എന്റെ ഈ അവസാന കാലത്താണ് എനിക്ക് ബുദ്ധി വന്നത് ! എനിക്കൊരു കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ തരികയാണെങ്കിൽ ഭ​ഗവാന്റെ മുമ്പിൽ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നു ! അമ്പിളി ദേവി പറയുന്നു !

അഭിനേത്രിയാണ് നർത്തകിയായും ഏറെ പ്രശസ്തയായ ആളാണ് അമ്പിളി ദേവി. ചെറിയ ഒരു ഇടവേളക്ക് ശേഷം അവർ ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. കലാതികലമായിരുന്ന അമ്പിളി കലോത്സവ വേദികളിൽ നിന്നുമാണ് സിനിമ ലോകത്ത് എത്തിയത്, നാല് സിനിമകളിൽ അമ്പിളി അഭിനയിച്ചിരുന്നു, അതിൽ മോഹൻലാലിൻറെ സഹോദരിയായി ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രവും, അതുപോലെ പ്രിത്വിരാജിന്റെ സഹോദരിയായി മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ശേഷം സീരിയൽ മേഖലയിൽ ആണ് അമ്പിളി കൂടുതൽ തിളങ്ങിയത്, ഒപ്പം നൃത്ത വേദികളിലും നിറ സാന്നിധ്യമായിരുന്നു.

ഈ ചെറിയപ്രായം കൊണ്ടുതന്നെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ  ആളുകൂടിയാണ് അമ്പിളി. രണ്ടു വിവാഹം അതും രണ്ടും അമ്പിളിക്ക് ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടാക്കിയിരുന്നു. അതിൽ രണ്ടാമത്തെ വിവാഹവും വിവാഹ മോചനവും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. നടൻ ആദിത്യൻ ജയനുമായുള്ള വിവാഹവും ശേഷം അവരുടെ ജീവിതത്തിൽ സംഭവിച്ചതതിന് കേരളം സാക്ഷിയാണ്.രണ്ടു വിവാഹത്തിലുയമായി അമ്പിളിക്ക് രണ്ടു മക്കൾ ഉണ്ട്, അവിടെ നിന്ന് വീണ്ടും തന്റെ ജീവിതം പതിയെ തിരിച്ച് പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ അമ്പിളി.

സീരിയൽ അഭിനയവും, ഡാൻസ് സ്‌കൂളും, യുട്യൂബ് ചാനലുകളിൽ കൂടിയും അമ്പിളി വരുമാമ മാർഗം കണ്ടെത്തുകയാണ്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത കൂടി പങ്കുവെക്കുകയാണ് അമ്പിളി.തന്റെ ചാനലിൽ കൂടിയാണ് അമ്പിളി വിശേഷങ്ങൾ പങ്കുവെച്ചത്. തിരുവനന്തപുരം ജ​ഗതിയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഒരു നേർച്ച നടത്താനെത്തിയ സന്തോഷമാണ് അമ്പിളി പങ്കുവെച്ചത്. എന്റെ മൂത്ത മകൻ അപ്പുമോന്റെ പേരിലുള്ള ഒരു നേർച്ച നടത്താൻ വേണ്ടിയാണ് ഇവിടെ എത്തിച്ചേർന്നത്.

ഞാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നേർന്ന ഒരു നേർച്ചയായിരുന്നു ഇത്. അന്ന് ഞാൻ ഈ ക്ഷേത്രത്തിൽ വരുമ്പോൾ എനിക്ക് കുഞ്ഞുങ്ങൾ ആയിട്ടില്ലായിരുന്നു.  അതുകൊണ്ട് തന്നെ  ഞാൻ ഭ​ഗവാനോട് പ്രാർഥിച്ചിരുന്നു എനിക്കൊരു കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ തരികയാണെങ്കിൽ ഭ​ഗവാന്റെ മുമ്പിൽ കൊണ്ടുവന്ന് പഴം കൊണ്ട് തുലാഭാരം നടത്തിക്കൊള്ളാമെന്ന്. പിന്നീട് അപ്പുമോൻ ഉണ്ടായിയെങ്കിലും ആ നേർച്ച നടത്താൻ ഇപ്പോഴാണ് സാധിച്ചത്. അതുകൊണ്ട് എന്റെ രണ്ടു മക്കളെയും കൊണ്ട് ഒരുമിച്ച് തുലാഭാരം നടത്തി. ചിലപ്പോൾ അതാവും നിയോഗം എന്നും അമ്പിളി വിഡിയോയിൽ പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടി ജീജ അമ്പിളിയെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, ലോക വിവരം ഇപ്പോഴാണ് അമ്പിളിക്ക് കിട്ടിയതെന്ന് ആ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി. പണ്ട് അമ്പിളി ഒരു കുഞ്ഞിനെ പോലെ ആയിരുന്നു. ഡാൻസ് ആയിരുന്നു ആ കുട്ടിക്ക് എല്ലാം. ഇന്ന് മക്കളാണ് ലോകം. വെൽ മച്ചുവേർഡ് ആയ ഒരു അമ്പിളിയെയാണ് ഞാൻ അവിടെ കണ്ടത്. എനിക്ക് ഒരുപാട് സന്തോഷമായി. ഒരു പത്ത് വർഷം മുമ്പെ ഈ അമ്പിളി ആയിരുന്നു എങ്കിൽ അമ്പിളി വേറെ ഒരു ലെവൽ ആയേനെ. ഞാൻ അത് അമ്പിളിയോട് പറഞ്ഞപ്പോൾ അമ്പിളി പറഞ്ഞു എനിക്ക് അവസാന കാലമാണ് ബുദ്ധി വന്നതെന്ന് എന്നാണ് അവൾ പറഞ്ഞത് എന്നും ജീജ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *