമ്മയ്ക്ക് ഇച്ചിരി വയസാകുമായിരിക്കും… എന്നാണ് മക്കളുടെ സംശയങ്ങൾക്ക് മറുപടിയായി അമ്പിളി പറഞ്ഞത്.
‘അമ്മ വയസാകണ്ട’ എന്റെ പൊന്നുകൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അമ്പിളി ദേവി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. അമ്മയും മക്കളും തമ്മിലുള്ള സ്നേഹം എത്രത്തോളം ആഴത്തിലുള്ളതാണെന്നത് വീഡിയോയിൽ വ്യക്തമാണ്. അമ്പിളിഭാഗ്യം ചെയ്ത ആളാണ്, അതാണ് ഇത്രയും സ്നേഹമുള്ള തന്റെ മക്കളെ ലഭിച്ചത്, ധൈര്യമായി മുന്നോട്ട് ജീവിക്കാൻ ഇത് മതിയെന്നുമാണ് അമ്പിളിക്ക് വരുന്ന കമന്റുകൾ.
Leave a Reply